Monday, July 10, 2006

ഗന്ധര്‍വലോകം - ഗന്ധര്‍വ സ്മൃതി

URL:http://gandharavan.blogspot.com/2006/07/blog-post_10.htmlPublished: 7/10/2006 5:22 PM
 Author: ഗന്ധര്‍വന്‍
പഴമയുടെ പിന്നാമ്പുറങ്ങളില്‍ സാഹിത്യം ജീവിതമെന്നു കരുതിയിരുന്ന താന്തോന്നിയായ ഒരു ചെറുപ്പക്കാര്‍നുണ്ടായിരുന്നു. വേദങ്ങളില്‍ അവനു രാമനെന്ന പേര്‍. വേദനിക്കാത്തവന്‍ വിശക്കാത്തവന്‍. എല്ലാ സാഹിത്യ സമ്മേളനങ്ങളിലും ഒരു കേള്‍വിക്കാരനായി ഇരിന്നിരുന്നവന്‍. ഇഷ്ടപ്പെട്ടിരുന്നവന്‍. ഓരോ ക്ലാസികുകളിലേയും നായക കഥാപാത്രത്തെ സ്വാംശികരിക്കുവാന്‍ അറിയാതെ തന്നെ ഉള്‍പ്രേരണ ഉണ്ടായിരുന്നവന്‍. കൂടുതല്‍ സ്വാംശികരിച്ചതു എം മുകുന്ദന്റെ കഥാപാത്രങ്ങളെ. ജീവിതം പിടിവിട്ടു പോകുന്നതിന്‍ മുന്‍പേ യാഥാര്‍ത്യങ്ങള്‍ അവനെ നാടുകടത്തി, ഇരിക്കപിണ്ടം വച്ചു.പിന്നീടവന്‍ താണ്ടിയതു നരകദൂരങ്ങള്‍. ചുറ്റും ആര്‍ത്തലച്ചു കരയുന്നവരുടെ ഇടയിലൂടെ, മറ്റുള്ളവരുടെ ജീവിതം തട്ടിപ്പറിക്കുന്ന കാട്ടാളക്കൂട്ടങ്ങള്‍ക്കിടയിലൂടെ, ഒറ്റുകാരും വേശ്യകളും ചുങ്കക്കാരും കൊടിക്കുത്തി വാഴുന്ന നഗരാര്‍ത്ത ജാഗരങ്ങളിലൂടെ. നഷ്ടമായാതു സ്വപ്നക്കാഴ്ച്ചകള്‍, രക്തത്തിലലിഞ്ഞിരുന്ന വാസനകള്‍ ചേതനകള്‍. ആരോടും പരിഭവമില്ലാത്ത ആ യാത്ര അങ്ങിനെ തുടരുന്നതിനിടെ യാദ്രുശ്ചികമായി ബ്ലോഗിലെത്തപ്പെടുന്നു.


കടുത്ത വേനല്‍ മരുഭൂമിയെ വരണ്ടു കീറിയ ഒരു സന്ധ്യ.
നാട്ടിലെ വേനലിലെ മധ്യാന്വവും ഈ സന്ധ്യയെ ജയിക്കില്ലെന്നയാളോര്‍ത്തു.

റോളയിലെ തെരുവു, കുവൈറ്റ്‌ എന്ന പേരുകണ്ടതും വണ്ടിയോടിക്കുന്ന അളിയനോടു നിര്‍ത്തുവാന്‍ പറഞ്ഞു.
"കലേഷല്ലെ. എവിടെയാണി സ്ഥലം?."
" ഞാനും എത്തിയിട്ടില്ല രാമേട്ട. ചിക്കന്‍ ഫ്രെഷ്‌ കിംഗ്‌ എന്ന ബോര്‍ഡ്‌ കാണും അതു തന്നെയാണു ബില്‍ഡിംഗ്‌."

കുവൈറ്റ്‌ റ്റവറിലെ ഹാള്‍. തിര്‍ച്ചറിയാത്തവര്‍ക്കിടയില്‍ സൂത്രത്തില്‍ അങ്ങിനെ കയറി ഇരിക്കാം എന്നു കരുതി ഉള്ളിലേക്കു കടന്നതും പരുന്തിനേക്കാള്‍ സുക്ഷ്മ ദൃക്‌കായ കുറുമാന്‍ മിഴി അതു കണ്ടുപിടിച്ചു.

"ഗന്ധര്‍വന്‍."

അമ്പരപ്പോടെ ഡ്‌ യലോഗ്‌ മറന്നു സ്റ്റേജിലെത്തിയ നടനേപ്പോലെ സ്ത്ബ്ദിച്ചു നിന്നു.


