ഭാഷ്യം - ഓര്‍ക്കപുറത്തുള്ള അടി
URL:http://mallu-ungle.blogspot.com/2006/07/blog-post_30.html | Published: 7/30/2006 10:52 AM |
Author: കൈപ്പള്ളി |
ചില ചെട്ടന്മര്‍ ചൂടാകുമ്പോള്‍ പറയാറില്ലെ. "എട മോനെ ഞാന്‍ കുറെ അടി കൊടിത്തിട്ടും കൊണ്ടിട്ടും ഉണ്ടു". പക്ഷ ഈ ചേട്ടന്മാര്‍ആരും അടി കൊണ്ട കഥ ഒരിക്കലും പറഞ്ഞു ഞാന്‍കേട്ടിടില്ല.
എന്നാല്‍ഞാനായി അതു നിങ്ങളോടു പറഞ്ഞുതന്നില്ല എന്നു വേണ്ട.
1989 ഡിസംബര്‍:
കഥപാത്രങ്ങള്‍: "പോത്ത്‍" മത്തായി, പോത്ത് മത്തായിയുടെ മരുമകന്‍"പോടിയന്‍" മത്തായി (അതെ, ഒരേ പ്രായക്കരാണിവര്‍, കണ്ടാല്‍അനിയനും ചേട്ടനും ആണെന്നെ പറയൂ). "ബക്കറ്റ്" സുബിന്‍. ആവശ്യത്തിനും അനാവശ്യത്തിനും സ്തിരമായി കൊളേജില്‍പിരുവിനു ഈ ചേട്ടനാണു മുന്നില്‍. "പല്ലന്‍" ജീവന്‍, ദ്വരപാലകരായി വായില്‍ നല്ല രണ്ടു മുഴുത്ത പല്ലുകളുള്ള അടൂര്‍കാരന്‍. പിന്നെ ഈ ഞാനും.
ട്രാളറും ബോട്ടും ഒക്കെയുള്ള ടീമാണ്‍മത്തായിമാരുടെ വീട്ടുകാര്‍. അന്നവരുടെ വീട്ടില്‍ ഉച്ച ഊണിനു് എപോഴും തീന്മേശ്യുടെ നടുക്കൊരു വലിയ തട്ടില്‍ പൊരിച്ച മത്തി കുന്നുകൂട്ടി വേയ്കുമായിരുന്നു. ദൈവത്തിന്റെ മുമ്പില്‍ ഒരു കാണിക്ക പോലെ ആ മത്തി തട്ടുമാത്രം ആദ്യം കോണ്ടുവെയ്ക്കും. മത്തായിയുടെ അപ്പന്‍ കൊച്ചുതോമ തീന്മേശയുടെ ഒരു തലപത്തു ഇരിക്കും, എന്നിട്ടെല്ലാവരും നന്ദിസൂചകമായി ഒരുനിമിഷം നിശബ്ദരായി കണ്ണടച്ചുപ്രാര്ഥിക്കും. പിന്നെ പൊരിച്ചാമത്തിയും കറികളും കൂട്ടി സമര്ഥമായ ഭക്ഷണം. മറക്കനാവില്ല.
ഒരു അവധി ദിവസമായിരുന്നു. ഞങ്ങള്‍ എല്ലവരും രാവിലെ ഒരുമിച്ചുകൂടി കടല്പുറത്തു ഒന്നും ചെയ്യാനില്ലതെ ഇരുക്കുകയായിരുന്നു. അപ്പോഴാണു "പല്ലന്‍" ഒരു ഭയങ്കര ഐഡിയാ വന്നതു. ബൈക്കില്‍ "പാലരുവിയില്‍" പോകാം എന്ന കാര്യം.
തടിയന്‍ മത്തായിക്ക് അവനു ചേര്ന്ന ഒരു ബുളറ്റ് എന്ഫീല്‍ഡ് ബൈകുണ്ട. പൊടിയനു ഒരു Yamaha 350. എനിക്കു Yamaha RX100. അന്നു പല്ലനും, "ബക്കറ്റ്" സുബിനും ബൈകുകള്‍ കൊണ്ടുവന്നില്ല. പല്ലന്‍ മത്തായിയുടെ പിന്നിലും, സുബിന്‍ പൊടിയന്റെ പിന്നിലും കയറി ഞങ്ങള്‍ യാത്രയായി.
