Saturday, June 10, 2006

chintha - political and economic development :: പെട്രോളിയം വിലവര്‍ദ്ധനാ നാടകം.

Author: jayaseelan
Subject: പെട്രോളിയം വിലവര്‍ദ്ധനാ നാടകം.
Posted: Sun Jun 11, 2006 5:08 am (GMT 5.5)

അങ്ങിനെ യു.പി.എ ഗവണ്‍മണ്റ്റ്‌ പെട്രോളിനു വീണ്ടും വില കൂട്ടിയിരിക്കുന്നു. അന്താരാഷ്ട്ര മാറ്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വിലകൂടുമ്പോള്‍ നമുക്കും അതിന്‌ ആനുപാതികമായി വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്നത്‌ ആറ്‍ക്കും മനസ്സിലാവുന്ന യുക്തി. പക്ഷെ ഇതിനോട്‌ അനുബന്ധിച്ച്‌ അരങ്ങേറുന്ന നാടകങ്ങളാണ്‌ രസകരം. ഇടതു പക്ഷം പറയുന്നു വിലകൂട്ടാതെ പിടിച്ചു നില്‍ക്കനുള്ള ഉപായങ്ങളൊക്കെ അവറ്‍ സര്‍ക്കാരിനു പറഞ്ഞ്‌ കൊടുത്തിട്ടും അവറ്‍ അനുസരിക്കുന്നില്ല അതുകൊണ്ട്‌ ഞങ്ങള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി സംതൃപ്തിപ്പെടാന്‍ പോവുകയാണ്‌ എന്ന്. ഇതില്‍ സ്വാഭാവികമായി വരുന്ന ചോദ്യങ്ങള്‍ പലതാണ്‌.
1. യഥാറ്‍ത്ഥാത്തില്‍ ഇടതു പക്ഷം വിലവര്‍ദ്ധനവിന്‌ എതിരാണെങ്കില്‍ എന്തുകൊണ്ട്‌ അവറ്‍ വിലവറ്‍ദ്ധിപ്പിച്ചാല്‍ ഞങ്ങള്‍ പിന്തുണ പിന്‍വലിക്കും എന്ന് കറ്‍ശ്ശനമായി പറായുന്നില്ല?
2. ഈ പ്രതിഷേധ പ്രകടനങ്ങള്‍ കൊണ്ട്‌ ഇന്ധന വിലവറ്‍ദ്ധനവില്‍ വല്ല വ്യത്യാസവും ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ?
3. ഉത്തരം. 'ഇല്ല' എന്ന് തന്നെയാണെന്ന് വ്യക്തം. പിന്നെ എന്തിനു പാവപ്പെട്ട ജനങ്ങളെ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നു?
4. വില കൂട്ടാതിരിക്കാന്‍ ഇടതു പക്ഷം നിറ്‍ദ്ദേശിച്ച ഒരു മാറ്‍ഗ്ഗം നികുതി ഇളവാണ്‌. എന്തുകൊണ്ട്‌ ഇടതു പക്ഷം ഭരിക്കുന്ന ബംഗാളിലും, കേരളത്തിലും അവറ്‍ നികുതി ഇളവ്‌ ചെയ്ത്‌ കൊടുക്കുന്നില്ല? ചുരുങ്ങിയ പക്ഷം ഈ വിലവര്‍ദ്ധനവ്‌ കൊണ്ട്‌ കിട്ടുന്ന അധിക നികുതിയെങ്കിലും വേണ്ടെന്ന് വെക്കുന്നത്‌ ഒരു സാമാന്യ മര്യാദ മാത്രം അല്ലെ?
ബി.ജെ.പിക്കാറ്‍ പ്രതിപക്ഷത്തായതുകൊണ്ട്‌ ഗവണ്‍മെണ്റ്റിണ്റ്റെ എല്ലാ ചെയ്തികളെയും എതിറ്‍ക്കുക എന്നത്‌ അവരുടെ ജന്‍മാവകാശമായിരിക്കും. ചുരുങ്ങിയപക്ഷം രാമ ക്ഷേത്രവും, സോണിയാ മാഡത്തിണ്റ്റെ ജന്‍മ സ്ഥലവും അല്ലാതെ സാമാന്യജങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം അവറ്‍ ഏറ്റെടുത്തതില്‍ നമുക്ക്‌ സമാധാനിക്കാം. അവരുടെ ഹര്‍ത്താല്‍ കൊണ്ടൊ, പ്രതിഷേധ പ്രകടനം കൊണ്ടൊ ഇന്ധന വിലയില്‍ ഒരു മാറ്റവും ഉണ്ടാവാന്‍ പോവുന്നില്ല എന്നുള്ളത്‌ മറ്റൊരു വിഷയം.
മറ്റൊരു രസകരമായ കാര്യം കോണ്‍ഗ്രസ്സ്‌ നേതൃത്വവും പ്രത്യേകിച്ച്‌ സോണിയ മാഡവും ഈ വിലവര്‍ദ്ധനവിന്‌ എതിരാണ്‌ എന്ന് കേള്‍ക്കുന്നതാണ്‌. അവസാനം നമ്മള്‍ മനസ്സിലാക്കേണ്ടത്‌. പ്രധാനമന്ത്രി, പെട്രോളിയം മന്ത്രി എന്നീ രണ്ട്‌ വ്യക്തികള്‍ക്ക്‌ മാത്രമാണ്‌ ഈ വിലവര്‍ദ്ധനയില്‍ താല്‍പര്യം എന്നതാണ്‌.
ഈ രണ്ട്‌ വ്യക്തികള്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസ്സിനെയും, ഇടതു പക്ഷത്തെയും, ഡി.എം.കെ മുതലായ മറ്റ്‌ ഈറ്‍ക്കിലികളെയും വരച്ച വരയില്‍ നിറുത്താന്‍ പറ്റും എന്നും നമുക്ക്‌ വെറുതെ വിശ്വസിക്കാം.
_________________
Jay

Make it easy for readers to subscribe to your syndicated feed:

  1. Generate the code.
  2. Paste it on your Blog's web page
  3. Track growth
Your new, loyal Squeet readers will be able to "Buzz" your articles and help you gain even more reach.

It's Free. It's Smart. And it's Right Here.

posted by സ്വാര്‍ത്ഥന്‍ at 7:39 PM

0 Comments:

Post a Comment

<< Home