പ്രിയപ്പെട്ടവര്‍. സാഹിത്യാഭിരുചിയുള്ളവരെല്ലാം ഗന്ധര്‍വനു പ്രിയപ്പെട്ടവരാണു. അവരുടെ സാമിപ്യം സന്തോഷമുളവാക്കുന്നു.


തീപ്പൊരികള്‍ ചിതറിച്ചുകൊണ്ടു കുറുമാന്‍ എല്ലയിടത്തും നിറഞ്ഞു നിന്നു. ബ്ലൊഗിനെ നെഞ്ചിലേറ്റുന്ന കലേഷിനു കൈ കൊടുത്തു. ഒരു മൂലയില്‍ അനിയന്മാരുടെ ഉത്സാഹ തിമര്‍പ്പുകളില്‍ ആനന്ദമഗ്നനായി അനില്‍. പലവട്ടം കണ്ടിട്ടുള്ള ദേവമുഖം വിണ്ടും. ഞാനിതാ നമിക്കുന്നു എന്ന് കയ്യുയര്‍ത്തി കാണിച്ചു . ഇനി പാലക്കൊമ്പിലിരിക്കുന്നവരെല്ലാം ഗന്ധര്‍വനല്ലാ എന്നു മനസ്സിലാക്കിക്കൊള്ളു.

ദാര്‍ശനികങ്ങളായ കഥകളിലൂടെ പ്ര്ശസ്ഥനായ പെരിങ്ങോടന്‍. ഒരിക്കല്‍ കാണുന്നതിനു മുന്‍പേതന്നെ സംസാരിച്ച പരിചയവും അടുപ്പവും.
ദൈവമെ യൗവ്വനത്തിലേക്കു കൊച്ചടി വച്ചു നടക്കുന്ന ഒരു കൗമാരക്കാരന്റേതെന്നു തൊന്നുന്ന മുഖമുള്ള ഇയാള്‍ക്കു കഥകളില്‍ ഇത്ര ആര്‍ജ്ജവത്തം എങിനെ കിട്ടി?.


ബ്ലൊഗില്‍ ആരാല്‍ ഏറ്റവുമധികം ആകര്‍ഷിക്കപ്പെട്ടു, ആ വിശാലനിതാ സജീവ സാന്നിദ്യമായി മുന്നില്‍ . ഇയാള്‍ക്കുവേണ്ടീ ബാനറൊട്ടിചതു ഒരു നിമിഷം മനസ്സില്‍ മിന്നിമറഞ്ഞു. ബ്ലോഗരുടെ പ്രിയംകരനായ ഇയാള്‍ എടത്താടന്‍ ആണെന്നു എല്ലാവര്‍ക്കും അറിയാം.

സ്റ്റേജിനരികില്‍ ആര്‍ക്കാണധികം ഉയരം എന്നു അളന്നു തിട്ടപ്പെടുത്തുന്നു ചിലനേരത്തു ഇബ്രുവും, ഡ്രിസിലും. പ്രതിഭാധനം സര്‍വധനാല്‍ പ്രധാനം എന്നു ഇവരെക്കാണുമ്പോള്‍ ഒരു അരിഗോണിയന്‍ ചരിത്രമായി വെളിപ്പെടുന്നു.

പ്രസീദമായ കണ്ണുകള്‍ ചിമ്മി നറുപുഞ്ചിരി ചുണ്ടില്‍ ചൂടി കണ്ണൂസ്‌. അരികില്‍ സംകുചിതനെന്നു വാശിക്കു പേര്‍ പറയുന്ന മറ്റൊരു വ്യക്തിത്വം. ഇടക്കിടെ നീല നിറത്തില്‍ ഇടിവാള്‍ മിന്നുന്നു. സമാരോഹത്തിന്റെ വാക്കില്‍ അടക്കിയ ശബ്ദത്തില്‍ സമീറ.

"ഗന്ദര്‍വനായിരുന്നു ഞെളിയാതെ കാശെടുക്കു സഹോദര എന്നു സുത്രത്തില്‍ ആരിഫ്‌."

ഇതാ നിഷാദിന്റെ ഒറ്റക്കോടന്‍ പ്രസ്ംഗം.
അസൂയ അസൂയ അസൂയ. ഗന്ദര്‍വനു ഏതെങ്കിലും വിഷയത്തില്‍ പ്രാഗല്‍ഭ്യ്മുല്ലവരെ കാണുമ്പോള്‍ തോന്നുന്ന ഒരേ ഒരു വികാരം. എങ്കിലും അദ്ദേഹത്തില്‍ നിന്നു ചിതറിയ തീപ്പൊരിയില്‍ ഗന്ധര്‍വന്റെ ദീപശിഖയിലും നാളമുയര്‍ന്നു. എന്നെങ്കിലും എഴുതാം.


