പരസ്പരം - ഹ്രദയഭേദകം
URL:http://shibua.blogspot.com/2006/05/blog-post_17.html | Published: 5/17/2006 1:46 PM |
Author: പരസ്പരം |

പളിറ്റ്സര്‍ ഫോട്ടോ അവാര്‍ഡ് കെവിന്‍ കാര്‍ട്ടര്‍ക്ക് നേടികൊടുത്ത 1994-ലെ സുഡാന്‍ വരള്‍ച്ചയുടെ ചിത്രം.
പട്ടിണിയിലകപ്പെട്ട കുഞ്ഞ് ഒരു കിലോമീറ്ററകലെയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷണ ക്യാമ്പിലേക്ക് ഇഴഞ്ഞു നീങ്ങുന്നു.കുട്ടി മരിച്ചുകഴിഞ്ഞാല്‍ അതിനെ തിന്നുവാനായി കാത്തിരിക്കുന്ന കഴുകന്‍. ലോകത്തെ മുഴുവന്‍ നടുക്കിയ ചിത്രം.ഈ കുട്ടിക്ക് പിന്നീടെന്തു സംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. ഈ ചിത്രമെടുത്തയുടന്‍ അവിടെ നിന്നും കടന്നു കളഞ്ഞ കാര്‍ട്ടര്‍ക്കു പോലും.
മൂന്നു മാസങ്ങള്‍ക്ക് ശേഷം മാനസിക പിരിമുറുക്കങ്ങളാല്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.
കെവിന്‍ കാര്‍ട്ടറുടെ ഡയറി കുറിപ്പുകള്‍..'ദൈവമേ ഞനൊരിക്കലും ഭക്ഷണമെന്തുതന്നെ ആയിരുന്നാലും, അതെത്ര അരുചിയുള്ളതായിരുന്നാലും, എണ്റ്റെ വയറ്റില്‍ കഴിക്കാനിടമില്ലായിരുന്നാലും ഞാനത് വെറുതെ കളയില്ലെന്ന് പ്രതിഞ്ജയെടുക്കുന്നു. ഈ കുഞ്ഞിനെ അവിടുന്ന് പരിരക്ഷിക്കുമെന്നും, ഈ മരീചികയില്‍ നിന്നും വിടുവിക്കുമെന്നും കരുതട്ടെ. ഈ കുഞ്ഞിനു ലോകത്തോടും ചുറ്റുപാടുകളുടെ അനീതിയോടും, സ്വാര്‍ത്ത ചിന്തകളൊടും ശരിയായ രീതിയില്‍ പ്രതികരിക്കനുള്ള ശക്തിയും നീ അവിടുന്നു നല്‍കേണമേ.. '
ഭക്ഷണത്തിനു വലിയ വില കല്‍പ്പിക്കാത്ത ഭോജനശാലകലുടെ മുന്‍പില്‍ തിരക്കുക്കൂട്ടുന്ന വാണിജ്യ സംസ്ക്കാരത്തിണ്റ്റെ മുഖമുദ്രകളായ നമ്മള്‍ക്ക് ഒരിക്കലെങ്കിലും ഇത്തരത്തില്ലുള്ള പട്ടിണി പാവങ്ങളെയോര്‍ക്കാന്‍ ഈ ചിത്രമുപകരിക്കട്ടെ. ഈ ചിത്രം നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, വേദനപ്പിച്ചേക്കാം.ഈ ലോകത്തില്‍ ഭക്ഷണത്തിണ്റ്റെ വിലയറിയുവാന്‍ വേണ്ടി സ്രിഷ്ടിക്കപ്പെടുന്ന ജന്‍മങ്ങളുടെ മുന്‍പില്‍ നമുക്ക് പ്രണമിക്കാം. ഭക്ഷണശാലകളില്‍ ധൂര്‍ത്തടിക്കുമ്പോളും,അനാവശ്യമായി ഭക്ഷണസാധനങ്ങള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോളും ഈ ഒരു ചിത്രം നമ്മുടെ മനസ്സിണ്റ്റെയുള്ളിലൊരു കറുത്ത രേഖാചിത്രമായി നിലനില്‍ക്കട്ടെ.
0 Comments:
Post a Comment
<< Home