Thursday, June 01, 2006

chintha - cinema, television and media :: തെക്കു വടക്കു നാഥന്‍മാര്‍്‍

Author: Sivan
Subject: തെക്കു വടക്കു നാഥന്‍മാര്‍്‍
Posted: Thu Jun 01, 2006 10:28 pm (GMT 5.5)

ചന്ദ്രോത്സവം കണ്ടിരിക്കാന്‍ നല്ല പടമായിരുന്നു പക്ഷേ രക്ഷപ്പെട്ടില്ല. കാരണം ആകസ്മികമായി ഒരു ചായക്കടയിലിരിക്കുമ്പോള്‍ കേട്ടു, അതില്‍ നല്ല പാട്ടുകളില്ലായിരുന്നു. അതായത് വടക്കുംനാഥന്റെ മുഖ്യ ആകര്‍ഷണം പാട്ടുത്തന്നെയെന്ന്. ഫാന്‍സുകളെ ഒരു പരിധിവരെ നമ്മുടെ ഉള്ളിലെ ഇക്കിളികളെ തൃപ്തിപ്പെടുത്തുമെങ്കിലും മലയാള സിനിമ അപകടകരമായ ഒരു വിഷമവൃത്തത്തിലാണ്. മോഹന്‍ലാലിനോ മമ്മൂട്ടിയ്ക്കോ സ്വയം ബോധം ഉണ്ടാകത്തിടത്തോളം അതു വ്യത്യാസങ്ങളില്ലാത്ത പാളങ്ങളിലൂടെ ഉരുളും. എന്താണ് അടുത്തകാലത്തിറങ്ങിയ മമ്മൂട്ടി മോഹന്‍ലാല്‍ പടങ്ങള്‍ നല്‍കുന്നത്. അല്പനേരത്തെ ഇക്കിളി. നായകനു ചുറ്റും കറങ്ങുന്ന കുറേ ഉപഗ്രഹങ്ങളെ ഉണ്ടാക്കുക. ഒരു കൊച്ചുപെണ്ണിനെ നായകനെ തീവ്രമായി പ്രണയിക്കാന്‍ പറഞ്ഞു വിടുക. അവസാനം ശുഭപര്യവസായിയായി ചിരിച്ചുകൊണ്ട് ഒരവസാനം. എം ജി ആര്‍ ഫോര്‍മുലയുടെ കാര്യത്തില്‍ തമിഴന്മാരെ കളിയാക്കിക്കൊണ്ടിരുന്ന നമുക്കു കിട്ടിയ വരദാനം! കൂട്ടത്തില്‍ ഒന്നുകൂടി നായകനടന്മാര്‍ മാഫിയകളായി മാറുന്നോ എന്നു സംശയം. ചാനലുകളില്‍ മമ്മൂട്ടിയുടെ നൃത്തത്തിന്റെ ഒരു പരാമര്‍ശം വന്നപ്പോള്‍ കുമ്പസാരത്തിന്റെ ബഹളമായിരുന്നു. കൊച്ചിന്‍ ഹനീഫ, രാജന്‍ പി ദേവ് തുടങ്ങിയവര്‍ അവരവരുടെ ഇന്റര്‍വ്യൂകളില്‍ മമ്മൂട്ടി -ലാല്‍ അപദാനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുന്നു! പൊട്ടങ്കളി തന്നെ!

posted by സ്വാര്‍ത്ഥന്‍ at 1:31 PM

0 Comments:

Post a Comment

<< Home