ഭാഷ്യം - മര്രുഭൂമിയിലെ മണ്ടത്തരം
URL:http://mallu-ungle.blogspot.co...g-post_115245648009327512.html | Published: 7/9/2006 7:59 PM |
Author: Kaippally |
കാറ്റു മണ്ണില്‍ വരച്ച വരകള്‍ | കര്ണ് നസ്വ പാറകള്‍ | ഒരു മൃഗത്തെ പോലെ കാറ്റില്‍ നീങ്ങുന്ന മണ്ണ് കുന്നുകള്‍ | എന്റെ പജ്ജിമോള്‍ മണ്ണില്‍ മുങ്ങുന്നതിനു മുന്‍പ് |
വരണ്ട മരുഭുമി, ഉച്ച സമയം 1:10. മേഘശൂന്യമായ ആകാശം. 40 ഡിഗ്രി ചൂട്.
മരുഭൂമിയിലെ മണ്ണില്കാറ്റു വീശി പ്രകൃതി സൃഷ്ടിക്കുന്ന വരകളുടെ ചിത്രം എടുക്കാന്‍ ഒരു ആഗ്രഹം. ഉച്ചക്ക് തലക്ക് ചൂടുപിടിച്ചല്‍ ഇതുപോലെ പല ഭ്രാന്തും എനിക്കു തോന്നാറുണ്ടു്.
ഞാന്‍ ആലോചിച്ചപോള്‍ സാമാന്യം ഭേതപേട്ട ഒരു ആശയമാണു്. "മരൂഭൂമി വരച്ച ചിത്ത്രങ്ങള്‍."
മണ്ണില്‍ യാത്രചെയുന്ന വാഹനവുമുണ്ട്. കൂടെ സഹയാത്രികനാകാന്‍, എനിക്കു മനസിലാക്കാന്‍ പ്രയാസമുള്ള തനി തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന കരുണനും ഉണ്ടായിരുന്നു. (എന്നാല്‍ എല്ലാ തൃശൂര്കാരും കരുണനെ പോലെയല്ല കേട്ടോ !)
ദുബൈ ഷാര്ജ്ജ അതിര്ത്തിയില്‍ ഉള്ള നസ്വ (Nazwa) എന്ന പ്രദേശം വളരെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണു്. നസ്വ പ്രദേശത്ത് ഭൂനിരപ്പില്നിന്നും 80 മി മണ്ണില്നിന്നുയരുന്ന രണ്ട് പാറകളുണ്ട്. (അവയെ മലകളെന്നു വിശേഷിപ്പിക്കാനാവില്ല) അറബികള്‍ അവയെ "കര്ണ നസ്വ" , Qarn Nazwa القرن نزوه എന്നാണു വിളിക്കുന്നത്. ("കര്ണ്" എന്നാല്‍ കൊമ്പ്. "നസ്വ" എന്നാല്‍ മിധ്യ). മരുഭൂമിയിലെ മരീചികയില്‍ നിന്നുയരുന്ന രണ്ടു കൊമ്പുകള്തന്നയാണു ഈ രണ്ടു പാറകളും. ശൂന്യമായ ഭൂമിയുടെ ചക്രവാളത്തില്‍ പൊന്തി നില്ക്കുന്ന രണ്ടു സുന്ദരികള്.
ഈ പാറകെട്ടുകളില്‍ ധാരാളം പോടുകള്‍ ഉണ്ട്. അവയില്‍ Eagle Owl (Bubo bubo) എന്ന ഒരു തരം മൂങ്ങകള്‍ കൂടുകൂട്ടാറുണ്ട്. അതിന്റെ ചിത്രം എടുക്കാന്‍ 15 വര്ഷം മുന്പ് പത്രത്തില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പോയിരുന്നു. അന്നു് ഞാന്‍ ഈ പാറയില്‍ ഓടി കയറി, സൂര്യാസ്തമനം കണ്ടു.
അന്നു് അവിടെ മനുഷ്യവാസം ഇല്ലായിരുന്നു. ഇന്നവിടെ മലബാര്കാരുടെ സൂപ്പര്മാര്ക്കറ്റുകളും കടകളും ഒക്കെയുണ്ട്. മണല്കാടുകള്‍ വിദേശികള്ക്ക് കാട്ടിക്കൊടുക്കുന്ന ടൂര് കമ്പനികളുടെ ഒരു വിശ്രമസ്ഥലം ആണിന്നവിടം.
