തുളസി - പൂജ്യം വോട്ടിങ്ങ് ശതമാനം
http://kevinsiji.goldeye.info/?p=78 | Date: 4/27/2006 10:02 PM |
Author: കെവി |
പൂജ്യം വോട്ടിങ്ങ് ശതമാനം സംഭവിക്കുന്ന ഒരുകാലം. അതിലാണെന്റെ പ്രതീക്ഷ. അന്നു് എന്തെങ്കിലും ബദല്‍ ഉരുത്തിരിയും. അല്ലാത്തിടത്തോളം കാലം നമ്മുടെ രാഷ്ട്രീയവും ഭരണക്കളിയും ഇമ്മാതിരി തന്നെ കിടന്നു വട്ടത്തില്‍ തിരിയും. മുന്നോട്ടും പിന്നോട്ടുമല്ല നമ്മള്‍ പോകുന്നതു്, ഒരേ വൃത്തത്തില്‍ കിടന്നു കറങ്ങിക്കൊണ്ടിരിയ്ക്കുകയാണു്. തിരഞ്ഞെടുക്കപ്പെടുവാന്‍ കൊള്ളാവുന്ന ആരും ഇല്ലെങ്കില്‍ വോട്ടുചെയ്യാതിരിയ്ക്കുവാനുള്ള അവകാശം ഒരോ പൌരനും ഉള്ളതാണു്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ഇടതുമുന്നണിയെ തോല്പിച്ചുവെങ്കില്‍ ഇപ്രാവശ്യം തിരഞ്ഞെടുക്കപ്പെടുവാനുള്ള എന്തു യോഗ്യതയാണു് അതേ പഴയ സ്ഥാനാര്‍ത്ഥികള്‍ ഈ അഞ്ചുകൊല്ലത്തിനുള്ളില്‍ നേടിയതു്? അതുകൊണ്ടു് കഴിഞ്ഞ പ്രാവശ്യം തോറ്റ ഒറ്റയാളേയും നമ്മള്‍ നിയമസഭയില്‍ പ്രതീക്ഷിയ്ക്കുന്നില്ല. പക്ഷേ എന്തു സംഭവിയ്ക്കുമെന്നു നമുക്കെല്ലാമറിയാം, നാണമില്ലാതെ പലപ്രാവശ്യം മൊഴിചൊല്ലിയവരെ ജനം വീണ്ടും വീണ്ടും വേള്‍ക്കും. ഇതു വേറെ ഗതിയില്ലാത്തതിനാല്‍ ചെയ്യുന്നതാണെന്നാണു്.
യുവജനതയ്ക്കു് വോട്ടുചെയ്യണമെന്നു തന്നെ താല്പര്യമില്ലാതെ വരുന്നതു് ഇതിനാലാണു്. പഴയ അളിഞ്ഞ പഴങ്ങള്‍ തന്നെ വീണ്ടും വീണ്ടും പുതിയ പൊതികളില്‍ വരുമ്പോള്‍ മൂക്കുള്ളവര്‍ക്കു് എന്തായാലും നാറ്റമടിയ്ക്കും.
0 Comments:
Post a Comment
<< Home