പലവക - രാഗം 70 എം.എം
URL:http://palavaka.blogspot.com/2006/05/70.html | Published: 5/7/2006 2:42 PM |
Author: പെരിങ്ങോടന്‍ |
<embed src="http://peringz.googlepages.com/TheRobots_.mp3" autostart="true" align="absmiddle" height="76" width="371">
തൃശൂര്‍ രാഗത്തില്‍ സിനിമ കാണുവാന്‍ കൃത്യസമയത്തെത്തിയവരെല്ലാം തന്നെ രാഗത്തിലെ കര്‍ട്ടന്‍ റെയ്സര്‍ സംഗീതത്തില്‍ ആകൃഷ്ടരായിക്കാണും. പടം നന്നായില്ലെങ്കിലും കര്‍ട്ടന്‍ ഉയര്‍ത്തുന്നതും അനുബന്ധ സംഗീതവും കാരണം കാശു മുതലായി എന്നു പറയുന്ന സുഹൃത്തുക്കള്‍ വരെ ഉണ്ടായിരുന്നു. ലോകത്തെ ഇലക്ട്രോണിക് സംഗീതത്തെ ആകെ വിപ്ലവകരമായ രീതിയില്‍ മാറ്റിമറിച്ചുകൊണ്ടു ഉയര്‍ന്നുവന്ന ജര്‍മ്മന്‍ സംഗീതസംഘമായ Kraftwerk -ന്റെ ‘ദി മാന്‍ മെഷീന്‍’ എന്ന ആല്‍ബത്തിലെ ‘ദി റോബോട്സ്’ എന്ന ഗാനമായിരുന്നു രാഗം 70 എം.എം തിയേറ്ററില്‍ സിനിമാ പ്രേക്ഷകര്‍ ആസ്വദിച്ചിരുന്നതു്. വെള്ളിത്തിരയെ അലങ്കരിച്ചിരിക്കുന്ന ചുവന്ന യവനിക ഉയര്‍ത്തുന്നതിനും മുമ്പു രാഗത്തിലെ സ്പീക്കറുകള്‍ ഇപ്പോഴും ആ റോബോട്ടിക് സംഗീതം പൊഴിക്കുന്നുവോ എന്തോ?
ഇന്നു തൃശൂര്‍ പൂരമാണു്, കൊല്ലങ്ങള്‍ക്കു മുമ്പൊരു തൃശൂര്‍ പൂരനാളിലാണു രാഗത്തിന്റെ വെള്ളിത്തിരയില്‍, കേറ്റ് വിന്‍സ്ലെറ്റ് എന്ന സ്വപ്നസുന്ദരി ടൈറ്റാനിക്കെന്ന മഹായാനത്തിലെ യാത്രാവേളയില്‍ കാമുകസമക്ഷം ഉടയാടകളഴിച്ചിടുന്ന രംഗം ഒരു യുവാവിന്റെ എല്ലാ കുതൂഹലങ്ങളോടെയും കണ്ടിരുന്നതു്. ഇലഞ്ഞിത്തറയിലപ്പോള്‍ മേളമായിരുന്നു, ആരു പോകുന്നു ;)

0 Comments:
Post a Comment
<< Home