Sunday, October 15, 2006

അതുല്യ :: atulya - ദ്രൗപദിയും മൂന്നാമതരാളും ഞാനും.

സ്ത്രീ എന്നെ ശക്തിയേ കുറിച്ച്‌ ഓര്‍ക്കുമ്പോള്‍, എനിക്കെന്നും ആരാധന ദ്രൗപദിയോടാണു. പാണ്ഡവന്മാരുടെ സഹധര്‍മ്മിണിയെന്നതല്ലാതെ തന്നെ ഒരുപാട്‌ കരുത്ത്‌ അവര്‍ക്കുണ്ടായിരുന്നു, അതും സാധാരണ സ്ത്രീകളില്‍ നിന്നും വിത്യസ്തമായവ. ഇതൊന്നും കൂടാതെ തന്നെ, മറ്റൊന്ന്, ഹിന്ദു മതം ഉജ്ജ്വല സ്ത്രീത്വത്തിനു ഉടമയെന്ന് വിശേഷിയ്കപ്പെട്ട, ഈ സ്ത്രീയുടെ ചിന്തപോലും എല്ലാ പാപങ്ങളിലും നിന്ന് തന്നെ മോചിയ്കപെടും എന്ന് വിശ്വസിയ്കപെട്ടിരുന്ന., അഹല്യ, ദ്രൗപദീ സീത താര മണ്ഡോദരി ... എന്ന "പഞ്ചകന്യ"കളിലും അവര്‍ ഇടം നേടിയിരുന്നു. ഈ പദവി ഒരു പക്ഷെ അവര്‍ കൈവശം വച്ചിരിയ്കുന്ന ധൈര്യം മുഖേനയും, കൂടാതെ, , മറ്റേറ്റൊരു സ്ത്രീയും നിനയ്കാന്‍ കൂടി ധൈര്യപെടാത്ത പാതകളില്‍ക്കൂടി അവര്‍ സഞ്ചരിച്ച്‌ വിജയം നേടിയത്‌ കൊണ്ടുമാകാം.


ദുരന്തമെന്ന് പറയാമോ എന്ന് എനിക്കറിയില്ലാ, ദ്രൗപദിയ്ക്‌ അവളുടെ വിവാഹത്തിനു, അലെങ്കില്‍ എനിക്കിന്നാരെ കല്യാണം കഴിച്ചാ മതി എന്നുള്ളതില്‍ എത്രത്തോളം അഹര്‍തയുണ്ടായിരുന്നു എന്നുള്ളതാണു. എന്റെ അഭിപ്രായത്തില്‍, ദ്രൗപദിയ്ക്‌ അനുയോജ്യന്‍ അര്‍ജുനന്‍ അങ്ങേരു മാത്രമാണു. അമ്പെയ്ത്തിലേ ഒരൊറ്റ ഗുണമൊന്ന് മാത്രം പൊരേ? പക്ഷെ കഷ്ടകാലമെന്ന് പറയട്ടെ, അല്ലെങ്കില്‍, റീസണ്‍സ്‌ ബിയോണ്ട്‌ ഹര്‍ കണ്ട്രൊള്‍ അമ്മായിമ്മ പങ്കിട്ടെടുക്കിന്‍ പിള്ളെരെ എന്ന അലറി വിളിച്ചത്‌ നേരെ ചെന്ന് തെറിച്ചത്‌ ഈയമ്മടെ നെഞ്ചത്തല്ലേ? റ്റോട്ടല്‍ മൊത്തം പൂരാ പുരാണങ്ങളില്‍ ഇത്രേം ഭര്‍ത്താക്കന്മാര്‍ (ലീഗലി) യുള്ളത്‌ ദ്രൗപദിയ്കു മാത്രമാണു. അപ്പോ ആ വകയ്ക്‌ അവര്‍ ഒരു ഒരു പയണീര്‍ പദവി കൂടി അവര്‍ക്കുണ്ട്‌. ചിലപ്പോ എനിക്ക്‌ തോന്നാറുണ്ട്‌, അവര്‍ക്ക്‌ ഈ അഞ്ച്‌ ഭര്‍ത്താക്കന്മാരെ മനസ്സിലാക്കാനും ഉള്‍കൊള്ളാനും കഴിഞ്ഞിട്ടുണ്ടോ? ഒരുപക്ഷെ അവള്‍ അര്‍ഹിയ്കുന്ന ഒരു രാജപത്നീ സ്ഥാനം തന്നെ അവള്‍ക്ക്‌ നേടാന്‍ കഴിഞ്ഞിട്ടുണ്ടോ? റ്റൊട്ടല്‍ ഫെയിലിയര്‍ എന്ന് ഞാന്‍ പറയും.

