ഫ്രെയിമിലൂടെ... - അവന്റെ പേര് എനിക്കറിയില്ല.
URL:http://frame2mind.blogspot.com/2006/06/blog-post_15.html | Published: 6/15/2006 7:39 PM |
Author: kuma® |
മൂന്നാറില്‍ ഒരു ഞായറാഴ്ച പ്രഭാതം. കണ്ണന് ദേവന് ക്ലബ്ബും മറ്റൊരു ക്ലബ്ബും തമ്മിലുള്ള ഫുട്ബോള്‍ മത്സരം, കണ്ണന് ദേവന്റെ ഗ്രൌണ്ടില്..
അതുകാണാനുള്ള തിരക്ക്. മൂന്നാര്‍ ടൌണ്‍ ഇളകിമറിഞ്ഞവര് നിരന്നു. മത്സരത്തിന്റെ ആവേശം മലയിറങ്ങിവന്ന മഞ്ഞിനെ പോലും ചൂടാക്കി. സൂര്യന് പോലും അവേശത്തില്, രാവിലെതന്നെ നല്ല വെയില്. ഫുട്ബോള്‍ കമ്പം ഇല്ലെങ്കിലും അവരുടെ ആവേശം കണ്ട് അടുത്തുകൂടി ഞാനും.
എന്റെ ക്യാമറ കണ്ടപ്പോള്‍ ഇവന് അടുത്തുവന്നു. എന്റെ നേരേ നോക്കി. ഞാന്‍ അവനേയും നോക്കി. പിന്നെ ഞാന്‍ ലെന്‍സിനുള്ളിലൂടെ നോക്കി. അവന് ചിരിച്ചില്ല. അവന് ചിരിമറന്നുപോയവനാണെന്ന് എനിക്ക് തോന്നി. അടുത്ത ഊഴം കാത്ത് നില്ക്കുന്നവനായിരിക്കും പിന്നിലെന്നു ഞാന്‍ കരുതി. എടുത്ത ചിത്രം ഡിജിറ്റല്‍ ഡിസ്പ്ലേയില്‍ കാണിച്ചുകൊടുത്തപ്പോഴും അവന്റെ ചുണ്ടില്‍ ചിരി വിരിഞ്ഞില്ല.
പിന്നില്‍ നിന്നവന്റെ ചിത്രം പിന്നെ ഞാന്‍ എടുത്തില്ല.
ബ്ലാക്ക് & വൈറ്റില്‍ തന്നെ സെറ്റ് ചെയ്തു എടുത്ത ചിത്രം ആണിത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്.
(ചിലരുടെ അഭ്യര്‍ത്ഥന മാനിച്ച് അല്‍പ്പം കൂടിവലിയ ചിത്രം റൈറ്റ് ക്ലിക്കില്‍ ഒളിച്ചുവച്ചിട്ടുണ്ട്)
Squeet Sponsor | Squeet Advertising Info |
Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.
0 Comments:
Post a Comment
<< Home