കുറുമാന്‍ - മോത്തിയുടെ പിതൃത്വം, ഒരന്വേഷണം
URL:http://rageshkurman.blogspot.com/2006/05/blog-post_30.html | Published: 5/31/2006 1:26 AM |
Author: കുറുമാന്‍ |
അവള്‍ ഒരു ഗ്രാമീണ സുന്ദരിയായിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കത ഉള്‍ക്കൊണ്ട തനി ഒരു നാടന്‍ പെണ്ണ്.
നാട്ടുമ്പുറത്തെ അവളുടേ ജാതിയില്‍ തന്നെ ഉള്ള മറ്റു പെണ്ണുങ്ങളെ പോലെ, നാടുമുഴുവന്‍ അലയുകയോ , ആവശ്യമില്ലാത്ത കൂട്ടുകൂടി, വായിട്ടലച്ചു, നാട്ടുകരുടെ അപ്രീതിക്ക് പാത്രമാവുകയോ അവള്‍ ഒരിക്കല്‍ പോലും ചെയ്തിട്ടില്ല.
എന്തിനതികം? നാലാള്‍ കൂടുന്നിടത്തവള്‍ ഒരിക്കല്‍ പോലും പോയി എത്തിനോക്കിയിട്ടില്ല, എന്നു മാത്രമല്ല, ആള്‍കൂട്ടത്തിന്റെ നാലയല്‍പ്പക്കത്തു വരെ അവള്‍ ഇന്നുവരേയായി അടുത്തിട്ടില്ല.
ആ ശാലീന സുന്ദരിയുടെ പിന്നാലെ, ഗ്രാമത്തിലെ അവളുടെ ജാതിയില്‍ പെട്ട മുഴുവന്‍ ആണുങ്ങളും തേരാ പാരാ നടന്നു. സൌമ്യതയോടെ അടുക്കാന്‍ ശ്രമിച്ചു, അടുക്കാഞ്ഞപ്പോള്‍ ഭീഷണിപെടുത്തി നോക്കി, എന്നിട്ടും അടുക്കുന്നില്ല എന്നു കണ്ടപ്പോള്‍ ആക്രമിച്ചൊതുക്കാം എന്നു കരുതി ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷെ അവളുടെ വീടിന്നടുത്ത് നിന്നും ദൂരെ എങ്ങും അവള്‍ പോകാത്തതിനാല്‍, അവളുടെ വളര്‍ത്തച്ഛനോ, സഹോദരന്മാരോ എല്ലാ തവണയും അവളുടെ രക്ഷക്കെത്തി.
ആണായൊരുത്തന്‍ തന്റെ പിന്നാലെ വരുന്നുണ്ടെന്നറിഞ്ഞാല്‍ അവള്‍ എത്രയും പെട്ടെന്ന് തന്റെ വീട്ടിലേക്ക് ഓടിപോകുകയാണ് പതിവ്.
അങ്ങനെ ആ ഗ്രാമവും, ഗ്രാമ വാസികളും വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ, നീങ്ങുന്നതിനിടയില്‍ ഒരു ദിവസം, ഒരു അമേരിക്കന്‍ റിട്ടയര്‍,പണക്കാരന്‍, ആ ഗ്രാമത്തിന്റെ കാതും, ചെവിയും, കാതലുമായ ഒരു സ്ഥലം വിലക്കെടുക്കുകയും, കൊട്ടാരം പോലൊരു വീട് ആ സ്ഥലത്തു വച്ച് താമസം ആരംഭിക്കുകയും ചെയ്തു.
നമ്മുടെ കഥാ നായികയുടെ കൂരയില്‍ നിന്നും കഷ്ടി ഒരര നാഴികയകലെ ദൂരത്തുമാത്രമായിരുന്നു അവരുടെ കൊട്ടാരം.
പുതുപണക്കാരന്റെ വിട്ടിലെ, സായിപ്പന്‍ ചെക്കന്‍ തരം കിട്ടുമ്പോഴൊക്കെ വീട്ടില്‍ നിന്നും ചാടി ഗ്രാമം ഊരു ചുറ്റാന്‍ തുടങ്ങി.
അങ്ങനെ ചുറ്റുന്നതിനിടയില്‍ ഒരു ദിവസം അവന്‍ നമ്മുടെ കഥാനായികയെ കാണുവാന്‍ ഇടയായി.
അതിന്നുശേഷം, അവന്റെ ഉള്ളില്‍, അവള്‍,ആ ഗ്രാമീണസുന്ദരി, അവളെ എങ്ങിനെ വളക്കണം എന്നൊരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അവസരം ഒത്തു കിട്ടിയപ്പോഴൊക്കെ, അവന്‍ ഗയിറ്റ് ചാടി പുറത്തുകടന്നു, അവളെ തേടി അവന്‍ ഗ്രാമം മുഴുവന്‍ തെണ്ടിയലഞ്ഞു.