ഇനി കാര്യത്തിലേയ്ക്‌., അഞ്ച്‌ തടിമാടന്മാരായ ഭര്‍ത്താക്കന്മാരുണ്ടായിട്ടും ദ്രൗപദിയ്ക്‌ എന്ത്‌ കൊണ്ടായിരുന്നും ദ്വാരകാപാലനായ ശ്രീകൃഷ്ണനോട്‌ ആശ്രിതത്വമുണ്ടായിരുന്നത്‌? അതിലേറെ വിശ്വാസവും സ്നേഹവും ആരാധനയും ? ഐവര്‍ പ്രസന്റായിട്ടു പോലും, നാണക്കേടില്‍ നിന്നും, വസ്ത്രാക്ഷേപത്തില്‍ നിന്നും രക്ഷിയ്കാന്‍ ദ്വാരകനാഥാ എന്നും വിളിച്ചെതെന്ത്‌ കൊണ്ട്‌? അത്രമാത്രം വിശ്വാസം (ഡോണ്ട്‌ മിസ്‌ അണ്ടര്‍സ്റ്റാന്‍ഡ്‌, ഇറ്റ്‌ ഇസ്‌ നൊട്ട്‌ "ലവ്വ്‌" പിന്നേം പറയുന്നു, ) ഒരു ഉറച്ച വിശ്വാസവും ആശ്രയിത്വവും ഈ അവതാര പുരുഷനില്‍ ദ്രൗപദിയ്ക്‌ തോന്നിയത്‌ എന്ത്‌ കൊണ്ട്‌? ഒരുപക്ഷെ ഈ ഉത്തമപുരുഷനിലുള്ള കറകളഞ്ഞ വിശ്വാസമല്ലേ അവളെ എല്ലാ ദുരിതങ്ങളിലും അഗ്നി പരീക്ഷണങ്ങളിലും ഒക്കെ തന്നെ പിടിച്ച്‌ നില്‍ക്കാന്‍ സഹായിച്ചത്‌?

ജീവിതത്തില്‍ നമ്മളില്‍ പലരുമിങ്ങനെയാണു. ഒരുപക്ഷെ നമുക്ക്‌ പലതിലും പിടിച്ച്‌ നില്‍ക്കാന്‍, പ്രതിസന്ധികള്‍ നേരിടാന്‍ ദ്രൗപദി ചെയ്ത പോലെ ഒരു ഇമോഷണല്‍ ഔട്ട്‌-സോഴ്സിംഗ്‌ ചെയ്യേണ്ടി വരുന്നു. (ദ്രൗപദിയ്ക്‌ ഇതില്‍ ഒരു ഫൗണ്ടര്‍ മെംബര്‍ പദവി കൊടുത്താലോ?) അവര്‍ യാതൊരു സദാചാരത്തിന്റെ മുഖം മൂടിയുമണിയാതെ, ആരെയും പേടിയ്കാതെ, കൃഷ്ണന്‍ എന്ന ഒരുാളില്‍ അവളുടെ എല്ലാ ഭീതികള്‍ക്കും, അരക്ഷിതാവസ്ഥയ്കും എല്ലാം തന്നെ വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും ഉത്തരം കണ്ടെത്തി, അല്ലെങ്കില്‍ ജീവിത സംഘര്‍ഷങ്ങളില്‍ നിന്നുള്ള മോചനത്തിനായി ഒരു ഔട്ട്‌ സോഴ്സിങ്ങ്‌ നടത്തിയിരുന്നു. ഭഗവാന്‍ കൃഷ്ണന്‍ ഒരു ദൈവമായിരുന്നത്‌ കൊണ്ട്‌ ഒരു പക്ഷെ ഈ ഒരു ആശ്രിതത്തിന്റെ ഡീലിങ്ങ്സ്‌ വളരെ എളുപ്പമായിരുന്നിരിയ്കണം.


