Wednesday, September 20, 2006

അതുല്യ :: atulya - വൈതരണി

URL:http://atulya.blogspot.com/2006/09/blog-post_20.htmlPublished: 9/20/2006 11:24 AM
 Author: അതുല്യ :: atulya
പ്രിയപ്പെട്ട അച്ഛനും അമ്മയ്കും,

നിങ്ങളുടെ പ്രിയപ്പെട്ട മകന്‍ 17 വയസ്സുകാരന്‍ ഒരിയ്കലും ചെയ്യാന്‍ പാടില്ലാത്തത്‌ ചെയ്തിരിയ്കുന്നു. ഒരു വേലക്കാരിയുമൊത്ത്‌ ഒളിച്ചോടുക എന്നത്‌ ഒരിയ്കലും നിങ്ങള്‍ക്ക്‌ ചിന്തിയ്കാന്‍ കൂടി കഴിയാത്തതാണെന്ന് എനിക്കറിയാം. പോരാത്തതിനു ഇനി നേരം വെളുത്താ പ്രായപൂര്‍ത്തിയാവാത്ത ഞാന്‍ കല്ല്യാണം കഴിച്ചാലുള്ള്‌ പൊല്ലാപ്പ്‌ കോടതി വഴി വേറയും നമക്കുണ്ടാകും. ക്ഷമ

ഞാനറിയാതെ അവളുമായി അടുത്തു പോയി. പോരാത്തതിനു അവള്‍ എന്നും എന്നെ ശാരീരികമായി ബന്ധപെടുവാന്‍ പ്രേരിപ്പിച്ചിരുന്നു. വേണ്ട സുരക്ഷിതത്വമൊന്നുമെടുക്കാതെ ആണു ഞങ്ങള്‍ ഇതിനു മുതിര്‍ന്നത്‌. ഏയിഡ്സ്‌ എന്ന ദുരന്തം എന്നെ ഉറ്റു നോക്കുന്നു. -ക്ഷമ

നിങ്ങള്‍ എന്നെ പഠിപ്പിയ്കാന്‍, എന്റെ പേരിലിട്ടിരുന്ന 3 ലക്ഷത്തിന്റെ നിക്ഷേപം ഞാന്‍ അച്ഛന്റെ കള്ളൊപ്പിട്ട്‌ പിന്വലിപ്പിച്ചിട്ട്‌ അവളുടെ അച്ഛനു സ്ഥലം വാങ്ങാന്‍ കൊടുത്തു. അച്ഛന്‍ പി.എഫീന്ന് പിന്വവലിച്ച പൈസയാണെന്നറിയാം എന്നാലും ചെയ്യേണ്ടി വന്നു. അവള്‍ടെ അച്ഛന്‍ എന്നെ മുള്‍മുനയില്‍ നിര്‍ത്തി എന്നെ കൊണ്ട്‌ ചെയ്യിച്ചാതാണിത്‌ - ക്ഷമ

ബാങ്കില്‍ നിന്നും പിന്വലിയ്കുക അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ബാങ്കിലേ തോമാസ്‌ അങ്കിളിനേ ഞാന്‍ "അലങ്കാറില്‍" കൊണ്ട്‌ പോയി വേണ്ടവണ്ണം സല്‍ക്കരിച്ചു. അവിടെ എനിക്ക്‌ നാലുമാസത്തേ പൈസയും കടമുണ്ട്‌.ആ വഴിയ്കു പോവുമ്പോള്‍ ബാറുടമ ചോദിയ്കും, അച്ഛന്‍ അപ്പോ റ്റെന്‍ഷന്‍ വേണ്ടാന്ന് കരുതി പറഞ്ഞതാണു. ഞാന്‍ അച്ഛന്‍ കഴിച്ച ബീയറീന്ന് ബാക്കി കുടിച്ച്‌ കുടിച്ച്‌ അതിനോട്‌ പ്രിയം തോന്നിയതാണു. അതാണു എന്നെ ബാറില്‍ കൊണ്ട്‌ എത്തിച്ചത്‌. ക്ഷമ

