വെള്ളാറ്റഞ്ഞൂര്‍ - സംവരണസംവാദം വരുത്തിവെച്ചത്
URL:http://cachitea.blogspot.com/2006/05/blog-post_26.html | Published: 5/26/2006 7:06 PM |
Author: ബെന്നി::benny |
ബ്ലോഗ് വായിക്കുന്നതു കൊണ്ടാവണം, എപ്പോഴും തലയിലൊരു ഹുങ്കാരമാണ് - സ്വരരാഗ ഗംഗാപ്രവാഹം പോലെ ഐഡിയകള്‍ എവിടെനിന്നോ ആര്‍ത്തലച്ചുവരുന്നതിന്റെ ഓംകാരം! വെള്ളമടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. പ്രശ്നം എന്റേതു മാത്രമാണെന്നാണ് ഇന്നലെ വരെ വിഷമിച്ചിരുന്നത്. ഇന്നലത്തെ വെള്ളമടി ആ വിഷമം മാറ്റിത്തന്നു.
ബഹറൈനിലേക്ക് യാത്രയ്ക്കൊരുങ്ങുന്ന കൂട്ടുകാരന് വീട്ടിലെത്തി യാത്രയയപ്പു കൊടുത്താണ് വിനയനും ഞാനും നുങ്കമ്പാക്കം ബാറിലെത്തിയത്. (വിനയനെപ്പറ്റി ഞാന്‍ ‘എവറെഡി’ ബൂലോഗക്ലബ്ബിലൂടെ പേസ്റ്റിയിട്ടുണ്ട്.)
നിറഞ്ഞതും ഒഴിഞ്ഞതുമായ ക്വാര്‍ട്ടര്‍ ബോട്ടിലുകളുടെ ഒരുമണിക്കൂര്‍ നേരത്തെ ഷട്ടില്‍ കളിക്കിടയില്‍ ഞങ്ങള്‍ രണ്ടുപേരും സാമ്പത്തികനിലയെപ്പറ്റി ഒറ്റക്കൊറ്റയ്ക്കു ചിന്തിക്കയാല്‍ വലുതായൊന്നും സംസാരിച്ചില്ല. ഷട്ടില്‍ കളി മുറുകിയപ്പോള്‍ വിനയന്‍ ഓണായി, കൂടെ ഞാനും.
സംവരണമാണ് വിഷയം. ഞാന്‍ സംവരണാനുകൂലിയാണ്, വിനയന്‍ സംവരണവിരോധിയും. വെള്ളമടിച്ചാല്‍ പിന്നെ ജയിച്ചേ തീരൂ, ഞങ്ങള്‍ രണ്ടുപേര്‍ക്കും. അപ്പോള്‍ പിന്നെ സംവാദം വക്കാണമാവാന്‍ അധികസമയം ആവില്ലല്ലോ. ഇവിടെയും അത് സംഭവിച്ചു, പൊരിഞ്ഞയടി! ശബ്ദമുയര്‍ത്തി, വാദഗതി ഉറപ്പിച്ചു കൊണ്ടിരുന്ന എന്നെ തടഞ്ഞുകൊണ്ട് പെട്ടെന്നൊരു നിമിഷം വിനയന്‍ പറഞ്ഞു ‘സംവരണം വേണമെടാ, വേണം. എനിക്കത് മനസ്സിലായി. നീയെന്റെ കണ്ണു തുറപ്പിച്ചു!’
അവിശ്വാസ ഭാവത്തോടെ ഇരുന്ന എനിക്ക്, ക്വാര്‍ട്ടര്‍ ഓള്‍ഡ് മങ്കും വെള്ളവും ചുണ്ടലും ആഹരിച്ച് ലഹരി മൊട്ടിട്ടുകൊണ്ടിരുന്ന ഒരു തമിഴ് മുഖം വിനയന്‍ കാണിച്ചുതന്നു. ചുണ്ടല്‍ പാത്രത്തില്‍ നിന്ന് വറ്റല്‍ മുളകു കഷണങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് കൊണ്ടുവരുന്ന വിരലുകളില്‍ ഇന്ന് ആവേശപൂര്‍വ്വമത് ഏറ്റുവാങ്ങി കടിച്ചരച്ച് ആസ്വദിക്കുകയാണ് ആ മുഖം.
‘എന്തു ജന്മമാണെടാ ഈ പാവങ്ങളുടെ? നമ്മളിരുന്ന് ബീഫും ചിക്കനും മസാലാപപ്പടും കൂട്ടി വിസ്ക്കി കഴിക്കുമ്പോള്‍ ആ പാവം ചെയ്യുന്നത് നോക്ക്. ഇവര്‍ക്കൊക്കെ സംവരണമില്ലെങ്കില്‍ പിന്നെന്തു രക്ഷ?’ വിനയന്‍ ചോദിച്ചു. എനിക്ക് തലയാട്ടുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. വാദി, പ്രതിയായിപ്പോയില്ലേ? ഇനിയെന്ത് സംവാദം?!
