കുറുമാന്‍ - അങ്ങനെ ഞാന്‍ ഒരു പോക്കറ്റ് റേഡിയോ വാങ്ങി
URL:http://rageshkurman.blogspot.com/2006/05/blog-post_24.html | Published: 5/24/2006 8:10 PM |
Author: കുറുമാന്‍ |
ജോലി ചെയ്യ്യാന്ന് വെച്ചാല്‍, ദേ ഇയാളെ പോലെ ചെയ്യണം, അലെങ്കില്‍ പിന്നെ ജോലി ചെയ്യരുത് എന്ന്, ഈ കഴിഞ്ഞ മാര്‍ച്ച് മാസം വരെ, എന്നെ ചൂണ്ടികാട്ടി, ഓഫീസ്സിലെ പല പല തലതൊട്ടപ്പന്മാര്‍, എന്തിന് എം ഡി വരെ പല പല അനങ്ങാ കള്ളന്മാരോടും പറഞ്ഞു. എനിക്കതിന്റെ യാതൊരു അഹംഭാവവും ഇല്ല്യായിരുന്നു, കാരണം ആ പ്രശംസ ഞാന്‍ അര്‍ഹിച്ചിരുന്നു. ആത്മ പ്രശംസയല്ലേ എന്ന് നിങ്ങള്‍ക്കൊക്കെ ചിലപ്പോള്‍ തോന്നാം. അല്ലന്നേ.....സത്യമാ, വെറും നഗ്ന സത്യം.
രാവിലെ ഓഫീസില്‍ വരുക, സീറ്റില്‍ ഇരിക്കുക, കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുക. ദീപിക ഡോട് കോം ഒന്നോടിച്ചു വായിക്കുക, പണി തുടങ്ങുക, പണിയുക, പണിയുക, മെയ്യ് കണ്ണാക്കി പണിയുക. ഉച്ചക്ക് കുറച്ചൂണു കഴിക്കുക, വീണ്ടും വന്നിരുന്ന് പണിയുക, പണിയുക, മൂവന്തിയോളം പണിയുക, ഇതായിരുന്നു എന്റെ പണി.
അങ്ങനെ ഇത്രയും ചുണകുട്ടനായ ഒരു പണികുട്ടനെ കിട്ടിയ എന്റെ കമ്പനിയുടെ ഒരു ഭാഗ്യമേ!!
പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി, ഞാനും എന്റെ ഒരു സഹപ്രവര്‍ത്തകനായ ഉറ്റ ചങ്ങാതിയും കൂടി, വീടിന്നടുത്തുള്ള, ഉത്സവ്, കല്‍പക, കോവളം തുടങ്ങിയ ഏതെങ്കിലും റെസ്റ്റോറന്റ് കം ബാറില്‍ കയറി രണ്ടു ബിയറടിക്കുകയോ, അല്ലെങ്കില്‍ എന്റെ ഫ്ലാറ്റിന്റെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്കു ചെയ്ത്, അടുത്തു തന്നെ താമസിക്കുന്ന ചങ്ങാതിയുടെ വീട്ടില്‍ പോയി രണ്ട് പെഗ്ഗടിക്കുകയോ ചെയ്തിട്ടേ ഒരു എട്ടെട്ടര മണിയാകുമ്പോഴേ, സാധാരണ ദിവസങ്ങളില്‍ ഞാന്‍ കൂടണയാറുള്ളൂ. രണ്ട് ബബിള്‍ ഗം വായിലിട്ട് ചവച്ചരച്ച് വീട്ടിലെത്തുമ്പോഴേക്കും കള്ളിന്റെ മണം കുറച്ചൊന്നു കുറഞ്ഞിട്ടുണ്ടാകുമെന്നതിനാല്‍ ശ്രീമതിക്ക് സംശയം തോന്നുകയുമില്ല (പൊതുവെ എന്റെ ശരീരത്തിന്ന് കള്ളിന്റെ മണമാണെന്നാണവളുടെ പറച്ചില്‍).
വായനയും, വെള്ളവും പണ്ടേയുള്ള വീക്ക്നെസ്സ് ആയിരുന്നെങ്കിലും, രണ്ടും ഓഫീസ് സമയത്ത് ഞാന്‍ ചെയ്യാറില്ലായിരുന്നു.
