Wednesday, April 26, 2006

Durga here... - എന്റെ സ്വപ്നത്തിലെ വാനപ്രസ്ഥം..:)Entry for April 26, 2006

എന്റെ ജീവിതത്തില്‍ ഗാര്‍ഹസ്ഥ്യത്തിനുമപ്പൂറം, വാനപ്രസ്ഥമെന്നൊന്നുണ്ടെങ്കില്‍ അതിങ്ങനെയാവണം............:)

ഹിമാലയത്തിന്റെ താഴവരയില്‍‍, ഗംഗാനദിയുടെ തീരത്തായി ഒരു ആശ്രമം.മുളവടികളും കല്ലും മണ്ണും ഒക്കെ വച്ചു പണിത, ചാണകം മെഴുകിയ, പുല്ലു മേഞ്ഞ ഒരാശ്രമം. ആശ്രമത്തിന്റെ ഉമ്മറക്കോലായില്‍ ഒരു ഭസ്മപ്പാത്രം കെട്ടിത്തൂക്കിയിട്ടിരിക്കുന്നു. നിറയെ വ്രുക്ഷങ്ങളും ചെടികളും-തുളസി, കൂവളം, ആര്യവേപ്പ്, ചന്ദനം,ചെമ്പകം, മുല്ല, റോസ,ചെമ്പരത്തി, തെച്ചി,അരയാല്‍, പേരാല്‍, മാവ്, പ്ലാവ്, തെങ്ങ്, കവുങ്ങ്...
അരികിലായി ഒരു താമരക്കുളം-അതില്‍ പല നിറങ്ങളിലുള്ള താമരപ്പൂക്കള്‍-നീല, ചുവപ്പ്, വെള്ള...
അന്തരീക്ഷത്തിലെങ്ങും ഓംകാരം മുഴങ്ങിക്കേള്‍ക്കുന്നു.....
തെളിഞ്ഞ നീലാകാശം..എങ്ങും പക്ഷിമ്രുഗാദികളുടെ കളകളാരവങ്ങള്‍....അവിടെ, ഭൌതികസുഖങ്ങളെല്ലാം ഉപേക്ഷിച്ച്,
പ്രാരാബ്ധങ്ങളില്ലാതെ, ഒരു സന്യാസിനിയുടെ ജീവിതം. ജീവിതാവസാനം വരെ കൂട്ടിന് ഗാര്‍ഹസ്ത്യം സമ്മാനിച്ച സാത്വികനായ ജീവിതപങ്കാളിയും....
എഴരനാഴിക വെളുപ്പിന് ഉണര്‍ന്ന് ഗംഗാനദിയിലെ സ്നാനവും കഴിഞ്ഞ് നാമജപം, പേരിനുമാത്രമുള്ള സാത്വികഭക്ഷണം, തപസ്സ്, പൂജകള്‍...
സകലജീവജാലങ്ങളൊടും കരുണയോടെ, സഹാനുഭൂതിയോടെ, മോക്ഷവും കാത്തു കഴിയുന്ന ആത്മാക്കളായി....

അങ്ങനെ നിരവധി ആശ്രമങ്ങള്‍...നിരവധി യോഗിവര്യന്മാര്‍...
ഒരു ദിവസം പുലര്‍ച്ചെ പരമമായ ശാന്തിയില്‍ ലയിച്ചുകൊണ്ട് സമാധി...
ഇനിയങ്ങോട്ട് ജനിമ്രുതികളുടെ മായാലോകങ്ങളില്‍ അലയാതെ പരമാത്മാവില്‍ ലയനം...:)

posted by സ്വാര്‍ത്ഥന്‍ at 7:02 AM

0 Comments:

Post a Comment

<< Home