Thursday, June 15, 2006

ഭൂതകാലക്കുളിര്‍ - എത്തിനോട്ടം



വെറുമൊരു കാഴ്ചക്കാരനല്ലെങ്കില്‍ ചരിത്ര സ്മാരകങ്ങളുടെ മുന്നില്‍ നില്‍ക്കുക എന്നത്‌ വല്ലാത്തൊരു അനുഭവമാണ്‌. കാലം മായ്ച്ചു കളഞ്ഞതും ഇനിയൊരിക്കലും തിരിച്ചു വരാത്തതുമായ ഒരു കാലഘട്ടം കണ്മുന്നില്‍ തെളിഞ്ഞെന്ന്‌ വരും. കാലം ബാക്കി വെച്ച ചരിത്രത്തെ തൊട്ടനുഭവിക്കുമ്പോള്‍ പോയ കാലഘട്ടത്തിലേക്ക്‌ മനസ്സുകൊണ്ട്‌ മടങ്ങി, ആ കാലത്തില്‍ നിമിഷങ്ങളിലൊടുങ്ങുന്ന ജീവിതം സാദ്ധ്യമായേക്കും.

1565 ലെ തളിക്കോട്ട യുദ്ധത്തെ തുടര്‍ന്ന്‌ വിജയനഗര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഉയര്‍ന്ന്‌ വന്ന്‌ നാടുവാഴികളായി തീര്‍ന്ന ഇക്കേരി നായിക്കരിലെ ശിവപ്പ നായിക്കാണ്‌ ബേക്കലം കോട്ട പണി കഴിപ്പിച്ചത്‌. ശിവപ്പ നായിക്ക്‌ കോലത്തിരി രാജാക്കന്മാരുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണെന്നും വാദമുണ്ട്‌. പിന്നിട്‌ മൈസൂറിലെ ഹൈദര്‍ അലിയുടെ പടയോട്ടത്തില്‍ നായിക്കന്മാരെ കീഴടക്കി ഹൈദരലി കോട്ട പിടിച്ചു . ഹൈദരലിയുടെ മരണ ശേഷം കോട്ട ടിപ്പുവിന്റെ കയ്യിലെത്തി. മലബാര്‍ മുഴുവന്‍ പിടിച്ചടക്കാനുള്ള പടയോട്ടത്തിന്‌ ടിപ്പു സുല്‍ത്താന്‍ കോപ്പു കൂട്ടിയത്‌ ഈ കോട്ടയില്‍ വെച്ചായിരുന്നു. ടിപ്പുവിന്റെ മരണ ശേഷം കോട്ട ബ്രിട്ടീഷുകാരുടെ കയ്യിലെത്തി. ഏതോ കാലത്തില്‍ തുടങ്ങിയ ഉറക്കത്തിലാണ്‌ കോട്ടയിപ്പോള്‍, കാവലിന്‌ പുരാവസ്തു വകുപ്പുമുണ്ട്‌.

കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന പടിഞ്ഞാറെ കൊത്തളത്തില്‍ എത്ര വൈകുന്നേരങ്ങള്‍ ഞാന്‍ മഴ കാത്തിരുന്നിട്ടുണ്ടെന്നോ, കൂട്ടിന്‌ പലപ്പോഴും ടിപ്പു സുല്‍ത്താനും ഉണ്ടാകാറുണ്ട്‌ !

Would RSS advertising help your business? If you don't know, Squeet would like to invite you to find out...

We deliver over 2,500,000 syndicated feed articles each month to users like you. Smart, tech savvy, ahead of the curve, and not afraid to try new things or make purchases online. We'd like to encourage you to try advertising with us by offering you 5,000 free ads. That way there's no risk to you -- no strings or obligations whatsoever -- and success is ensured. We'll even give you the tools you need to track your ad, so you can make an informed decision as to whether you'd like to continue sponsoring Squeet emails or not.

Good advertising never costs money...it makes money.
5,000 Free Ads - Learn More

posted by സ്വാര്‍ത്ഥന്‍ at 9:32 AM

0 Comments:

Post a Comment

<< Home