എന്തിനേറെ പറയുന്നൂ, കുറച്ച്, ചീത്ത കൂട്ടുകെട്ടില്‍ പെട്ട് പൊടുന്നനെ, എന്റെ സ്വഭാവം മാറിയതിന്റെ പരിണിതഫലമായി, ഓഫീസ് സമയത്ത്, പണിക്കിടയില്‍ പലപ്പോഴും, മലയാള വേദി, പുഴ, തോണി, കടത്ത്, ചിന്ത, മോന്ത, തുടങ്ങിയ സൈറ്റുകളില്‍ ഞാന്‍ തുടരെ തുടരെ കയറിയിറങ്ങാന്‍ തുടങ്ങി. പണിമുഴുവന്‍ കഴിക്കാനായി ഓഫീസ്സില്‍ കുറച്ചു സമയം ഞാന്‍ അധികം ചിലവഴിക്കാന്‍ തുടങ്ങിയതിന്നിടയില്‍ ഒരു നാള്‍, മലയാളവേദിയില്‍ പെരിങ്ങോടന്‍ എന്ന ഒരു മഹാനുഭാവലുവിന്റെ ഒരു നൊവാള്‍ജിയന്‍ (കടപ്പാട് : വക്കാരിയ്ക്ക്) കഥ വായിക്കാനിടയാവുകയും, ആരാധനമൂത്ത്, കഥാകൃത്തിന്നൊരു അനുമോദന ഈമെയില്‍ അയക്കുകയും ചെയ്തു.
ചുമരിലെറിഞ്ഞ പന്തുപോലെ, എന്റെ മെയിലവിടെ കിട്ടിയതിന്നു തൊട്ടുപുറകെ അതിന്റെ മറുപടിയും എനിക്ക് കിട്ടി. എന്റെ ഈ കഥയൊന്നുമല്ല കഥ, മറ്റു കഥകള്‍ വായിക്കണമെങ്കില്‍ കുറുമാനെ, മലയാളം ബ്ലോഗില്‍ വരൂ, കഥകള്‍, കവിതകള്‍, അക്ഷരശ്ലോകങ്ങള്‍, നര്‍മ്മം, ക്വിസ്, ആരോഗ്യം, ലേഖനങ്ങള്‍, കണ്ടാലും മതിവരാത്ത ഫോട്ടങ്ങള്‍, അങ്ങനെ എന്തെന്തു വിഭവങ്ങളാണെന്നോ മലയാളം ബ്ലോഗുകളില്‍.
മെയില്‍ വായിക്കേണ്ട പാതി, പണ്ട്, കാറളം സിന്ദു ടാക്കീസിലെ, സിനിമയുടേ നോട്ടീസിടാന്‍ വരുന്ന അംബാസ്സിഡര്‍ കാറിന്നു പിന്‍പേ ഓടിയതിലും കൂടുതല്‍ സ്പീഡില്‍, ഞാന്‍ ബ്ലോഗ്ഗിലേക്കോടി
പല പല ബ്ലോഗുകളില്‍ മാറി മാറി കയറി.
വായിച്ചു, ചിരിച്ചു, ചിന്തിച്ചു, ചിലതെല്ലാം മനസ്സിലാവാതെ, മനസ്സിലായെന്നപോലെ തലയിട്ടാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍, ബ്ലോഗിനെ കുറിച്ചൊരു ചെറിയ പിടിപാടുകിട്ടിയപ്പോള്‍, സ്വന്തം പേരില്‍ ഒരു ബ്ലോഗ് പണിതു. പിന്നെ ഒന്നു രണ്ട് സ്ഥലത്ത് ചുമ്മാ കമന്റിട്ടുനോക്കി. ഇപ്പണി കൊള്ളാം.... സന്തോഷായി ഗോപ്യേട്ടാ...
പിന്നീടുള്ള ദിനങ്ങളില്‍ പുട്ടിന്നിടയ്ക്ക് തേങ്ങയിടുന്നതുപോലെ, കുറച്ച് പണി, കുറച്ച് ബ്ലോഗല്‍ എന്ന തോതില്‍ നീങ്ങാന്‍ തുടങ്ങി. പക്ഷെ, പണി കമ്പ്ലീറ്റായിട്ട് കമ്പ്ലീറ്റ് ചെയ്ത്, ഓഫീസ്സില്‍ നിന്നും ഇറങ്ങുമ്പോള്‍, എന്നും ഒരൊന്നൊന്നര മണിക്കൂര്‍, വൈകാന്‍ തുടങ്ങി.
