Suryagayatri സൂര്യഗായത്രി - ഇതാ ഒരമ്മ
URL:http://suryagayatri.blogspot.com/2006/05/blog-post_25.html | Published: 5/25/2006 1:32 PM |
Author: സു | Su |
അവന്‍ വന്നു. കൂടെ വന്നവരും വീട്ടില്‍ ഉണ്ടായിരുന്നവരും എന്തൊക്കെയോ പറയുന്നുണ്ട്. അമ്മ കേട്ടില്ല. ഒന്നും അറിയാന്‍ ശ്രമിച്ചുമില്ല. വന്നവരൊക്കെ തിരിച്ചുപോയതിനുശേഷം 'ചായ കുടിക്കൂ’, ‘കുളിക്കുന്നില്ലേ’ 'അത്താഴം തയ്യാറായി’, 'കഴിക്കാന്‍ വരൂ' ഇത്രയും വാക്കുകളാണ് ആ വീട്ടില്‍ ഉറക്കെ കേട്ടത്. വാക്കുകളൊക്കെ തടവറയില്‍ സുഖം കണ്ടെത്തിയ പോലെ. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജീവനില്ലാതെ പിടയ്ക്കേണ്ടി വരുന്ന അവസ്ഥയില്‍ വാക്കുകള്‍. അതുകൊണ്ട് അവയെ തടവറയില്‍ത്തന്നെ തളച്ചിട്ടു.
വിധാതാവ് ഒരു പക്ഷെ മറിച്ചൊന്നു ചിന്തിച്ചിരുന്നെങ്കില്‍, അവന്റെ കൂടപ്പിറപ്പ്, അല്ലെങ്കില്‍ അവന്റെ ഭാഗ്യം പോലെ അവന്റെ ഭാര്യ, അതുമല്ലെങ്കില്‍ അവനു മകളായി പിറക്കേണ്ടവള്‍. ആ ജന്മത്തെയാണ് കൂട്ടുകാരുമൊത്ത് തകര്‍ത്തെറിഞ്ഞു വന്നിരിക്കുന്നത്.
ഓര്‍ക്കരുത് ഒന്നും.
ഒരുപാടുനാളത്തെ ആലോചനയ്ക്ക് ശേഷം ആണ് മനസ്സിലെ വിധിയ്ക്ക് തീര്‍പ്പുണ്ടായത്. ജന്മം കൊടുത്തവര്‍ക്ക് എടുക്കാനും അധികാരമുണ്ടെന്ന് ഉറപ്പിച്ചു. ഇറച്ചിവെട്ടുകാരനുപോലും തോന്നാത്ത ക്രൂരത മനസ്സില്‍. വെട്ടിയൊതുക്കുമ്പോള്‍ പക്ഷെ ഒന്നും ചിന്തിച്ചില്ല. ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാഗങ്ങള്‍ അമ്മേയെന്ന് വിളിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ത്തന്നെ വിലയില്ലാത്തൊരു വിളിയ്ക്ക് കാതോര്‍ക്കരുത്.
ഒക്കെ തീര്‍ത്ത്, രക്തം പുരണ്ട ദേഹവും, സ്നേഹം വാര്‍ന്നൊലിച്ചുപോയ ഹൃദയവുമായി ആ അമ്മ ദൈന്യതയിലേക്ക് നടന്നകന്നു.
വിജയത്തിന്റേയും പരാജയത്തിന്റേയും തീര്‍പ്പുകല്‍പ്പന വിധിയ്ക്ക് വിട്ടുകൊടുത്ത് കൊണ്ട്.

Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home