ഇതിഹാസം /O^O\ ithihasam - മഴ
URL:http://ithihasam.blogspot.com/2006/09/blog-post_08.html | Published: 9/8/2006 6:49 PM |
Author: ശനിയന്‍ \o^o/ Shaniyan |
അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു, മണ്ണിലും, വിണ്ണിലും, മനസ്സിലും, മുഖത്തും. പൂമുഖത്തു വന്നവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് പടിയിറങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കാത്തവണ്ണം വാതില്‍ ചേര്‍ത്തടച്ചു. കാണാന്‍ വന്നവര്‍ ചിരിക്കുന്നു, കുശലം പറയുന്നു.. ആര്‍ക്കോ വേണ്ടി ഞാന്‍ മുഖത്തെടുത്തുറപ്പിച്ച ചിരിയില്‍ മയങ്ങി എല്ലാവരും പറഞ്ഞു, ‘കണ്ടില്ലേ, എന്തൊരു ഐശ്വര്യം, സന്തോഷം‘.. ഹാ..
തലേന്ന് തീവണ്ടിയിറങ്ങിയപ്പോള്‍ തോളത്തുണ്ടായിരുന്ന ബാഗ് തുറക്കാതെ തന്നെ മൂലക്കിട്ടിരുന്നു. അതിന്റെ വശത്തെ കള്ളറയിലെ മൊബൈല്‍ ഫോണ്‍ അപ്പോഴും നിശ്ശബ്ദമായിരുന്നു. വശത്തിരിക്കുന്ന കവറിലെ വാക്കുകള്‍ ഒരിക്കല്‍ കൂടി മനസിലോര്‍ത്തു. വസ്ത്രം മാറാന്‍ നില്‍ക്കാതെ ആ ബാഗെടുത്തു തോളത്തിട്ടു പകച്ചു നില്‍ക്കുന്ന വീടിനെ സാക്ഷിയാക്കി ഇറങ്ങി നടന്നു.
അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു....

0 Comments:
Post a Comment
<< Home