കൂട് - ബ്ലോഗ്‌സ്വര, മനോരമ ലേഖനം
URL:http://manjithkaini.wordpress....8b%e0%b4%b0%e0%b4%ae-%e0%b4%b2 | Published: 5/21/2006 5:57 AM |
Author: മന്‍ജിത് കൈനിക്കര |
സൈബറ്‍ സ്പേസില്‍ ഇന്ത്യന്‍ പാട്ടുകാരുടെ 'ബ്ളോഗ്സ്വര'
കെ. ടോണി ജോസ്
കോട്ടയം: സൈബര്‍ സ്പേസില്‍ അപൂര്‍വമായൊരു ഇന്ത്യന്‍ സംഗീതക്കൂട്ടായ്മ യാഥാര്‍ഥ്യമാകുന്നു. നേരിട്ട് ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്തവരും ഇന്ററ്‍നെറ്റ് ഉപയോഗിക്കുന്നവരുമായ സംഗീതപ്രേമികളായ കുറെ ഇന്ത്യക്കാറ്‍ ചേറ്‍ന്നാണു 'ബ്ളോഗ്സ്വര ഡോട് കോം എന്ന പേരില്‍ പാട്ടിന്റെ വെബ്സൈറ്റ് തുറന്നത്.
ഇന്ററ്‍നെറ്റിലെ ഡയറിക്കുറിപ്പുകള്‍ എന്നു വിശേഷിപ്പിക്കാവുന്ന ബ്ളോഗുകള്‍ സ്വന്തമായുള്ള പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൌ വെബ്സൈറ്റ്. കൂട്ടത്തില്‍ ഏറെയും മലയാളികളാണ്.
ലോകത്തിന്റെ ഒരു ഭാഗത്തിരുന്ന് ഒരാള്‍ എഴുതുന്ന പാട്ട് മറ്റൊരിടത്തിരുന്ന് വേറൊരാള്‍ സംഗീതം നല്‍കി വിദൂരമായ മറ്റേതോ രാജ്യത്തിരുന്ന് മൂന്നാമതൊരാള്‍ പാടി ഇനിയും മറ്റൊരാള്‍ മിക്സ് ചെയ്ത് കേള്‍ക്കുന്ന അപൂറ്‍വതയാണ് ഇൌ സൈറ്റിലെ പാട്ടുകളുടെ പ്രത്യേകത.
'പ്രദീപ് കി ആവാസ് സുനോ എന്ന ബ്ളോഗ് സ്വന്തമായുള്ള മലയാളി പാട്ടുകാരന്‍ പ്രദീപ് സോമസുന്ദരമാണ് ബ്ളോഗ്സ്വരയിലെ പ്രശസ്തന്‍. മറ്റുള്ളവരെല്ലാം തന്നെ അമേരിക്ക, ഇംഗണ്ട് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിനോക്കുന്ന ഇന്ത്യക്കാരാണ്.
ഇന്ററ്‍നെറ്റില്‍ ഇത്തരമൊരു സംഗീതക്കൂട്ടായ്മയും ആദ്യമാണ്. തമിഴ്നാട്ടുകാരനായ സെന്തിലാണ് ബ്ളോഗ്സ്വര എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഇന്ററ്‍നെറ്റിലെ പല അജ്ഞാത സുഹൃത്തുക്കളും ചേറ്‍ന്നപ്പോള്‍ പാട്ടിന്റെ വെബ്സൈറ്റ് യാഥാറ്‍ഥ്യമായി.ബ്ളോഗ്സ്വരയിലെ ആദ്യത്തെ പാട്ടുകള്‍ ഇൌ വ്യാഴാഴ്ച റിലീസ് ചെയ്യും.www.blogswara.com എന്ന സൈറ്റില്‍നിന്ന് പാട്ടുകള്‍ കേള്‍ക്കുകയും ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്യാം.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലുള്ള 14 പാട്ടുകളാണ് ആദ്യം റിലീസ് ചെയ്യുക. മഴപെയ്ത നാളില്‍ (രചന - നരേന്ദ്രന്‍, സംഗീതം - ഹരീഷ്, ആലാപനം - ജോ), ഒരു കുഞ്ഞു സ്വപ്നത്തിന്‍ (രചന - ജ്യോതിസ്, സംഗീതം - സദാനന്ദന്‍, ആലാപനം - വിദ്യു), മെല്ലേ മെല്ലേ (രചനയും സംഗീതവും - എന്‍. വെങ്കിടു, ആലാപനം - ജോയും രാധികയും), ഉൌയലാടുന്നേ (രചന - ഇന്ദു, സംഗീതം - ജോ, ആലാപനം - മീര) എന്നിവയാവും ആദ്യഘട്ടത്തിലെ മലയാളം പാട്ടുകള്‍. ഹിന്ദി, തമിഴ് പാട്ടുകളാണു പ്രദീപ് സോമസുന്ദരം ആലപിച്ചിട്ടുള്ളത്.