ഈ ദ്രൗപദിയ്കുള്ളപോലെ ഒരു വഴികാട്ടി നമ്മുടെ ജീവിതത്തിലും സംഭവിയ്കുന്നില്ലേ? ജീവിതത്തിന്റെ നീരാളിപിടിത്തത്തില്‍ നിന്നും നമ്മളെ അല്‍പം തണലിലേയ്ക്‌ മാറ്റി നിര്‍ത്തുന്ന ഒരാള്‍? ദാമ്പത്യത്തില്‍ തന്നെ അന്യോന്യം ഭര്‍ത്താവും ഭാര്യയ്കും പോലും നല്‍കാനാവാത്ത ഒരു ഇമോഷണല്‍ സപ്പോര്‍ട്ട്‌ ഈ ഒരു വഴികാട്ടിയില്‍ നിന്ന് ചിലപ്പോ കിട്ടുന്നു. നമുക്ക്‌ തമാശയും, വീട്ടിലെ റ്റെന്‍ഷനുകളും, കുട്ടികളുടെ പഠിത്തത്തിനെ ആശങ്കകളും, ബന്ധുജനങ്ങളുടെ ഈര്‍ഷ്യാവസ്ഥകളുമൊക്കെ മനസ്സ്‌ തുറന്ന് പറഞ്ഞ്‌, ഉരിത്തിരിയാവുന്ന ചില ഉത്തരങ്ങളും കിട്ടി ചില ദിനങ്ങളില്‍ നമ്മള്‍ കുടിയിലേയ്ക്‌ മടങ്ങുന്നു. . ഒരുപക്ഷെ ചിലര്‍ക്ക്‌ ഇത്‌ പോലെയുള്ളവര്‍, ഒരു " anchor " മാനസീകമായി ഒരുപാട്‌ സുരക്ഷ നല്‍കുന്നില്ലേ? മണ്ടപുകഞ്ഞ്‌ കത്തിയിരിയ്കുമ്പോള്‍, ഈ മറ്റോരാള്‍,അല്ലെങ്കില്‍ മൂന്നാമതരാളിന്റെ (ഒരേ ഒരാള്‍) വിളിയോ സഹായ ഹസ്തമോ, ഒരു ചായ കുടി ക്ഷണമോ ഒക്കെ ഒരുപക്ഷെ തകര്‍ന്ന ഒരു ദാമ്പത്യം തന്നെ കരയ്കടുപ്പിച്ചേയ്കാം.

ഇത്രേം വായിച്ചെത്തിയപ്പോ തന്നെ ആരെങ്കിലും മനസ്സില്‍ പറഞ്ഞു.. അതുല്യചേച്ചിയും ശ്രീജിത്ത്‌ പറഞ്ഞ അബദ്ധം പറയുന്നു. "ഞങ്ങള്‍ തിരിച്ച്‌ വന്ന് കെട്ടി പിടിച്ച്‌ കിടന്നുറങ്ങി" .... അത്‌ പോലെ...ദേ അതുല്യ ചേച്ചി കല്യാണത്തിന്റെ അകത്ത്‌ നിന്നൊണ്ട്‌ ആരോ ഒരാള്‍ എന്നോ മറ്റോരാള്‍ എന്നോ ഒക്കെ പറയുന്നു.. കൂയ്‌ കൂയ്‌ .......


ഇല്ലന്നേ.. ...