ബോധിവൃക്ഷത്തണലിലെന്നപോലെ പ്രഭാഷണം തകര്‍ക്കുന്ന സിദ്ധാര്‍ത്തന്‍. ഈ സുന്ദരനു ഇതെല്ലാം എവിടെന്നു സിദ്ധമായി. അയല്വാസി ആയിട്ടും ഇയാള്‍ക്കു ഗന്ദര്‍വനെ മുഖ പരിചയമില്ല. ഭാഗ്യം. മീറ്റ്‌ കഴിഞ്ഞു കണ്ടോട്ടെ.

എല്ലാറ്റിനും സാക്ഷിയായി ഒരാളിരിക്കുന്നു. എളിമയുടേയും സൗഹ്രുദത്തിന്റേയും ഒരു സാക്ഷി പത്രമാണിയാള്‍. സാക്ഷി ചിത്രമെന്നും പറയാം. ഇയാളോടു പണ്ടേ അസൂയ എന്നു പറഞ്ഞാല്‍ പോര ഗ്രീനര്‍ താന്‍ ഗ്രാസ്‌ എന്നു പറയാം. ഇയാളറിയാതെ ഞാന്‍ ഇയാളെ കുറേ ശ്രദ്ധിച്ചിരുന്നു. നാളേയുടെ വാഗ്ദാനമാണിയാള്‍.

പിന്നെയും ഒരു പാടു പ്രഭാവങ്ങള്‍ വ്യക്തിത്വങ്ങള്‍.

ഇതാ നാടന്‍ പാട്ടിന്റെ തുയിലുണര്‍ത്തു. രചന വിശാലന്‍ . ആലാപനം വിശാലന്‍ ഏന്റ്‌ കുറുംകോഴിതന്‍ പുഷ്കല കണ്ടം. ആണ്‍ പെണ്‍ ജാതി മത കെട്ടു വള്ളി ഭേദമന്യ താളം കയ്യിലിലത്താളം. തീര്‍ന്നില്ല- നിമിഷകവി കുറുമനാശാന്റെ കവിതാലാപനം- ലീല. മീറ്റില്‍ പങ്കെടുത്ത ചരാചരജ്ഞനമെഴുതിയവരൊക്കെ കവിതാബിംബങ്ങള്‍.

കുറുമാനൊരു വിത്തു തന്നെ - ഒരേ ഒരു.
കുറുമാനില്ലായിരുന്നെങ്കില്‍ ബ്ലോഗ്‌ സാമ്പാര്‍ രസമായി മാറിയേനെ. ഇടയില്‍ റ്റോയ്‌ലെറ്റിലെ കൂട്ട വലി മല്‍സരം. കൊച്ചു കൊച്ചു വര്‍ത്തമാനങ്ങള്‍.


അനിലും ഫേമിലിയും യാത്രപറയുന്നു. എന്റെ കൊച്ചന്മാര്‍ എല്ലാം ഭംഗിയായി കൊണ്ടു പോകുന്നു എന്ന ആത്മ സംത്രുപ്തി ആ മുഖത്ത്‌. വേദനയോടേയും വിഷമത്തോടേയും ഉള്ള യാത്രപറച്ചിലുകള്‍. ഇനിയും കാണാമെന്ന ശുഭപ്തി വിശ്വാസ പ്രകടനങ്ങള്‍.

ഇതുപോലെ സാമാനഹ്രുദയരുടെ ഒരു സമ്മേളനം എവിടെ നടക്കും?. ജീവിതത്തില്‍ ഒന്നോ രണ്ടോ പേരെ കിട്ടിയേക്കാം എന്നാല്‍ ഈ ബ്ലൊഗിന്റെ ഒരു കഴിവേ.

എല്ലാവരോടും യാത്ര പറഞ്ഞു.

വിശാലനെ നോക്കിയിട്ട്‌ കണ്ടില്ല. ഇറങ്ങി വെളിയില്‍ വരുമ്പോള്‍ അതാ വടക്കന്‍ പാട്ടിലെ ചന്തുവിനേപ്പോലെ വെളിയിലിനിന്നു പുകച്ചുര്‍ളുകള്‍ ഊതി വിടുന്നു.

അല്‍പം മാറി പെരിങ്ങോടനും ദേവനുമൊക്കെ.

കരളില്‍ ആരൊ കോറുന്നതുപോലെ.

കാറിലിരിക്കുമ്പോള്‍ കവിളിലൂടെ ഒരു കണ്ണീര്‍ക്കണം.
ആനന്ദാശ്രുവോ? വിമൂഖ ശൊകത്തിന്റേയോ ?.
ഒരു ബാക്കി പത്രം പോലെ അതെന്റെ ഷര്‍ട്ടില്‍ പടര്‍ന്നു പരന്നു.

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 10:54 AM

0 Comments:

Post a Comment

<< Home