ചിത്രങ്ങള്‍ - രക്ഷപെട്ടു, ഇത്തവണയും..
URL:http://chithrangal.blogspot.com/2006/09/blog-post_25.html | Published: 9/26/2006 12:03 AM |
Author: evuraan |
തലനാരിഴയ്ക്ക് രക്ഷപെടുക - രക്ഷപെട്ടെങ്കിലും നടുക്കം മാറിയിട്ടില്ല.
രാവിലെ ജോലിയിലേക്ക് പോകാനായി, ഭൂമിക്കടിയില്‍ ഏകദേശം ആറേഴു നില താഴെയാണ്, സബ്‌വേ ട്രെയിന്‍ ചെന്ന് നില്‍ക്കുന്നത്. പതിവു പോലെ ഇന്നും, മുകളിലേക്ക് പോകുന്ന എസ്കലേറ്റേഴ്സ് രണ്ടെണ്ണം നിലച്ചിരിക്കുന്നതിനാല്‍ എം.ടി.ഏ-യെ മനസ്സാ തെറി പറഞ്ഞ് കോണിപ്പടികള്‍ കയറി പുറത്തെത്താനുള്ള തത്രപ്പാടിനിടയില്‍, രണ്ടു ഷൂ ലേസുകളും അഴിഞ്ഞ് കിടക്കുന്നതായി കണ്ടു.
മുകളിലേക്ക് പായുന്ന ജനങ്ങളുടെ ഇടയില്‍ നിന്നും വശത്തേക്ക് മാറി, അവ രണ്ടും വീണ്ടും കെട്ടി ശരിയാക്കി. (അതെ, ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ് -- പത്തു മുപ്പത്തൊന്നു വയസ്സായെങ്കിലും ഷൂ ലേസുകള്‍ ഇടയ്ക്കിടെ അഴിയുന്നതിനെന്താണ് കാരണം? )
വീണ്ടും ആള്‍ക്കൂട്ടത്തിന്റെ പാച്ചലിലേക്ക്.
മുകളിലെത്തിയപ്പോഴോ?
പോലീസ് പിന്തുടരുകയായിരുന്ന ഒരു കറുത്ത എസ്.യു.വി. ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നു, വേറൊരു വണ്ടിയെ ഇടിക്കുന്നു. ഇടി കൊണ്ട വണ്ടിയാകട്ടെ, നിയന്ത്രണം വിട്ട് സൈഡ് വാക്കിലേക്ക് ഓടിക്കയറി, ആറേഴു പദയാത്രികരേ ഒന്നിച്ചിടിച്ച്, വശത്തുള്ള ഓഫീസിന്റെ ചില്ലു വാതിലിനു നേരെ കൊണ്ടു നിര്‍ത്തി പിന്‍ ചെയ്തു നിര്‍ത്തുന്നു.
പിന്നാലെ, എന്‍.വൈ.പി.ഡി. ഓഫീസര്‍മാര്‍, കറുത്ത് എസ്.യു.വിക്ക് നേരേ ചെല്ലുന്നു. അതിലുണ്ടായിരുന്ന വെളുമ്പന്‍, അവരെ ആക്രമിക്കുവാന്‍ തുനിയുന്നു. പോലീസുകാരിലൊരാള്‍ പെപ്പര്‍ സ്പ്രേ ഉപയോഗിച്ചെങ്കിലും ഫലമില്ല. മറിച്ച്, ഡ്രൈവാള്‍ മുറിക്കാനുള്ള ഒരു കത്തിയുമായവന്‍ കതകു തുറന്ന് ചാടിയിട്ട് പോലീസിനെ കുത്താന്‍ ശ്രമിക്കുന്നു.
പോലീസുകാര്‍ അല്പം പിന്നോക്കം മാറുന്നു, അവരുടെ പിസ്റ്റളുകള്‍ നീട്ടിപിടിച്ചിട്ട് എന്തോ വിളിച്ചു പറയുന്നു. കത്തിയുമായ് നില്‍ക്കുന്ന വെളുമ്പന്‍ ചെറുക്കനാവട്ടെ കത്തി വീണ്ടും വീശിയടുക്കുന്നു.
“ഠോ..!” ഒരു വെടി.
കുത്താനാഞ്ഞവന്‍ ഒരു നിമിഷം പിടിച്ചു നിര്‍ത്തിയ പോലെ നിശ്ചലനായെങ്കിലും വീണ്ടും കളരിപ്പയറ്റ് തുടരുന്നു.
“ഠോ..!” ഒരെണ്ണം കൂടി.
വെട്ടിയിട്ട മാതിരി കത്തിയുമായവന്‍ താഴെ.
ആറേഴു സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത്രയും സംഭവിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു. പോലീസുകാരുടെ വെടി കൊള്ളാതിരിക്കാനായി, എല്ലാവര്‍ക്കുമൊപ്പം, ഒരു അരമതിലിനു പിന്നിലേക്ക് ചെന്നൊളിക്കുകയും ചെയ്തു, ഇതിനിടയില്‍.
അപ്പുറത്ത് ലാന്ഡ് റോവറിനടിയില്‍ ഒരു സ്ത്രീ കുരുങ്ങിക്കിടക്കുന്നു. സബ്‌വേയില്‍ എനിക്കൊപ്പം ഇറങ്ങിപ്പാഞ്ഞവരില്‍ ഒരാള്‍.
ലേസു കെട്ടാനായ്, ഞാന്‍ നിന്നില്ലായിരുന്നുവെങ്കില്‍, അക്കൂട്ടത്തില്‍, ആ വണ്ടിക്കടിയില്‍ ഒരു പക്ഷെ ഞാനും.
ആരുടെയോ പുണ്യം അല്ലേ? അതോ, സമയമായില്ല എന്നതാവുമോ കാരണം?
എന്തായാലും, ആപത്തില്‍ നിന്നും രക്ഷിച്ചതിന് ഈശ്വരനു നന്ദി..!
വാര്‍ത്തകള്‍ ഇവിടെ: 1, 2, 3, 4
വാര്‍ത്താ വീഡിയോ (ny1.com):
<embed type="video/mpeg" src="http://real.ny1.com:8080/ramgen/real4/001951A5_060925_131902hi.rm" autostart="false" controls="TRUE">

0 Comments:
Post a Comment
<< Home