തുഷാരം - തൊട്ടിപ്പാള്‍ പൂരം
URL:http://thushaaram.blogspot.com...g-post_115238188781834122.html | Published: 7/8/2006 11:34 PM |
Author: തുഷാരം |
തൊട്ടിപ്പാള്‍ പൂരം
എം.വേണു - മുംബൈ.
ആറാട്ട് കടവിലേയ്‌ക്ക് തൊട്ടിപ്പാള്‍ ഭഗവതി വരവായി
രജസ്വലയായി, ഊര്‍ജ്ജസ്വലയായി
തൊടുകുളത്തില്‍ ആറാടി മുങ്ങി
ഉണങ്ങാത്ത രക്ത ചേലയുടുത്ത്
ഉടലാസകലം അഗ്നിസ്‌പുലിംഗങ്ങള്‍ വിതറി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
ചിന്തൂരം വിതറി കൊട്ടിയാടി
കുരവയും ആര്‍പ്പുവിളിയുമായി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
നക്ഷത്രങ്ങളുടെ മുല്ലമൊട്ടുകള്‍,
വിടര്‍ത്തിയ മുടിയില്‍ ചിതറി
കാര്‍മേഘപാളികള്‍ കൈക്കുടന്നയിലാക്കി
രൌദ്രബാഷ്‌പ കണങ്ങള്‍ പൃഥ്വിയിലേക്കൊഴുക്കി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
അവസാനത്തെ സ്വപ്‌നങ്ങളും ഒടുങ്ങിയ നിദ്രയില്‍
അമിട്ടുകള്‍ വിരിയുന്ന ആകാശചെരിവുകളില്‍
വര്‍ണശലാകകള്‍ ഊര്‍ന്നിറങ്ങുമ്പോള്‍
നഷ്‌ടസ്‌മൃതിയുടെ രാവുകളില്‍
ദുരന്തപ്രണയങ്ങളുടെ നിഴലാട്ടം
ആടിത്തളരുമ്പോള്‍
തൂവെള്ളക്കൊച്ചകള്‍ തപസ്സിരിയ്‌ക്കുന്ന
വയല്‍ വരമ്പില്‍ ഉരുണ്ടും മറിഞ്ഞും
ഞാന്‍ ഉറങ്ങുമ്പോള്‍
തൊട്ടിപ്പാള്‍ ഭഗവതി വരവായി
ആര്‍പ്പുരവിയിട്ട്, കര്‍ണ്ണകപോലങ്ങളിലോതി
ചുടുനിശ്വസങ്ങളുമായി
തൊട്ടിപ്പാള്‍ ഭഗവതി വരവായി
0 Comments:
Post a Comment
<< Home