സമയം 10:00 മണി, പ്രശാന്ത സുന്ദരമായ കാലവസ്ഥ. കൊല്ലം-ചെങ്കോട്ട റോടിലുള്ള ഒരു കാട്ടരുവിയുടെ ഉത്ഭവ സ്ഥാനമാണു "പാലരുവി". പലരും പറഞ്ഞു കേട്ടതല്ലാതെ ഞങ്ങളാരും മുബ അവിടെ പോയിട്ടില്ല.
ഇളം വെയില്‍ ഞങ്ങളുടെ മൂനു ബൈകുകളും വളഞ്ഞു തിരിഞ്ഞ റോടിലൂടെ മല കയറി. ഗ്രാമങ്ങള്‍ മാറി പാടങ്ങളായി, പാടങ്ങള്‍ മാറി കാടുകളായി.
അകാശം മൂടിമറയ്ക്കുന വൃക്ഷങ്ങള്‍ നിറഞ്ഞ പച്ചില കാട്. മരച്ചില്ലകള്‍ ഇരുവശത്തും താഴ്നു് കിടക്കുന്നുണ്ടായിരുന്നു. പോടിയന്റെ പിന്നിലിരുന്ന "ബകറ്റ്" സുബിന്‍ ഓടികൊണ്ടിരുന്ന വണ്ടിയിലിരുന്നു ഒരു മരച്ചില്ല ഒടിച്ചു കയില്‍വെച്ച് ആട്ടി ആട്ടിയിരുന്നു. തലതെറിച്ചു ഒരുത്തനാണിവന്‍ എന്ന് എനിക്ക നലതുപോലെ അറിയാമായിരുന്നു. എങ്കിലും ഇത്രയും വലിയ കഴുതയാണെന്നു ഒരിക്കലും കരുതിയില്ല. കൈയിലിരുന്ന മരച്ചില്ല കൊണ്ടു വഴിവക്കില്‍ മൂത്രമൊഴിക്കാനിരുന്ന ഒരു ചെറുപ്പക്കാരനെ അവന്‍ കണ്ടു. "വനം വൃത്തികേടാക്കുന്നോട (ഡാഷ് ) മോനെ!" എന്നു വിളിച്ചുകൊണ്ടു മുതുകതു നല്ല ഒരു അടിവെച്ചുകോടുത്തു. ഓടികോണ്ടിരിക്കുന്ന വണ്ടിയായതിനാല്‍ അടിക്കു ഡബള്‍ കനമുണ്ടായിരുന്നിരിക്കണം. അടികോണ്ട് അയ്യാള്‍ ഞങ്ങളെ നല്ല മുഴുത തെറി പറഞ്ഞു. ഞങ്ങള്‍ അതു കാര്യമാക്കാതെ, വണ്ടിനിര്ത്താതെ വേഗം വിട്ടുപോയി.
ഒരു കി.മി. കഴിഞ്ഞു വഴിവക്കില്‍ ഒരു ഭക്ഷണ ശാല കണ്ടു ഞങ്ങള്‍ വണ്ടി നിര്ത്തി. കടയില്‍ കസ്റ്റമെഴ്സായിട്ടു ഞങ്ങള്‍ മാത്രമെ ഉണ്ടായിരുന്നൊള്ളു. നാലുപേരും കൈകള്‍ കഴുകി ഭക്ഷണം കഴിക്കാന്‍ ഇരുന്നു. പുട്ടും കടലയും, മുട്ട രോസ്റ്റും ഒക്കെ ഞങ്ങള്‍ കഴിച്ചു തുടങ്ങി. കടയുടെ പിന്‍ ഭാഗത്തു അടുക്കളിയില്‍ ചില്ലിട്ട ജനാലയുള്ള ഒരു വാതിലുണ്ടായിരുന്നു. ആ ജനാലയിലൂടെ ഒരാള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നെ വേറെയും കുറെ പേര്‍ ഞങ്ങളെ അടുകളയില്നിന്നും നോകുന്നുണ്ടായിരുന്നു. ആ ചെറിയ ജനാലയിലൂടെ മുഖം വ്യക്തമല്ലായിരുന്നു. ഒരാള്‍വന്നു കടയുടെ ഷട്ടര്‍ താഴ്തി. ഞങ്ങള്‍കപോഴാണു കാര്യം മനസിലായതു: "ബക്കറ്റ്" അടികോടുത്ത ആള്‍ ഈ കടയിലെ ഒരു അടുകള പണിക്കാരനാണെന്നത്. അടുകളയില്‍ ഒരു ഏഴെട്ടു പേരെങ്കിലും ഉണ്ടായിരുനുകാണു. ബക്കറ്റു സുബിന് നെ ചൂണ്ടികോണ്ടു "ഇവന്‍ തന്നെ, ഇവന്‍തന്നെ !" എന്നു വിളിചുകോണ്ടു ചാടി വീണു. സാധരണ ഇങനെയുള്ള ഘട്ടത്തില്‍. സമധനചര്‍ച്ചക്കായി പതിവായി എന്നെയാണു നിയോഗിക്കാര്‍. സമധാന ചര്‍ച്ച ചളമാകുംബോള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കും. അസഭ്യം പറഞ്ഞു എതിരാളിയുടെ വീര്യം കുറക്കുക. ഈ പ്രയോഗത്തില്‍ സമര്ഥനായ ഒരു വ്യക്തിയാണു "പെടിയന്‍" മത്താഇ. പക്ഷെ ഈ വഗ മുറകളൊന്നും തന്നെ പ്രയോഗിക്കാന്‍ അവസരം കിട്ടിയില്ല. അതെങ്ങനാ ചൊദ്യവും സംസാരവും ഒന്നു ഉണ്ടായിരുന്നിലലൊ, ഓര്‍ക്കപുറത്തുള്ള അടിയല്ലയിരുന്നോ !.
