എന്റെ നാലുകെട്ടും എന്റെ തോണിയും! - പിറന്നാള്‍ സമ്മാനം
URL:http://naalukettu.blogspot.com/2006/06/blog-post.html | Published: 6/2/2006 6:08 AM |
Author: L G |
അഞ്ചു ചെറിയ മെഴുകുതിരികള്‍ ഇന്നു പകല്‍ അമ്മ അവനില്‍ ഉണ്ടാക്കിയ പ്ലം കേക്കിന്റെ ഐസിങ്ങിന്റെ മുകളില്‍ പറ്റി പിടിച്ചു ഇരിക്കുന്നുണ്ടു. രേഷ്മ കവിള്‍ വീര്‍പ്പിച്ചു, “ഫൂ ഫൂ” എന്നു കയ്യില്‍ ഊതിനോക്കി പരിശീലനം നടത്തുവാണു. എന്നാല്ലല്ലേ എല്ലാവരും വരുംബോള്‍ മെഴുകുതിരികള്‍ തെറ്റാണ്ടു ഒറ്റ പ്രാവശ്യം കൊണ്ട് ഊതാന്‍ പറ്റൂ.
എന്നാ അമ്മേ രേഷ്മമോളുടെ ഹാപ്പി ബര്‍ത്ത്ഡേ എന്നു ലല്ലൂന്റെ പിറന്നാളിനു ശേഷം ചോദിക്കാന്‍ തുടങ്ങിയതാണു. രണ്ടു മാസം ഒത്തിരി വലിയ മാസം ആണു എന്നു രേഷ്മക്കു മനസ്സിലായി.
ലല്ലൂനു എന്തെല്ലാം സമ്മാനങ്ങള്‍ ആണു കിട്ടിയതു. എല്ലാം മനസ്സില്‍ ഒര്‍ത്തു വെച്ചിട്ടുണ്ടു.
അതൊക്കെ മോള്‍ക്കു ഇന്നു കിട്ടുമെന്നു അമ്മ പറഞ്ഞിട്ടുണ്ടു. ഇന്നു കാലത്തു അംബലത്തില്‍ നിന്നു വന്ന ശേഷം, പപ്പ ദില്ലിയില്‍ നിന്നു വിളിച്ചായിരുന്നു. പപ്പ എപ്പോഴും രേഷ്മ മോളുടെ ഹാപ്പി ബര്‍ത്തഡേ മിസ്സ് ചെയ്യും.പക്ഷെ സാരമില്ല, ഏറ്റവും വലിയ ട്ടെഡ്ഡി ബേര്‍ കൊണ്ടു തരാം എന്നു പപ്പ പറഞ്ഞിട്ടുണ്ടു. എന്നിട്ടു വേണം ലല്ലൂനെ കാണിക്കാന്‍. പക്ഷെ അവള്‍ക്കു തൊടാന്‍ കൊടുക്കൂല്ല ,അമ്മ എത്ര പറഞ്ഞാലും. “ഷേര്‍ രേഷ്മാ” എന്നു അമ്മക്കു പറയാം. അമ്മേടെ അല്ലല്ലൊ ട്ടെഡ്ഡി ബേര്‍.
അമ്മയും അമ്മായ്യീം അടുക്കളേല്‍ നല്ല മണമുള്ള സാധനങ്ങള്‍ ഉണ്ടാക്കുവാണു. അമ്മാവനും വിനുചേട്ടനും രാത്രി എല്ലാരും വരുംബോഴെ വരൂ. വിനുചേട്ടാന്‍ എന്താണാവൊ കൊണ്ടു വരുന്നെ. അമ്മാവന്‍ എപ്പോഴും രേഷ്മക്ക് കൊണ്ടു വരുന്ന ആ ഫോറിന്‍ മിട്ടായി ഇന്നു നിറയെ കൊണ്ടു വരുമായിരിക്കും. അതു വിനുചേട്ടനും അമ്മയും ലല്ലൂം കാണാണ്ടു എവിടെയാ ഒളിച്ചു വെക്കാ?ഇനി ഒളിക്കാന്‍ പുതിയ സഥലം കണ്ടു പിടിക്കണം. കഴിഞ്ഞ പ്രാവശ്യം ഒളിച്ചു വെച്ചതു മൊത്തം ഉറുംബു തിന്നു. അമ്മാവനും രേഷ്മക്കും മാത്രം അറിയാവുന്ന ആ സഥലം ഉറുംബു എങ്ങിനെയാ കണ്ടു പിടിച്ചേ ആവൊ?
“ഹാപ്പി ബര്‍ത്ത്ഡേ റ്റൂ യൂ........രേഷ്മ മോള്‍......... റ്റൂ യൂ.......ബ്ലെസ്സ് യൂ...”
“.......”
“ഊതു” “ഊതു മോളെ” “എല്ലാം ഊതു”
“........”
“അഹ്! ഇനി അമ്മക്കു ഒരു പീസ് കൊടുക്കൂ”
“.....”
“ഇപ്പൊ ഒന്നും തുറക്കണ്ടാ രേഷ്മ,നീ അതെല്ലാം നാശമാക്കും”
“രേഷ്മേടെ പുതിയ പാവാടയും ബ്ലൌസും നല്ല രസായിട്ടുണ്ടു കേട്ടൊ,ആരാ മേടിച്ചു തന്നെ..”
“............”
“ബാ,മോള്‍ക്കു അമ്മാവന്‍ ചോറു തരാം...”
“..........................”
“അമ്മാവാ, മുട്ടായി ഒളിപ്പിച്ചു വെക്കണ്ടേ?”
“ബാ, എന്നാല്‍. ആരൊടും പറയണ്ട കേട്ടൊ,അമ്മയൊടൊരിക്കലും.രേഷ്മേടെ അമ്മ അതു ലല്ലൂനു ഉടനെ കൊടുക്കും”
“ഇല്ല്ല. ആരോടും പറയൂല്ലാ, പ്രൊമിസ്! അമ്മാവന്‍ വിനുവേട്ടനോടു പറയുമോ?”
“....”
“ഡാഡ്ഡിയോടു പറയുമൊ”
“ഇല്ലല്ലോ,ഡാഡ്ഡി മുട്ടായി ഒത്തിരി തിന്നാല്‍ മോളെ വഴക്കു പറയും.”
“........”
“.........”
“ബാ, ഇവിടെ മതി. പാവാട ഊരി കയ്യില്‍ പിടിച്ചോ മോളു, പാവടയിട്ടു ഒളിപ്പിച്ചു വെച്ചാല്‍ ഉറുംബു പിന്നേം കണ്ടു പിടിക്കും.കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ....”
“.................”
“ആരോടും പറയണ്ടാട്ടോ, അമ്മാവന്‍ എപ്പോഴും രേഷ്മമോള്‍ക്കു മാത്രെ മുട്ടായി മേടിച്ചു തരൂളൂ കേട്ടാ”
“പ്രോമിസ്സ്.”
“പ്രോമിസ്സ്. മോള്‍ക്കു മാത്രെം,മോളെ മാത്രമെല്ലെ അമ്മാവനു ഏറ്റവു ഇഷ്ടം,മുട്ടായി ഇനീ എത്ര വേണേലും തരും”

0 Comments:
Post a Comment
<< Home