അതു വിചാരിച്ച്, നേരിട്ട് വീട്ടില്‍ പോകാന്‍ പറ്റുമോ? ഇല്ല. കാരണം രണ്ടെണ്ണം അടിക്കുക എന്നതൊരൊന്നൊന്നര വീക്ക്നെസ്സ് ആയി പോയില്ലെ?
അങ്ങനെ,പണിയും, ബ്ലോഗിങ്ങും, ബീയറിങ്ങും കഴിഞ്ഞ്, കൂടണയും കൂടണയുമ്പോള്‍ ഒരൊമ്പതൊമ്പതര.
എന്താ നിങ്ങളീയിടേയായി ദിവസവും വൈകി വരുന്നത്? കുറുമിയുടെ വക ചോദ്യം.
ഭയങ്കര ട്രാഫിക്കാ, ഷേക്ക് സായദ് റോട്ടിലെന്നറിഞ്ഞൂടെ നിനക്ക്?
അതറിയാം..പക്ഷെ നിങ്ങളായോണ്ട് കണ്ണടച്ചങ്ങോട്ട് വിശ്വസിക്കാന്‍ പറ്റില്ല.
വലിയ കുഴപ്പമില്ലാതെ, കാര്യങ്ങള്‍ ഒക്കെ ഒന്നഡ്ജസ്റ്റ് ചെയ്ത് പോകുന്നതിനിടയില്‍, ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ പോലെ, വായന പോരാതെ,ഞാന്‍ എഴുത്തും തുടങ്ങി!!
പോസ്റ്റും, കമന്റുകളും പണിയും ഒരുവിധം ഒരു വഴിക്കാക്കി, രണ്ട് ബീയറി വിടെത്തുമ്പോഴേക്കും ഞാനും ഒരു വഴിക്കാകാന്‍ തുടങ്ങിയപ്പോള്‍, അതൊരു വഴക്കാകാനും തുടങ്ങി.
അങ്ങനെ ഒരു ദിവസം കല്‍പകയില്‍ ഇരുന്ന് ബിയറഡിക്കുന്ന സമയത്ത് എന്റെ ഫോണ്‍ ആര്‍ത്തട്ടഹസിച്ചു.
ഫോണുമെടുത്ത് ഞാന്‍ കുപ്പീടേം, ഗ്ലാസ്സിന്റേം, കുടിയന്മാരുടെ സംഭാഷണത്തിന്റേം ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഓടി, പുറത്ത് എന്റെ വണ്ടിക്കരികിലെത്തി.
നിങ്ങളെവിട്യാ മനുഷ്യാ? നേരം കൊറേയായല്ലോ ഓഫീസ്സിന്നിറങ്ങിയിട്ട്.
ഞാന്‍ ദേ നമ്മുടെ ബേബീ ഷോപ്പിന്റെ സിഗ്നലിലെത്തി.
എന്നാ നിങ്ങളാ ഏഷ്യാനെറ്റ് റേഡിയോ ഒന്നു വെച്ച് കേള്‍പ്പിച്ചേ....
ഹാവൂ, വണ്ടിക്കരികിലായതു ഭാഗ്യം. വേഗം തുറന്ന് റേഡിയോ ഓണ്‍ ചെയ്ത് ശ്രീമതിയെ കേള്‍പ്പിച്ചു.
അപ്പോ നിങ്ങള് വണ്ടിയില്‍ വരുന്ന വഴിക്കു തന്നെയാണല്ലെ.
അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം.
അതു കഴിഞ്ഞൊരാഴ്ച കഴിഞ്ഞില്ല, ഞാന്‍ വണ്ടി ഫ്ലാറ്റില്‍ പാര്‍ക്ക് ചെയ്ത്, ചങ്ങാതിയുടെ വീട്ടിലേക്ക് പോയി ഒരെണ്ണമടിച്ചങ്ങനെ ഇരിക്കുന്നതിന്നിടയില്‍,
ക്രാ, ക്രാ, ക്രാ, ക്രീ ക്രീ ക്രീ......എവിടുന്നാണാ ശബ്ദം? പോക്കറ്റിലെ സ്വന്തം സെല്ലില്‍ നിന്നു തന്നെ, പോരാത്തതിന്ന്, വീട്ടില്‍ നിന്നും തന്നെ.
ഹലോ, നിങ്ങളെവിടെ എത്തി?
ദേ എത്താറായി. എന്നാല്‍, ആ റേഡിയോ ഒന്നു ഓണ്‍ ചെയ്തേ.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഞാന്‍ വീട്ടിലേക്കോടി.