അടികോണ്ട കക്ഷി സുബിനിന്റെ പുറതു ചാടി വീണു. അടുകളയില്ല പിനണി സംഘം ഞങ്ങളെയും പൊതിഞ്ഞു.
പിന്നെ വാദ്യഖോഷതോടുകൂടിയ പൊടിപൊടിച്ച തല്ലായിരുന്നു. ഞങ്ങളെ അവര്‍ശെരിക്കും പെരുമാറി. പെട്ടന്നുള്ള അടിയായതു കാരണം വലിയ പ്രയോഗത്തിനൊന്നും സമയം കിട്ടിയില്ല. തടിയനും പോടിയനും അവര്‍ക്കാവുന്ന വിധത്തില്‍ തിരിച്ചും ശെരിക്കു് കോടുത്ത്. എനികും കിട്ടി നാലഞ്ജ് നല്ല തൊഴി. "പല്ലന്‍" ജീവന്‍ "അടിക്കല്ലെ ചേട്ട അടിക്കല്ലെ" എന്നു വിളിചുകോണ്ടു കസേര പരിചയായി ഉപയോഗിച്ച് ഇടി തടയുന്നുണ്ടായിരുന്നു.
എന്റെ കാലിനും കൈകും ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു. അവസാനം അരോ ഷട്ടര്‍വലിച്ച് തുറന്നു. ഞങ്ങള്‍ അവിടെനിന്നും ബൈകുകളും കോണ്ടു അടികോണ്ട നയ്കളെ പോലെ ഓടി. എല്ലവരുടെ വസ്ത്രങ്ങളിലും പെരുമാറ്റത്തിന്റെ വര്ണപകിട്ടാര്ന്ന ലക്ഷണങ്ങ ഉണ്ടായിരുന്നു. ഭാഗ്യത്തിനു അര്‍ക്കും എല്ലുകള്‍കു പെട്ടലൊന്നും ഇല്ലായിരുന്നു.
ഞങ്ങള്‍ വണ്ടി ഒരു നാലഞ്ജ് കി.മി. ദൂരം ഓടിച്ചശേഷം വണ്ടി നിര്ത്തി നഷ്ടങ്ങളുടെ കണക്കെടുത്തു.
ഒരുകാരണവും ഇല്ലാതെ വഴിയിലിരുന്നവന് അടികോടുത്തു. പിന്നെ അവന്റെ കയില്‍ തന്നെ ചെനുപെട്ടു, അവന്റെ സംഘത്തിന്റെ കയിലിരുന്ന അടിയും വാങ്ങി. കുടെവന്ന നാറി ചെയ്ത എരപ്പാളിത്തരത്തിനു വെറുതെ ഞാങ്ങളെല്ലാവരും മൃഗീയമായ ശിക്ഷിക്കപെട്ടു.
ജിവിതത്തില്‍ മറക്കാനവാത്ത പല പാഠങ്ങളില്‍ ഒന്നായിരുന്നു അതു. കര്മ ഭലം എന്നൊക്കെ പറയാറില്ലെ. അതിങ്ങനെയും ഭവിക്കാം എന്നു പഠിച്ചു.

0 Comments:
Post a Comment
<< Home