Friday, June 23, 2006

മഴ - GNILLEPS

URL:http://valmax.blogspot.com/2006/06/gnilleps.htmlPublished: 6/23/2006 10:19 PM
 Author:
GNILLEPS സ്പെല്ലിംഗ്‌ തിരിച്ച്‌ എഴുതുന്ന പരിപാടിയാണ്‌ ഗ്നില്ലെപ്സ്‌.



പത്ത്‌ പതിനഞ്ച്‌ വർഷങ്ങൾക്കുമുമ്പണെന്നു തോന്നുന്നു ദൂരദർശനിൽ വന്ന ഒരു ഇന്റർവ്യൂ പ്രോഗ്രാം ഇന്നും ഞാൻ ഓർക്കുന്നു. ജോബ്‌ പൊട്ടാസ്‌ എന്ന ഒരു വല്ലഭനുമായിട്ടായിരുന്നു അഭിമുഖം. ബൈബിളിലെ ഒരു chapter നിമിഷനേരം കൊണ്ട്‌ തലതിരിച്ച്‌ എഴുതി Guinness book of World Records -ഇൽ സ്ഥാനം പിടിച്ച ആ വ്യക്തി ഒരു മലയാളി ആണ്‌. (പിന്നീട്‌ അദ്ദേഹം സ്വന്തം റെക്കോർഡ്‌ തിരുത്തിക്കുറിച്ചോ എന്നു അറിയില്ല). നെടുനീളൻ വാക്കുകളും വാചകങ്ങളും ഇദ്ദേഹം അനായസമായി തിരിച്ചെഴുതുന്നതു ഞാൻ അന്താളിഫൈഡ്‌ ആയി നോക്കി ഇരുന്നു.

ഈ പ്രോഗ്രാം കണ്ട്‌ ഞാനും കുറച്ച്‌ നോക്കി ഈ പരിപാടി. അത്യാവശ്യം നീളമുള്ള പേരുകൾ (വീട്ടുപേരും നാട്ടുപേരും അടങ്ങുന്ന നല്ല നീളൻ പേരുകൾ നമ്മൾ മലയാളികൾക്ക്‌ ഉണ്ടല്ലോ) തിരിച്ചെഴുതിയാണ്‌ ഞാൻ പയറ്റിത്തുടങ്ങിയത്‌. നീ കൊള്ളാലോ വീഡിയോൺ എന്നു കൂട്ടുകാർ പ്രോത്സാഹിപ്പിക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ ഞാൻ ജോബ്‌ പൊട്ടാസിനെ ആരാധിച്ചിരുന്നു.

സ്കൂൾ പഠനം പൂർത്തിയാക്കിയതിനു ശേഷം എന്തോ ഈ പരിപാടി ഞാൻ പിന്നെ പ്രാക്റ്റീസ്‌ ചെയ്തില്ല.

ഇന്നലെ വെറുതേ ഒന്നാലോചിച്ചു ഗ്നില്ലെപ്സ്‌ ഒന്നു വീണ്ടും നോക്കിയാലോ. പേന പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചുള്ള എഴുത്ത്‌ പാടേ നിർത്തിയിട്ട്‌ കൊല്ലങ്ങളായിരിക്കുന്നു. എന്നാൽ ശരി കീ ബോർഡ്‌ കൊണ്ട്‌ ഗ്നില്ലെപ്സ്‌ റ്റൈപി നോക്കാം. നോക്കട്ടെ.

ഇന്നു ചുമ്മാ ഒന്നു സെർചിയപ്പോൾ ജോബ്‌ പൊട്ടാസ്‌ ഒരു ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സില്വുകയുണ്ടായി! രണ്ടു മൂന്നു ദിവസം മുമ്പാണു തുടങ്ങിയതെന്നു തോന്നുന്നു..

posted by സ്വാര്‍ത്ഥന്‍ at 8:38 PM

0 Comments:

Post a Comment

<< Home