പല മലയാളം പാട്ടുകളും ഉന്നത നിലവാരമുള്ളവയാണെന്നു പ്രദീപ് പറയുന്നു.എണ്ണമറ്റ ബ്ളോഗുകളാണ് ഇപ്പോള്‍ സൈബറ്‍ സ്പേസിലുള്ളത്.
വ്യക്തികളോ കൂട്ടുകാരോ സംഘടനകളോ സ്വന്തം അഭിപ്രായങ്ങളും മറ്റും രേഖപ്പെടുത്തി ഇന്ററ്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഡയറിക്കുറിപ്പുകളെന്നു ബ്ളോഗുകളെ വിശേഷിപ്പിക്കാം. വെബ്ലോഗ് എന്നാണു ബ്ളോഗിന്റെ പൂറ്‍ണരൂപം.
യുദ്ധകാലത്ത് ഇറാഖില്‍ നിന്നുള്ള ബ്ളോഗുകളും അമേരിക്കയില്‍ നിന്നുള്ള രാഷ്ട്രീയ ബ്ളോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.വിവിധ വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന മലയാളത്തിലുള്ള ഇരുന്നൂറോളം ബ്ളോഗുകളും ഇപ്പോള്‍ സൈബറ്‍ സ്പേസിലുണ്ട്. 'ബുലോഗം എന്നാണു മലയാളം ബ്ളോഗുകളെ കളിയായി വിളിക്കുക.
കേരളത്തില്‍ നിന്നുള്ള കറ്‍ഷകനായ ചന്ദ്രശേഖരന്‍നായറ്‍ മുതല്‍ വീട്ടമ്മമാരും അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലുമുള്ള ഐ.ടി. പ്രഫഷനലുകളും വരെ മലയാളം ബ്ളോഗുകള്‍ ഇന്ററ്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കഥ, നോവല്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍, കൃഷികാര്യം, രാഷ്ട്രീയം, ജ്യോതിഷം, ഗണിതം,ജ്യോതിശാസ്ത്രം, ഭാഷാ ശാസ്ത്രം, അക്ഷരശ്ളോകം, കാറ്‍ട്ടൂണുകള്‍, നറ്‍മം എന്നിങ്ങനെ അതീവ വൈവിധ്യമുള്ള വിഷയങ്ങളാണ് ഇൌ ബ്ളോഗുകളില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.
സൂര്യഗായത്രി എന്ന മലയാളം ബ്ളോഗ് കണ്ണൂരില്‍ നിന്നുള്ള വീട്ടമ്മയുടേതാണെങ്കില്‍ കുട്ട്യേടത്തി അമേരിക്കയിലെ മലയാളി ഐ.ടി. ജോലിക്കാരിയുടേതാണ്.ഇന്ററ്‍നെറ്റിലെ ആശയവിനിമയത്തിന്റെ ഏറ്റവും വലിയ മാധ്യമമായി മാറുന്ന ബ്ളോഗുകളുടെ ചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണു ബ്ളോഗ്സ്വര ഡോട് കോം. 25ന് ഇവിടെ പാട്ടുകളുടെ റിലീസിങ് കാത്തിരിക്കുകയാണു സൈബറ്‍ പ്രേമികള്‍.
:ടോണിക്കു നന്ദി.
Squeet Sponsor | Squeet Advertising Info |
With TransferBigFiles.com, you can send big files to anyone without hesitation, or wasting time with bounced emails. Files can be as big as 1 Gigabyte (that's 100 times bigger than Gmail allows for attachments). You can send your files to one person or many, use optional password protection, and even receive email notification when the file has been downloaded. If you like useful, free services, TransferBigFiles.com is a site to keep in your toolbox!
0 Comments:
Post a Comment
<< Home