കര്ണ്‍ നസ്വ പാറകള്ക്കു ചുറ്റം ഇപ്പോള്‍ കമ്പിവേലി കെട്ടിയിരിക്കുന്നു. ദുബൈ സര്ക്കാരിന്റെ വന്യമൃഗസംരക്ഷണ വകുപ്പ് പക്ഷികള്ക്ക് സംരക്ഷണം നല്കാന്‍ വേണ്ടി അവിടം കെട്ടിയടച്ചതാണ്. രണ്ടു സുന്ദരികളെയും കൂടിലിട്ടതുപോലെ എനിക്ക് തോന്നി. മനുഷ്യരില്നിന്നും മൃഗങ്ങളെ സംരക്ഷിക്കാനും, മൃഗങ്ങളില്നിന്നും മനുഷ്യരെ സംരക്ഷിക്കാനും ഒരേ പരിഹാരം: മൃഗങ്ങളെ കൂട്ടിലടയ്ക്കുക. ഇതെന്തു ന്യായം? എങ്കിലും സാരമില്ല. കുറേ കാലം കൂടി ആ പാറകള്‍ നിലകൊള്ളുമല്ലോ! മലകള്‍ പൊട്ടിച്ച് കടലില്‍ കല്ലിട്ട്, കൃതൃമ ദ്വീപുകള്സൃഷ്ടിക്കുന്നതിന്റെ ഇടയില്‍ ഈ പാറക്കെട്ടുകള്കൂടി കടലില്‍ പോകാതിരിക്കാനകും, ദുബൈ സര്ക്കാര് ഈ സുന്ദരികളെ രണ്ടു വളച്ചു വേലി കെട്ടിയത്!
വണ്ടി ദുബൈ-ഹത്ത റോഡിലൂടെ ഇറക്കം ഇറങ്ങി വരുമ്പോള്‍ സുന്ദരികള്‍ രണ്ടും ഉയര്ന്നു വന്നു.
എന്റെ 4 വീല്‍ ഡ്രൈവ് വാഹനത്തില്‍ ടാങ്ക് നിറയെ ഇന്ധനവും, ഫ്രിഡ്ജ് നിറയെ കുടിക്കാനുള്ള വെള്ളവും, കൃതൃമ ഉപഗ്രഹങ്ങളുടെ സഹായത്താല്‍ ദിശ നിര്ണ്ണയിക്കുന്ന ഉപകരണവും (GPS, Global Positioning System) ഉണ്ട്. 4WD ഗിയര്‍ അമര്ത്തി വളരെ ധൈര്യത്തോടെ തന്നെ വണ്ടി മണ്ണിലേക്കിറക്കി. വണ്ടി പതുക്കെ മുന്പോട്ട് നീങ്ങി. കടലില്‍ തിരകള്‍ തുളച്ചു മാറ്റുന്ന കപ്പല്‍ പോലെ മണ്കുന്നുകള്‍ താണ്ടി വണ്ടി നീങ്ങി. ഒരു മണ്കുന്നിന്റെ താഴ്ന്ന വശത്തെത്തിയപ്പോള്‍ വാഹനത്തിന്റെ കണ്ണാടിയില്‍ ഞാന്‍ നോക്കി. അതിസുന്ദരിയായ് അവള്‍ നില്ക്കുന്നു - കര്ണ് നസ്വ.