ബലൂണില്‍ നിറച്ച ഹൈഡ്രജന്‍ വാതകം പോലെ ശരീരം ലഘുവായപ്പോള്‍ ഞങ്ങള്‍ എണീറ്റു. കീശയില്‍ നിന്ന് പൈസയെടുത്ത് തമിഴന് നല്‍കാനൊരുങ്ങിയ വിനയന്റെ മഹാമനസ്കത ഞാന്‍ തടഞ്ഞു, ഇനിയും ലഹരി വേണ്ടിവെന്നേക്കുമെന്ന് വിനയപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു. തമിഴന്റെ ദഹിപ്പിക്കുന്ന നോട്ടം അവഗണിച്ച് ഞങ്ങള്‍ ബാറില്‍ നിന്നിറങ്ങി. പുറത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള ബജാജ് സിടി ഹണ്‍ഡ്രഡിന്റെ സീറ്റില്‍ വിനയന്‍ ഹെല്‍മെറ്റ് സംസ്ഥാപിച്ചു. അടുത്തുതന്നെയുള്ള ഒരു സ്കൂട്ടറിന്റെ വയറ്റില്‍ ഞാനെന്റെ ടിഫിന്‍ കാരിയറും ഒതുക്കി.
(അങ്ങനെ കാറ്റും കൊണ്ടു നിന്നപ്പോള്‍ എനിക്കു വന്ന ചിന്ത : പറഞ്ഞുവന്നാല്‍ പ്രണയവും വെള്ളമടിയും ഒന്നാണ്. പ്രണയം ലഹരിയല്ലേ? വെള്ളമടിച്ചാല്‍ കിട്ടുന്നതും ലഹരി തന്നെ. അപ്പോള്‍ രണ്ടും ഒന്നുതന്നെ. പ്രണയത്തിലാവുമ്പോള്‍ ചുറ്റുമുള്ള സകലത്തിനോടും ഇഷ്ടം തോന്നും. വെള്ളമടിച്ചാലും തഥൈവ. സുഹൃത്തുക്കളെ, പ്രണയിക്കാന്‍ നേരവും കാലവും ഇല്ലെങ്കില്‍, ആരെയും കിട്ടുന്നില്ലെങ്കില്‍, വെള്ളമടിക്കൂ.)
ലഹരി മൂത്തപ്പോള്‍ വിനയന് സകലരോടും ഇഷ്ടം! അവിടെ കുപ്പി പെറുക്കിക്കൊണ്ടു നിന്നിരുന്ന വയസ്സന്‍, പുറത്തു നിന്ന് ബീറടിക്കുന്നവര്‍ വലിച്ചെറിയുന്ന ബോട്ടിലുകള്‍ക്കായി കാത്തു നില്‍ക്കുന്ന കൊച്ചു പിള്ളാര്‍, മൂന്നുചക്ര സൈക്കിളില്‍ വന്നിറങ്ങി, മിനി ബീര്‍ വാങ്ങിച്ചടിക്കുന്ന വികലാംഗന്‍....... ‘ഇവര്‍ക്കൊക്കെയാടാ സംവരണം വേണ്ടത്. അല്ലാതെ പൈസക്കാര്‍ക്കല്ല. പാവങ്ങള്‍!’ വിനയന്‍ വീണ്ടും സംവരണത്തിലേക്കാണ്.
ബോട്ടില്‍ പെറുക്കുന്ന പിള്ളാരെ, സംവരണഭ്രമം മൂത്ത വിനയന്‍ കൈകൊട്ടി വിളിച്ചു, വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി അവരെ ഗുണദോഷിച്ചു, തിരുവള്ളൂര്‍ ആരാണെന്ന് പ്രശ്നോത്തരി നടത്തി (ആരും ഉത്തരമൊന്നും തന്നില്ലെന്നത് വേറെകാര്യം), ഉപരിവര്‍ഗ്ഗത്തിന് ഒപ്പമാണ് അവരുടെ സ്ഥാനമെന്ന് പ്രബോധിപ്പിച്ചു. ആരോ ബോട്ടില്‍ നിലത്തെറിയുന്നതു കണ്ട് പോകാനൊരുങ്ങിയ പിള്ളാരെ വിനയന്‍ തടഞ്ഞു. അവരുടെ കയ്യില്‍ 10 രൂപാ വീതം കൊടുത്ത് പെറുക്കിത്തരം നിര്‍ത്താന്‍ ഉപദേശിച്ചു. പൈസയും വാങ്ങി, ഇനി ബോട്ടില്‍ പെറുക്കില്ല എന്ന് പ്രതിജ്ഞയുമെടുത്ത് പിള്ളാര്‍ ഓടി മറഞ്ഞു.
പിള്ളാര്‍ പോയപ്പോള്‍ ഞങ്ങള്‍ സംവരണാനുകൂലികളുടെ മോണോലോഗുകള്‍ കൊഴുത്തു. അപ്പോഴാണ് പേപ്പറും ബോട്ടിലും ഒക്കെ പെറുക്കുന്ന വൃദ്ധന്‍ പമ്മിപ്പമ്മി ഞങ്ങളുടെ അടുത്തുവന്നത്. അയാളെ കണ്ടതോടെ വിനയന്റെ മനസ്സിടിഞ്ഞു. സ്വാതന്ത്ര്യം കിട്ടി, ഇത്രകാലമായിട്ടും പെറുക്കി ജീവിക്കേണ്ട ഗതികേടുള്ള പിന്നോക്കക്കാരെപ്പറ്റി ആരും ബോതേഡ് ആവാത്തതിലുള്ള ഞങ്ങളുടെ നിരാശ തെറിയായി പുറത്തുവന്നു.
