അശ്വമേധം - ഒരു വിശദീകരണം
URL:http://ashwameedham.blogspot.com/2006/09/blog-post_26.html | Published: 9/26/2006 1:05 AM |
Author: Adithyan |
ഇതൊരു വിശദീകരണമാണ് - ക്ഷമാപണം അല്ല.
ശ്രീ നിഷാദ് കൈപ്പള്ളിയുടെ ബ്ലോഗിലും ബ്ലോഗിനെപ്പറ്റിയും ഞാന്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ശ്രീ നിഷാദ് മലയാളം ബ്ലോഗിങ്ങ് നിര്‍ത്തുന്നു എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് ഇട്ടതിനു കാരണം എന്റെ പരാമര്‍ശങ്ങള്‍ ആവാന്‍ സാധ്യതയുണ്ട്. അതില്‍ പലരും അവരവരുടെ അഭിപ്രായം രേഖപ്പെടുത്തിക്കണ്ടു. എന്റെ ഭാഗം ന്യായീകരിക്കണം എന്ന് എനിക്കു തോന്നുന്നു.
ശ്രീ നിഷാദിന്റെ പോസ്റ്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. വായിച്ചിടത്തോളം “ലൊകത്തിന്റെ മുന്നില്‍ എന്റെ സംസ്ഥനത്തെ ഉയര്‍ത്തി കാട്ടണം എന്ന അത്മാര്‍ത്ഥമായ ഒരു രഹസ്യ അജെണ്ട ഉള്ളവനാണു്” നിഷാദ്. സ്വന്തം ബ്ലോഗിലെ പല പോസ്റ്റുകളിലും പിന്നെ മറ്റു പല ബ്ലോഗുകളിലും നിഷാദ് ഈ അജെണ്ട വെച്ച് “ ഞാന്‍ ഉള്‍പെടുന്ന എന്റെ ദേശക്കരുടെ Fads and Foibles (Aldous Huxley പറഞ്ഞ പോലെ) വിശകലനം ചെയ്യുകയാണു്.” എന്ന് നിഷാദ് തന്നെ പറഞ്ഞ രീതിയില്‍ രൂക്ഷവിമര്‍ശനം നടത്തുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.
എന്ത് യുക്തിയുപയോഗിച്ചാണ് ഒരു ലേഖകന്റെ ഇംഗ്ലീഷ് ഉദാഹരണമായി എടുത്ത് “മല്ലൂസിന്‍റെ കൈയില് എഴുതാന്‍ പേന കോടുത്താല്‍” എന്ന് നിഷാദ് ജെനറലൈസ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. ഞാന്‍ ആ പോസ്റ്റില്‍ കമന്റ് ഒന്നും ഇട്ടിരുന്നില്ലെങ്കിലും അതിലെ ചര്‍ച്ച ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. വിമര്‍ശിയ്ക്കുന്നതില്‍ തെറ്റില്ല എന്നാല്‍ അത് കേള്‍ക്കുന്ന ആളെ നിന്ദിക്കാതെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ക്രൂരമായ വിമര്‍ശനങ്ങള്‍ വിപരീതഫലം ആവും നല്‍കുക എന്ന കാര്യം നിഷാദിനു മനസിലാക്കിക്കൊടുക്കാം എന്നു വിചാരിച്ചു.
“മറകളില്ലാത്ത സ്വതന്ത്രമായ അശയ വിനിമയമാണു് ബ്ലോഗ്ഗ്. ഇവിടെ ആരെയും ഭയക്കരുത്.
...
.ധൈര്യമായിട്ട് എഴുതു ഇഞ്ജി. ആരേയും ഭയക്കെണ്ട. എന്നെപ്പോലും. സ്വതന്ത്രമായ വിമര്‍ശനത്തിനു് ഒരു തുടക്കം കുറിക്കു”
എന്ന നിഷാദിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുത്ത ഞാന്‍ ഇഞ്ജിക്ക് ഒരു "സ്റ്റീല്‍ കരണ്ടി" എന്ന പോസ്റ്റില്‍ “ഇവിടെയും മല്ലൂസിന്റെ സ്ഥിരം സ്വഭാവം കാണിച്ചു. എപ്പോ ഫോട്ടോ എടുത്താലും ഒരു വണ്ടിയില്‍ ചാരി നിന്നേ ഫോട്ടോ എടുക്കൂ... കാശു കൊടുത്ത് വണ്ടി മേടിച്ചതല്ലേന്നേ, എല്ലാരും അറിയട്ടന്നേ... പോരാഞ്ഞിട്ട് ഒരു മൊബൈല്‍ ഫോണും ചെവിയില്‍ തിരുകും. കാശ് കൊടുത്ത് മൊബൈല്‍ മേടിച്ചു എന്ന് നാട്ടുകാര്‍ അറിയും എന്നു മാത്രമല്ല എപ്പൊഴും കോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ബിസി മനുഷ്യനാണെന്നും ഒരു തെറ്റിദ്ധാരണ ഇരുന്നോട്ടെ...” എന്നൊരു കമന്റ് ഇട്ടു.
ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ, ഇവിടെ നിഷാദിന്റെ ഫോട്ടോയെ വിമര്‍ശിയ്ക്കുക ആയിരുന്നില്ല എന്റെ ഉദ്ദേശം, മറിച്ച് ക്രൂരമായി വിമര്‍ശിച്ചാല്‍ ആരായാലും പ്രതികരിക്കും എന്ന എന്റെ വാദം നിഷാദിന്റെ കാര്യത്തില്‍ ശരിയാവുമോ എന്നറിയാനുള്ള എന്റെ ശ്രമമായിരുന്നു അത്. എന്റെ ഊഹം തെറ്റിയില്ല. നിഷാദ് ശക്തമായി തന്നെ പ്രതികരിച്ചു. “മോനെ adithya.” , “കൊള്ളാം ഇനിയും എഴുതണെ. ഇവനാരെട.” എന്നൊക്കെ ഉള്‍പ്പെടുത്തി ഉടന്‍ എനിക്കൊരു മറുപടി കിട്ടി. എന്റെ ലക്ഷ്യം പൂര്‍ണ്ണമായി. ഞാന്‍ എന്റെ അടുത്ത കമന്റില്‍ എല്ലാം വിശദീകരിയ്ക്കുകയും ചെയ്തു.
മറ്റുള്ളവര്‍ താങ്കളോട് എങ്ങനെ പെരുമാറനമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോടും പെരുമാറുക എന്നാണല്ലോ. സ്വയം ക്രൂരമായ വിമര്‍ശനം ഏല്‍ക്കാന്‍ മനസില്ലാത്ത നിഷാദിന് മറ്റുള്ളവരെ ക്രൂരമായി വിമര്‍ശിക്കാന്‍ എന്തവകാശം? “വിമര്‍ശനം ഉള്‍കോള്ളാനുള്ള സഹിഷ്ണത ഉള്ളതുകോണ്ടാണു താങ്കളുടെ പോസ്റ്റ് ഇവിടെ കിടക്കുന്നതു്. ഇനി താങ്കള്‍ എന്തെഴുതിയാലും അതിവിട് ഉണ്ടാകും. വിമര്‍ശനം താങ്കളുടെ അവകാശമാണു്. വിമര്‍ശിക്കനുള്ള താങ്കളുടെ അവകാശത്തിനു വേണ്ടി ആദ്യം ശബ്ദം ഉയര്‍ത്തുന്നത് ഞാനായിരിക്കും. എന്നെക്കുറിച്ചാണെങ്കിലും.” എന്ന നിഷാദിന്റെ വാക്കുകള്‍ വെറും പൊള്ളയാണെന്നു തെളിയിക്കുക മാത്രമായിരുന്നു എന്റെ ലക്ഷ്യം. അതില്‍ ഞാന്‍ വിജയിച്ചു എന്നു തന്നെയാണ് എന്റെ വിശ്വാസം.
ഇനി ഞാന്‍ ആദ്യത്തെ കമന്റില്‍ നിഷാദിനെ വ്യക്തിപരമായി അപമാനിച്ചു എന്ന് ഒരു ആരോപണം ഉണ്ടെങ്കില്‍, അതിനുള്ള മറുപടി. ആ കമന്റ് നിഷാദ് എന്ന വ്യക്തിയെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. “മല്ലൂസി”-നെ മൊത്തം ഉദ്ദേശിച്ചാണ് ഞാന്‍ ആ കമന്റ് ഇട്ടത്. നിഷാദിന്റെ സ്വകാര്യ സ്വത്തായ ബ്ലോഗില്‍ നിഷാദ് സ്വന്തം ഫോട്ടോ ഇട്ടതിനെ എനിക്ക് വിമര്‍ശിക്കാന്‍ അവകാശം ഇല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ ഞാന്‍ ഈ പോസ്റ്റിലേക്കും അതിലെ ഈ കമന്റിലേക്കും ക്ഷണിയ്ക്കുന്നു. ആ ബ്ലോഗര്‍ അവരുടെ സ്വന്തം അനുഭവം വിവരിച്ചതിനെ നിഷാദ് എന്ത് അവകാശം ഉപയോഗിച്ചാണ് മലയാളിയുടെ ഒരു പൊതുസ്വഭാവം എന്ന് നിഷാദ് പറയുന്ന ഒന്നിനോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചോ, അതേ അവകാശം ഉപയോഗിച്ചാണ് ഞാന്‍ നിഷാദിന്റെ ഫോട്ടോസ് മലയാളികളുടെതെന്ന് എനിക്ക് തോന്നിയ ഒരു പൊതുസ്വഭാവത്തോട് ബന്ധിപ്പിച്ച് വിമര്‍ശിച്ചത്.
ഇനിയും എന്തെങ്കിലും കൂടുതല്‍ വിശദീകരിക്കണ്ടതുണ്ടെങ്കില്‍ കമന്റിലൂടെ ആവാം.

Squeet Sponsor | Squeet Advertising Info |
Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.
($200 Value - Never Expires!)
0 Comments:
Post a Comment
<< Home