ഞാനീ പറഞ്ഞ ദ്രൗപദീടെ കൃഷ്ണന്‍, നമ്മടെ ഒക്കെ ജീവത്തിലു ചിലപ്പോ ഒരു അനിയന്‍ കുട്ടിയോ,ചേച്ചിയമ്മയോ, അയല്‍വക്കത്തെ നാരായണന്‍ നായരോ, ചീരു മുത്തശ്ശിയോ ഒക്കെ ആവാം. പക്ഷെ വിവാഹം എന്ന ചട്ടകൂടില്‍ നിന്ന് ചിന്തിയ്കുമ്പോ, എനിക്കു തോന്നുന്നത്‌, ഈ ഒരു "മറ്റോരാള്‍" ഒരുപാട്‌ ഉപകരിയ്കുന്നത്‌, താരതമ്യേന സന്തോഷം കുറഞ്ഞ ദാമ്പത്യ ബന്ധങ്ങളില്‍ പെട്ട്‌ ഉഴലുന്ന ഭാര്യയ്കോ ഭര്‍ത്താവിനോ ആണു. (ചുമ്മാ താമാശയ്കുള്ള "മറ്റോരാള്‍" കമിംഗ്‌ ഇന്‍സൈഡ്‌ കമ്പ്ലീറ്റിലി ഇന്‍-അപ്പ്രോപ്രിയേറ്റ്‌, ആ ഒരാള്‍ ആണായാലും പെണ്ണായാലും,നിങ്ങളുടെ കാശും സമയവും,കാറിലെ ചുറ്റികറങ്ങലും, റിസോര്‍ട്ടിലെ താമസവും, വീടും, കമ്പ്യൂട്ടറും എന്തിനു മൊബെല്‍ ഫോണും ഒക്കെ തന്നെ വഹിയ്കും. ബിവെയര്‍ !!)

നമ്മളില്‍ ഒരുപാടു പേര്‍ ഒരുപക്ഷെ വീടിന്റെ ചുമരുകള്‍ക്ക്‌ പുറത്തുണ്ടാവുന്ന ഈ ഔട്ട്‌ സോഴ്സിങ്ങിലുടെ ജീവിതത്തിന്റെ/ദാമ്പത്യത്തിന്റെ ഒരോ ഏടും കീറാതെ മറയ്കുന്നില്ലേ? വാസ്തവം പറഞ്ഞാ ഞാന്‍ കണ്ട ഇഴകീറിയാ ഒരുപാട്‌ വിവാഹ ബന്ധങ്ങള്‍, ഈ പറഞ്ഞ മറ്റോരാളുമായ ഇമോഷണല്‍ ഔട്‌ സോഴ്സിംഗ്‌ അതിലേ ഒരു ഭാര്യയേ ഭര്‍ത്താവോ നടത്തിയ കാരണം രക്ഷപെട്ടിട്ടുണ്ട്‌. എന്നാല്‍ ഒരു നല്ല വിശ്വസ്ത "മറ്റോരാള്‍" എന്തു കൊണ്ടും നമുക്കൊരു കുളിര്‍മ്മയുടെ നീരരുവിയാണു.

ദേവന്റെ പോസ്റ്റിലെ കമ്പി പാരയ്ക്‌ അടിച്ചാ പോലും ഈ എഴുതിയത്‌ അങ്ങട്‌ എളുപ്പത്തില്‍ ഒരു ഭാര്യയോ ഭര്‍ത്താവോ ശരിയാ അതുല്യേച്ചി, അങ്ങനെയൊന്ന് ഉണ്ടാവറുണ്ട്‌, എന്ന് പറയില്ലാന്ന് എനിക്ക്‌ ഉറപ്പുണ്ട്‌. എന്നാല്‍ ഹൃദയത്തിലേയ്ക്‌ ഒന്ന് ചൂഴ്‌ന്നിറങ്ങിനോക്കാന്‍ ആരെങ്കിലും ധൈര്യമെടുത്താല്‍, ദേ സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍, ആ സാക്ഷീടെ പടം പോലെ നിന്ന് പീലിയാട്ടി ചിരിച്ചോണ്ട്‌ പറയുന്നു :ഒന്നും വിഷമിയ്കാനില്ലാ,ഞാന്‍ എന്ന അതുല്യ ചെച്ചി പറഞ്ഞ "anchor" നിന്നോടോപ്പം........ഭയപ്പ്പടാതെ.....

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:11 AM

0 Comments:

Post a Comment

<< Home