ടാറിട്ട പാതയില്‍ നിന്നും എതാണ്ട് 200 മിറ്റര് ഉള്ളില്‍ വണ്ടി നിര്ത്തി. സുര്യന്റെ നേരെ നീലാകാശത്തിന്റെ മുന്നില്‍ പ്രകാശത്തില്‍ കുളിച്ചുനില്ക്കുന്ന ആ പാറയുടെ ചിത്രം ഒപ്പിയെടുക്കാന്‍ എനിക്കു തോന്നി. വണ്ടി പൂഴി മണ്ണിന്‍ മേല്‍ നിര്ത്തി. പുറകിലത്തെ വാതില്‍ തുറന്ന്, ക്യാമറയില്‍ രണ്ട് ചിത്രങ്ങള്‍ പകര്ത്തി .(ഒന്നാമത്തെ അബദ്ധം). സാധാരണ റോഡിലൂടെ വണ്ടിയോടിക്കുന്നതു പോലെയല്ല മരുഭൂമിയില്‍ വണ്ടി ഓടിക്കുന്നത്. മണ്ണില്‍ വണ്ടി നിര്ത്തുമ്പോള്‍ ഉറച്ച മണ്ണില്‍ മാത്രമേ നിര്ത്താന്‍ പാടുള്ളു. ഓടികൊണ്ടിരിക്കുന്ന 4WD വണ്ടി മണ്ണില്‍ താഴില്ല.
തിരിച്ചു ഞാന്‍ വണ്ടിയില്‍ കയറി ആക്സിലറേറ്ററില്‍ കാലമര്ത്തി. വാഹനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ തെന്നുന്നുണ്ട് എന്ന മുന്നറിയിപ്പ് വണ്ടിയുടെ സെന്സറുകള്‍ നല്കുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ അത് കാര്യമാക്കിയില്ല. ആ മണ്ണ് കാറ്റുവീശി വീഴ്ത്തിയ പുത്തന്‍ മണ്ണായിരുന്നു - കാലുകുത്തിയാല്‍ ഒരടിയോളം താഴേക്കിറങ്ങുന്ന മൃദുലമായ ചുവന്ന പൂഴി മണ്ണ്. ആംഗലേയത്തില്‍ പറഞ്ഞാല്‍ "virgin sand".
വണ്ടി നല്ലതുപോലെ ഒന്ന്‍ ഇരുന്നു. അപ്പോഴാണ് പഴയ ഹിന്ദി സിനിമയിലെ ഫ്ലാഷ്ബായ്ക്ക് പോലെ ഒരു കാര്യം ഓര്മ്മ വന്നത്. പിറ്റേദിവസം ഷോപ്പിംഗ് മാളില്‍ വണ്ടി തിരിക്കുമ്പോള്‍ സിമന്റ് തറയില്‍ ചക്രങ്ങള്‍ പൂച്ച നിലവിളിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. അത് മോശമല്ലേന്ന്‍ കരുതി അടുത്ത് കണ്ട ഒരു ഇറാനിയുടെ ടയര് കടയില്‍ ചെന്നു ടയറില്‍ കാറ്റു 30 പി.എസ്. ഐ. യില്നിന്നും 40 പി.എസ്.ഐ ആക്കി. (രണ്ടാമത്തെ അബദ്ധം) മണ്ണില്‍ യാത്രചെയുമ്പോള്‍ ടയറിലെ കാറ്റ് 18 പി.എസ്.ഐ ആയിരിക്കണം ഈ കാര്യം വളരെ നല്ലതുപോലെ അറിയാമായിരുന്നിട്ടും എനിക്ക് ഈ അബദ്ധം പറ്റി. ടയര് പ്രഷര് കുറയ്ക്കാന്‍ വിട്ടുപോയി! വണ്ടി ശരിക്കും മണ്ണില്‍ ഇരുന്നു. ഉപദേശകന്‍ അടുത്തിരുന്നു മനസിലാകത്ത തൃശൂര്‍ ഭാഷയില്‍ എന്തോ എന്നോടു പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ഉപദേശങ്ങള്‍ക്കിനി വിലയില്ലലോ. വണ്ടി മണ്ണില്‍ ഇരുന്നിലെ. എനിക്കു കലിയും സങ്കടവും ഒരുമിച്ചു വന്നു. ഒരു ദീര്ഖശ്യാസം വലിച്ചു വണ്ടിയില്‍ നിന്നും പുറത്തിറങ്ങി.