ഫീസ്‌ സ്ക്കൂളിലേ ഒരുപാടു മാസമായി കൊടുത്തിട്ടില്ലാ. അതൊക്കെ അങ്ങനേയും ഇങ്ങനെയും മറിഞ്ഞു പോയി. ഇടയ്ക്‌ ആ ഖാദറിക്കാ തരുന്ന "പൊതി" യാണു പെസ വഴി മാറ്റി വിട്ടത്‌. സ്കൂളുകാരന്വേക്ഷിയ്കുമ്പോ അച്ഛനു കണ്‍ഫ്യ്യ്സൂഷനാവരുത്‌. - ക്ഷമ


നമ്മടെ വീടിന്റെ ഡോക്യുമെന്റ്സ്‌ ഒരു അഡ്ജജസ്റ്റ്മെന്റിനു ഞാന്‍ ആ കുറികമ്പനിയില്‍ കൊടുത്തു. കഴിഞ്ഞ തവണ ടൂറു പോയപ്പോ അവിടെ ഒരു മേഴ്സി ഞങ്ങളെ വലയിലാക്കി. ബോധംകെട്ട്‌ കിടക്കുകയായിരുന്ന ഞങ്ങളെ പലതിനും അവള്‍ ഉപയോഗിച്ചു. എന്തൊക്കെയോ ക്യാമറയിലും പിടിച്ചു. അതില്‍ നിന്ന് ഊരി പോരാന്‍ 50,000 അവള്‍ ചോദിച്ചപ്പോ ആകെ തോന്നിയ മാര്‍ഗ്ഗം ഇതാണു. - ക്ഷമ

ചായിപ്പിലെ മരയലമാറയില്‍ എട്ട്‌ പത്ത്‌ സിഡികള്‍ ഇരിപ്പുണ്ട്‌. അമ്മയെങ്ങാനും എത്തും മുമ്പ്‌ അച്ഛന്‍ ദയവായി അതെടുത്ത്‌ മാറ്റണം. ഇട്ട്‌ നോക്കരുത്‌ എന്ന് പ്രതേയ്യ്കം പറയണ്ടല്ലോ. നിങ്ങള്‍ രണ്ടു പേരും ജോലിയ്കു പോവുമ്പോള്‍ എനിക്കു നേരം പോക്കിനു മറ്റേന്താണു വക? - ക്ഷമ

ഇത്രയും നിങ്ങള്‍ നടുക്കത്തോടു കൂടിയാണു വായിച്ചതെന്ന് അറിയാം. അതിലും ഒരുപാട്‌ നടുക്കത്തോടു കൂടിയാണു ഞാന്‍ ഒന്നിനും കൊള്ളാത്തവനെന്നും. കാശു മുടിച്ചെന്നും മറ്റുമുള്ള ശകാരവര്‍ഷങ്ങള്‍ ഞാന്‍ കേട്ടത്‌. ഇഞ്ചിനിയറിംഗ്‌ ഇന്റ്രന്‍സിനു റാങ്കില്‍ പുറകേ ആയി പോയത്‌ കൊണ്ട്‌ മാത്രമാണു ഞാന്‍ ഒന്നിനും കൊള്ളാത്തവന്‍ എന്നറിഞ്ഞത്‌ എന്നെ ഒരുപാടു വേദനിപ്പിച്ചു. അതിലും വലിയ ഒരുപാട്‌ തെറ്റുകള്‍ ഉണ്ടെന്ന് നിങ്ങള്‍ അറിയുക. ഞാന്‍ എവിടെയും പോയിട്ടില്ലാ, അപ്പുറത്തേ മായ ആന്റിയുടെ വീട്ടില്‍ ഉണ്ട്‌. ഇനി ഇന്റ്രന്‍സ്‌ എഴുതിയ്കാന്‍ നിര്‍ബദ്ധിയ്കില്ലാ എന്ന് വാക്ക്‌ തരുമെങ്കില്‍ ഞാന്‍ തിരിച്ച്‌ വരാം.

എന്ന് സ്വന്തം

റോഷന്‍

posted by സ്വാര്‍ത്ഥന്‍ at 12:07 AM

0 Comments:

Post a Comment

<< Home