വയസ്സന്റെ തോളില്‍ കയ്യിട്ട് സ്നേഹപ്രകടനം നടത്തിക്കൊണ്ട് വിനയന്‍ അയാളുടെ ജീവിതകഥ ചോദിച്ചു. പോണ്ടിച്ചേരിക്കടുത്തുള്ള ഏതോ കുഗ്രാമത്തില്‍ നിന്ന് ചെന്നൈയിലേക്ക് വന്നതാണെത്രെ ഇയാള്‍. കഥ പറയുന്ന വൃദ്ധനെ നോക്കി, അടുത്തു നിന്ന് മിനി ബീര്‍ അടിക്കുന്ന വികലാംഗന്‍ വെറുതെ ചിരിച്ചു കൊണ്ടിരുന്നു. അവര്‍ തമ്മില്‍ പരിചയക്കാര്‍ ആണോ എന്തോ!
ചെന്നൈയില്‍ എത്തിയ വൃദ്ധനെ കാത്തിരുന്നത് ദുരന്തങ്ങളാണ്. ഏക മകന്‍ ജെമിനി ബ്രിഡ്ജിനു മുകളില്‍ വെച്ചും രണ്ടാമത്തെ മകന്‍ കോടമ്പാക്കം ബ്രിഡ്ജിന്റെ മുകളില്‍ വെച്ചും വണ്ടിയിടിച്ചു മരിച്ചു. പിന്നെ മൂന്നു പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരും മരിച്ചു. ആകെ മരണമയം. ഇപ്പോഴിതാ ഭാര്യക്ക് ഭ്രാന്തും. എന്തു ചെയ്‌വൂ ഈ പാവം?!
ജീവിത കഥ പറയുമ്പോഴും പാര്‍ക്ക് ചെയ്തിരുന്ന വണ്ടികളുടെ ഇടയില്‍ കിടന്നിരുന്ന ബോട്ടിലുകളും കടലാസും പെറുക്കിക്കൊണ്ടിരുന്നു അയാള്‍. (‘കര്‍മ്മം ചെയ്യുക നമ്മുടെ...’ എന്ന് കമുകറ പാടിയത് ഇയാളെപ്പറ്റിയാണോ?!) കഥ കേട്ട് വീണ്ടും കരളലിഞ്ഞ വിനയന്റെ കീശയില്‍ നിന്ന് വീണ്ടും പൈസ പുറത്തുവന്നു. കാശു വാങ്ങി, ഞങ്ങള്‍ക്ക് കൈകൂപ്പി, മാറാപ്പും തോളിലിട്ട് വയസ്സന്‍ നടന്നകന്നു.
രാത്രി വൈകുന്നതിനൊപ്പം കിക്കും പറന്നകന്നു. വീടുകളിലിരുന്ന് ഭാര്യമാര്‍ മൊബൈലുകളിലൂടെ ഞങ്ങളെ തുരുതുരാ വെടിവെച്ചത് തടുക്കാനാവാതെ ഞങ്ങള്‍ പോകാനുള്ള വട്ടംകൂട്ടി. സ്കൂട്ടറില്‍ വെച്ചിരുന്ന ടിഫിന്‍ കാരിയര്‍ ഞാന്‍ തപ്പിയെടുത്തു. എന്നാല്‍ ബജാജ് സിടി ഹണ്‍ഡ്രഡില്‍ വെച്ചിരുന്ന വിനയന്റെ ഹെല്‍മറ്റ് അപ്രത്യക്ഷമായിരിക്കുന്നു. വിനയനാകെ വെപ്രാളപ്പെട്ട് ഓടി നടന്ന് തെരയാന്‍ തുടങ്ങി.
രണ്ടാമത്തെ മിനി ബീര്‍ വാങ്ങി അടിക്കാന്‍ ആരംഭിച്ചിരുന്ന വികലാംഗന്‍ അപ്പോള്‍ അടുത്തുവന്നു, നിലത്ത് കാര്‍ക്കിച്ച് തുപ്പിക്കൊണ്ട് പറഞ്ഞു - “അന്ത കെളവന്‍ ഹെല്‍മറ്റെടുത്ത് കോണിയില് പോടറതു പാക്കലേനാ നീയെല്ലാം അവ്വളവ് അടിച്ചിരുപ്പീങ്കെ? അപ്പടി അടിച്ചാ, ഇപ്പടിത്താ!”

Squeet Sponsor | Squeet Advertising Info |
EasySearchASP.NET is an easy-to-install, easy-to-use and super powerful search engine that can be incorporated into any ASP.NET web site in minutes. Automatically indexes sites in seconds and provides auto-complete for users. Try it now on your site using our Live Demo.
0 Comments:
Post a Comment
<< Home