Saturday, December 30, 2006

Suryagayatri സൂര്യഗായത്രി - ഉറക്കം പലവിധം

1) തങ്ങളെ കാവലേല്‍പ്പിച്ച് ജനങ്ങള്‍ മുഴുവന്‍ ഉറക്കം പിടിച്ചപ്പോള്‍, ഉറങ്ങാതിരുന്ന പട്ടാളക്കാരനോടൊപ്പം, ഭൂമിയും ഉറക്കമൊഴിച്ചു.

2) തലയ്ക്ക് കീഴെ കൈ വെച്ച്, ഇരുട്ടിലും തണുപ്പിലും കടത്തിണ്ണയില്‍ കിടക്കുന്നയാള്‍ സുഖമായി ഉറങ്ങുമ്പോള്‍, അലമാരയുടെ താക്കോല്‍ തലയ്ക്ക് കീഴെ വെച്ച് വീടിനുള്ളിലെ ആള്‍ ഉറക്കമില്ലാതെ കിടന്നു.

3)കൂര്‍ക്കം വലിച്ചുറങ്ങുന്ന മനുഷ്യനെ നോക്കി, തങ്ങളിലൊന്ന് ദിവസവും നഷ്ടമാവുന്ന ദുഃഖത്തില്‍, ഉറക്കഗുളികകള്‍ ഉറക്കമില്ലാതെ ഇരുന്നു.

4) വിളകളെപ്പറ്റി ആശങ്കപ്പെട്ട്, വീട്ടിലുറങ്ങാതിരിക്കുന്ന കര്‍ഷകനെ ഓര്‍ക്കാതെ, വിളകള്‍, പാടത്ത് കുളിര്‍ കാറ്റേറ്റ് ഉറങ്ങി.

5) ചതിച്ചവനും ചതിക്കപ്പെട്ടവനും ഉറക്കമില്ലാതിരിക്കുമ്പോള്‍, ഇനിയും ചതിയറിയാത്ത ലോകം, ഗാഢനിദ്രയില്‍ മുഴുകി.

posted by സ്വാര്‍ത്ഥന്‍ at 8:45 AM

0 Comments:

Post a Comment

<< Home