പാടവരമ്പിലും, പ്ലാവിന്നടിയിലും, കുളക്കരയിലും അവളെ കണ്ടപ്പോഴെല്ലാം അവന്‍ കടകണ്ണെറിഞ്ഞിട്ടും, അവനെ കാണാത്ത പോലവള്‍ ഓടിയൊളിച്ചെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളില്‍ അവനോട് എന്തോ ഒരു ഇത് തോന്നിതുടങ്ങിയിരുന്നു.
കര്‍ക്കിടകം പെയ്തൊഴിഞ്ഞു, ചിങ്ങം പൂത്തുലഞ്ഞു, കന്നി മാസം വന്നു.
പാടക്കരയിലൂടെ അവള്‍ നടക്കുകയായിരുന്നു. തന്റെ ഒരിറ്റ് സ്നേഹത്തിനായ് പിന്നാലെ നടന്നിരുന്ന സായിപ്പിനെ കണ്ടിരുന്നെങ്കില്‍ എന്നവളുടെ മനം തേങ്ങി.
തേടിയ വള്ളി കാലില്‍ ചുറ്റി, എന്നു പറഞ്ഞതുപോലെ, അതാ അവന്‍ വരമ്പിലൂടെ തലയുയര്‍ത്തി നടന്നു വരുന്നു.
അവളുടെ അടുത്തെത്തിയ അവന്‍ ഒന്നു മുരണ്ടു, പിന്നെ അവളുടെ ചുറ്റും, രണ്ട് മൂന്ന് തവണ ഒന്നു നടന്നു.
അവള്‍ തന്റെ വാല്‍ കാലിന്നിടയിലാക്കി,നമ്രമുഖിയായ് നിന്നു.
കന്നിമാസത്തിലെ താരകങ്ങളെ സാക്ഷിയാക്കി, അവന്‍ അവന്റെ ബീജം അവളില്‍ നിക്ഷേപിച്ച ആ ശുഭമുഹൂര്‍ത്തത്തില്‍, ഗ്രാമവാസികളായ മറ്റു നായ്, പട്ടികള്‍ ഉച്ചത്തില്‍ കുരവയിട്ടു (ഓരിയിട്ടു).
എല്ലാം കഴിഞ്ഞപ്പോള്‍ അവളുടെ ഓടക്കുടിയിലേക്കവള്‍ കുറ്റബോധത്തോടെ കയറിചെന്നു.
ദിവസങ്ങള്‍, മാസങ്ങള്‍ കഴിയവെ, അവളുടെ വയര്‍ നിറഞ്ഞു വന്നു. അവള്‍ നിറവയറായി.
ഓടക്കുടിയിലെ, വിറകിന്‍പുരയില്‍, ചാരം കൂട്ടിയിട്ടിരുന്നിടത്തവള്‍, അമ്മ പെങ്ങന്മാരും,ബന്ധുക്കളും, എന്തിനു, തന്തയായ, സായിപ്പുചേട്ടന്‍ വരെ ഇല്ലാതിരുന്ന സമയം, പെറ്റു വയറൊഴിച്ചു.
നാലുപെറ്റിട്ടതില്‍ ഒരേ ഒന്നിനു മാത്രം ജീവന്‍.
ഫുട്ബാള്‍ പോലെ, ഉരുണ്ട്, ഉയരം കുറഞ്ഞ്, കറുപ്പില്‍, വെളുപ്പു കലര്‍ന്ന നിറത്തോടുകൂടിയ ഒരു സുന്ദരന്‍ കുട്ടി.
അല്‍സേഷ്യനു, തനി നാടന്‍ ചൊക്ക്ലി പട്ടിക്കുണ്ടായ അരുമയായ സന്താനം!
അവനെ ഞാന്‍ എനിക്കു കിട്ടുന്ന പൈസ ഇട്ടു വച്ചിരുന്ന, മണ്ണിന്റെ, ഭന്ധാരം പൊട്ടിച്ചു കിട്ടിയ അഞ്ചു രൂപ കൊടുത്ത് വാങ്ങി വീട്ടില്‍ കൊണ്ടു വന്നു.
നാലാളെ വിളിക്കാതെ, വിളക്കു കൊളുത്താതെ,നാക്കിലയിട്ട് ഗണപതിക്ക് വിളമ്പാതെ, അവന്റെ അച്ചനമ്മ ബന്ധുമിത്രാതികളില്ലാതെ, വെറും ആകാശം സാക്ഷിയാക്കി, അവന്റെ ചെവിയില്‍ ഞാന്‍ പേരിട്ടു.
മോത്തി, മോത്തി, മോത്തി.

Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.
($200 Value - Never Expires!)
0 Comments:
Post a Comment
<< Home