വീട്ടിലെത്തിയതും, കുറുമി,
എന്തേ റേഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞപ്പോളേക്കും, ഫോണ്‍ കട്ട് ചെയ്തത്?
ഏയ്, അതു ഞാന്‍ വീടെത്താറായില്ലെ, അതുകാരണമാണ് എന്നു പറഞ്ഞ് ഞാന്‍ ഒരു വിധം തടി രക്ഷിച്ചു.
പക്ഷെ അവളുടെ ഈ റേഡിയോ വയ്പ്പിക്കല്‍ അത്ര പന്തിയല്ല എന്നെനിക്കു തോന്നിയതിനാല്‍, പിറ്റേ ദിവസം വൈകുന്നേരം പണികഴിഞ്ഞ്, പള്ളിക്കുടിയും കഴിഞ്ഞ് വരുന്ന വഴി ഒരു പോക്കറ്റ് റേഡിയോ ഞാന്‍ വാങ്ങി.
ഇനി വണ്ടിയിലില്ലാത്തപ്പോള്‍ ശ്രീമതി റേഡിയോ വെക്കാന്‍ പറഞ്ഞാല്‍ പുല്ല്. ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു.
പിന്നീടു വന്ന രണ്ടാഴ്ചക്കുള്ളില്‍, ഒരു നാലു തവണ എന്റെ ശ്രീമതി എന്നോട് ഇഷ്ട ഗാനം ആവശ്യപെട്ടപ്പോഴൊക്കെ ഞാന്‍ എന്റെ പോക്കറ്റില്‍ നിന്നും റേഡിയോ പുറത്തെടുത്ത് അവളെ പാട്ടും, ന്യൂസും അതാത് സമയമനുസരിച്ച് കേള്‍പ്പിച്ചു.
അപ്പോഴും,അവള്‍ക്കും സന്തോഷം, എനിക്കും സന്തോഷം!
പക്ഷെ......തുടര്‍ന്നു വന്ന ഒരു വ്യാഴാഴ്ച, വണ്ടി പാര്‍ക്കിങ്ങിലിട്ട് ഞാന്‍ ചങ്ങാതിയുടെ വീട്ടിലേക്ക് പോയി.
ഒന്നു കഴിഞ്ഞപ്പോള്‍, രണ്ടാമത്തെ ഒഴിച്ചു. അതും കഴിഞ്ഞപ്പോള്‍, വീക്കെന്റ് സ്പെഷ്യല്‍ ഒരു മൂന്നാമന്‍ ഒഴിച്ച്, സിപ്പുന്നതിനിടയില്‍ ഫോണ്‍ വീണ്ടും അപായമണി മുഴക്കി.
ഹലോ... എവിടെയെത്തി ചേട്ടാ?
നേരം ഇത്രയും വൈകിയിട്ടും, ഇത്ര സ്നേഹത്തോടെയുള്ള അവളുടെ ചോദ്യം കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതം തോന്നി!
ഞാന്‍ ദേ ട്രേഡ് സെന്റര്‍ എത്തിയിട്ടേ ഉള്ളൂ. ഇന്ന് ഭയങ്കര ട്രാഫിക്ക്.
അതേയോ? കുഴപ്പമില്ല. പതുക്കെ വന്നാല്‍ മതി. എന്തായാലും, ആ റേഡിയോ ഒന്നു വയ്ക്ക്.
ഞാന്‍ ഉടന്‍ തന്നെ റേഡിയോ പുറത്തെടുത്ത് ഓണ്‍ ചെയ്തു.
ദാ കേട്ടോ, പാട്ട്. ഇപ്പോള്‍ സംശയം മാറിയില്ലേ?
എന്റെ സംശയം എപ്പോളോ മാറി. നിങ്ങള്‍ വേഗം ഒന്നു വന്നാല്‍ മാത്രം മതി.
ന്‍ഹാ, പിന്നെ വരുമ്പോള്‍ നേരിട്ട് മുറിയിലേക്ക് വരണ്ട. താഴെ പാര്‍ക്കിങ്ങില് നിങ്ങളുടെ വണ്ട്യേം ചാരി ഒരിരുപത് മിനിറ്റായിട്ട് ഞാന്‍ നില്ക്കുന്നുണ്ട്. അങ്ങോട്ട് വന്നാല്‍ മതി!!! (@#$&*$#)

0 Comments:
Post a Comment
<< Home