പോളിന്റെ ജാലകമാണു് അതു ശ്രദ്ധയില്‍ പെടുത്തിയതു്. പോളാകട്ടെ ഒപ്പം സുന്ദരമായൊരു കഥയും ചേര്‍ത്തിരിക്കുന്നു. ആലോചിച്ചിട്ടു് എനിക്കെഴുതാനായതു് ഇതാണു്, 52 വാക്കിലെഴുതി, രണ്ടു വാക്കു് എളുപ്പം ഒഴിവാക്കുവാന്‍ കഴിഞ്ഞു, കഥയിതുവരെ:
അന്‍പതു വാക്കുകളില്‍ കഥയെഴുതണം. എന്തെഴുതുമെന്നു് ആലോചിച്ചിരുന്നു. സമയക്കണക്കു പറഞ്ഞു കൂലിവാങ്ങുന്ന പണിയിടത്തിലെ മുക്കാല്‍ സമയവും ആലോചനയില്‍ കടന്നുപോകുന്നു; എന്തൊരു അന്യായം. എനിക്കൊരു ന്യായം കണ്ടെത്തിയേ തീരൂ; അതിനിടയില്‍ അന്‍പതു വാക്കിന്റെ ഒരു കഥയും. നന്ദയെ കുറിച്ചെഴുതാം, അതെ തീര്‍ച്ചയായും അവളെ കുറിച്ചെഴുതാം. Still Unmarried എന്ന അടിക്കുറിപ്പുമായൊരു സന്ദേശം ഇന്നലെ അവള്‍ക്കയച്ചിരുന്നു, അതു് അവളുടെ വിവാഹവാര്‍ഷികത്തിന്റെ സുവനിറാണു്. അന്‍പതു വാക്കില്‍ എഴുതാന്‍ കഥയെന്തുണ്ടു്? വേണമെങ്കില്‍ ഒരു വാക്കില്‍ എഴുതാം - നഷ്ടം.
ഇതിനേക്കാള്‍ സുന്ദരമായി കഥകള്‍ എഴുതുവാന്‍ കഴിയുന്നവര്‍ മലയാളം ബൂലോഗത്തില്‍ ഒരുപാടുണ്ടെന്നു തീര്‍ച്ച, ഒന്നു ശ്രമിച്ചു നോക്കൂ..
0 Comments:
Post a Comment
<< Home