നാലു ടയറും മണ്ണില്‍ മുങ്ങി. ഇനി തുല്യ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ച് ടയറുകള്‍ മണ്ണുമായി അടുപ്പിച്ചാല്‍ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ട് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാന്‍ അതു സുഹൃത്തിനോട് പറഞ്ഞാല്‍ എന്റെ വില പോകും. അതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല. സമയം 2 മണിയായി. നല്ല ഒന്നാംതരം ചൂടുകാറ്റ് അടിക്കുന്നുണ്ട്. ജീവിതത്തില്‍ ആദ്യമായി മരുഭൂമിയില്‍ വന്ന പുള്ളിക്കാരന്‍ വിരണ്ടുതുടങ്ങി. ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കുപ്പി വെള്ളം എടുത്ത് പോക്കറ്റില്‍ തിരുകി. ഒരണ്ണം കരുണനും വച്ചുനീട്ടി. എന്നിട്ടു വളരെ സമധാനത്തോടെ പറഞ്ഞു, "അരെങ്കിലും ഇതുവഴി വരതിരിക്കില്ല. പാറയുടെ പടിഞ്ഞാറേ ഭാഗത്തു് കടകളും റെസ്റ്റാറെന്റും ഉണ്ട്. നമുക്ക ആ ദിശയിലേക്ക് നടക്കാം. അതിനിടയില്‍ ഏതെങ്കിലും വണ്ടി വന്നാല്‍ കൈകാട്ടി നിര്ത്തുകയും ചെയ്യാം." തലയില്‍ വെള്ള തുണികെട്ടി വിജനമായ ആ പ്രദേശത്തൂടെ ഞങ്ങള്‍ രണ്ടും പതുക്കെ നടന്നു നീങ്ങി. മുന്നില്‍ "കര്ണ് നസ്വ" സുന്ദരികള്‍ എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി.
ഏതാണ്ട് പത്ത് മിനിറ്റോളം ഞങ്ങള്‍ നടന്നു. അപ്പോഴാണു ഒരു യന്ത്രത്തിന്റെ മനോഹരമായ ആ ശബ്ദം ഞങ്ങള്‍ കേട്ടത്. ഞങ്ങള്‍ തിരിഞ്ഞു നോക്കി. ഒരു 1950 മോഡല്‍ ലാന്റ് റോവര്‍. മരുഭൂമിയിലെ പഴയ പുലിയായുന്നു ഇവന്‍. ഞങ്ങള്‍ ആ വണ്ടിക്കു കൈകാട്ടി. വണ്ടി നിര്ത്തി. അതിന്റെ സാരഥി മുഖത്തു മണ്ണിലെ വരകള്‍ പോലെ ഒരുപാടു വരകളുള്ള ഒരു വയസന്‍ അറബിയായിരുന്നു. ആ മനുഷ്യന്റെ അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ കൈ പുറത്തേക്കു നീട്ടി. അദേഹം എനിക്കു സമാധാനുവും ദൈവത്തിന്റെ കരുണയും അനുഗ്രങ്ങളും നേര്ന്നു. ഞാന്‍ അദ്ദേഹത്തിനും അവ തിരികെ നേര്ന്നു. കാര്യം പറഞ്ഞ് ഞാന്‍ സഹായം അഭ്യര്ത്ഥിച്ചു.
നിശബ്ദമായി ഏതോ വിശുദ്ധ കടമ നിറവേറ്റുന്ന പോലെ അദ്ദേഹം തന്റെ പഴയ ലാന്റ റോവറിന്റെ മുന്നില്‍ ഇരുമ്പ് വടം കെട്ടി എന്റെ വണ്ടി കെട്ടി വലിച്ചു. വെറും 5 മിനുട്ടിനുള്ളില്‍ പുതഞ്ഞുകിടന്ന എന്റെ വണ്ടിയുടെ നാലു ടയറുകളും പുറത്തെടുത്തു. അദ്ദേഹം വന്നതുപോലെ തിരികെ പോയി.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അപരിചിതരെ വിജനമായ സ്ഥലത്തു സഹായിക്കുന്ന അസാധാരണ മനുഷ്യന്‍. വല്യവന്‍! അദ്ദേഹത്തിന്‍ നന്മകളും ദീര്‍ഖായുസും നേര്ന്നുകൊണ്ട് ഞങ്ങള്‍ വീണ്ടും യാത്ര തുടര്ന്നു.
Squeet Tip | Squeet Advertising Info |
Turn passers-by into loyal readers when you provide them with the opportunity to subscribe to your syndicated feed with Squeet. You and your readers will both benefit when you utilize Squeet Publisher to promote your content.
0 Comments:
Post a Comment
<< Home