chintha - മലയാളസാഹിത്യം :: കവിതാ ചര്‍ച്ചകള്‍
URL:http://www.chintha.com/forum/viewtopic.php?p=641#641 | Published: 5/12/2006 6:14 PM |
Author: Sivan |
Author: Sivan
Subject: കവിതാ ചര്‍ച്ചകള്‍
Posted: Fri May 12, 2006 6:14 pm (GMT 5.5)
തര്‍ജ്ജനിയില്‍ ഈ മാസം കവിതയെക്കുറിച്ചുണ്ടായ ചര്‍ച്ചകള്‍, പതിരു നീക്കിക്കൊഴിച്ചെടുത്താല്‍ ആലോചിക്കാന്‍ ഒരുപാട് വിഭവങ്ങള്‍ നല്‍കുന്നുണ്ട്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പു തുടങ്ങിയതാണെങ്കിലും സാഹിത്യത്തിന്റെ പ്രേരണയെയും പ്രയോജനത്തെയും പ്രസക്തിയെയും പറ്റി ഇന്നും ആളുകള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. തര്‍ജ്ജനിയിലെ തര്‍ക്കങ്ങളുടെ ഗതി ഈ വഴിയ്ക്കാണ്..
1. പോസ്റ്റുമോഡേണ്‍ കവിതകള്‍ വായിച്ചാല്‍ മനസ്സിലാവാത്തവയും മനസ്സില്‍ തങ്ങി നില്‍ക്കാത്തവയുമാണ്.
1എ) - അതുകൊണ്ടു പുതിയ കവികള്‍ എഴുത്തു നിര്‍ത്തണം.
2. അക്കിത്തം, കക്കാട്, ഓ എന്‍ വി, സുഗതകുമാരി, മധുസൂദനന്‍ നായര്‍ എന്നിവരുടെ കവിതകള്‍ പോലെ മഹത്തരമല്ല പുതിയ കവിത.
3. ഒരിക്കലും മാറാത്ത ചില അനുഭവങ്ങളുണ്ട്. അതാണ് ആവിഷ്കരിക്കേണ്ടത്.
4. ചര്‍ച്ചകളും തര്‍ക്കങ്ങളും അനാവശ്യങ്ങളാണ്. സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുകയാണ് ആ സമയത്ത് ചെയ്യേണ്ടത്.
5. നേരെ പറയാനുള്ള കാര്യങ്ങള്‍ വളച്ചുകെട്ടി കവിതയില്‍ പറയുന്നതെന്തിന്?
6. പുതിയ കവിതയെക്കുറിച്ചു പറയുന്നവര്‍ സ്വന്തം കവിതയുടെ മഹത്വത്തെഘോഷിക്കാന്‍ ശ്രമിക്കുന്നവരാണ്.
ഇനിയുമുണ്ട്..പറയാന്‍ മാത്രമല്ലാതെ കേള്‍ക്കാന്‍ കൂടി ക്ഷമയുള്ളവര്‍ക്കു വേണ്ടി നമുക്ക് ഇവിടെ കുറച്ചുകൂടി ഗാഢമായി ഈ പ്രശ്നങ്ങളെ സമീപിച്ചു നോക്കാം.

0 Comments:
Post a Comment
<< Home