Tuesday, May 30, 2006

Durga here... - ആചാര്യദേവോ ഭവ:

രാധാമണിടീച്ചര്‍ പുലിവാലുപിടിച്ചപോലെയാണിപ്പോള്‍. മാഷ്ടേം കുട്ട്യോള്‍ടേം കാര്യം നൊക്കാതെ കുത്തിയിരുന്ന് പഠിച്ച് ഈ നാല്പത്തെട്ടാം വയസ്സില്‍ എം.എ പാസായതും ഹെഡ്മിസ്ട്രസ് പദവി പോരാടി നേടിയതുമെല്ലാം വെറുതെയായോന്നു തോന്നും ചിലപ്പോള്‍.
ഗുരുക്കന്മാരെ ഈശ്വരതുല്യം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു..... ഒക്കെ പഴങ്കഥ!

രംഗം ഒന്ന് : പി ടി എ മീറ്റിംഗ്.

കുഞ്ഞുവറീത് വിടാന്‍ ഭാവമില്ല..”ഇതെന്തു തോന്ന്യാസാ ടീച്ചറെ...ഇംഗ്ലീഷ് മീഡിയത്തിനെന്താ കൊമ്പുണ്ടോ?”
അനുനയിപ്പിക്കാന്‍ പറഞ്ഞു നോക്കി” ഇരിക്കൂ..നമുക്ക് പരിഹാരമുണ്ടാക്കാംന്ന്..”
“നിങ്ങളെന്ത് പരിഹാരാ ടീച്ചറെ ഈ പറെണെ? ഒരു വീട്ടില്‍ ത്തന്നെ രണ്ടു അടുക്കളയോ? അവര്‍ടെ യൂണിഫോമിനു മാത്രം ബെല്‍റ്റ് വെച്ചത് ശരിയായില്ല..അവരെന്താ സായിപ്പന്മാരാ? ഞങ്ങടെ കുട്ട്യോളോട് മാത്രമെന്താ നിങ്ങള്‍ക്കൊരു അവജ്ഞ?”

കഷ്റ്റപ്പെട്ടു ഒന്‍പതാംക്ലാസ്സ് വരെ എത്തി നില്‍ക്കുന്ന ഇംഗ്ലീഷ്മീഡിയം...കുട്ടികളെ തിരിച്ചറിയാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ ബെല്‍റ്റും പ്രശ്നമായോ?
അവസാനം വെറെനിറത്തിലുള്ള ബെല്‍റ്റോടുകൂടി മലയാളം മീഡിയം യൂണിഫോം പരിഷ്കരിക്കാമെന്ന ബോസ് മാഷിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതിനു ശേഷമാണ് യോഗം പിരിച്ചുവിട്ടത്.


രംഗം രണ്ട്:
ഏഴ് ബിയില്‍ ആ പിരിയഡ് ഫ്രീ ആയതിനാല്‍ ഒന്നു ഗുണദോഷിക്കാമെന്നു കരുതി പോയപ്പോള്‍ അറിയാതെ കേട്ടുപോയതാണ്‍
സത്യന്‍ മാഷ് വരാന്തയില്‍ നിന്ന് ഒന്‍പത് ബി യിലെ അരുണിനോട് കെഞ്ചുന്നു!
“നീ പറഞ്ഞുനോക്ക്...അവനെ എങ്ങിനേയും നമ്മുടെ സ്കൂളിന്‍ കിട്ടണം...മറക്കാതെ പറയണം...ഇവിടെ ചേര്‍ന്നാല്‍ ഒരു സൈക്കിള്‍ ഫ്രീ..അതുമല്ല ഒരു വര്‍ഷത്തേയ്ക്കുള്ള യൂണിഫോമും പുസ്തകവും എല്ലാം ഫ്രീ..ആഴ്ചയില്‍ 3 ദിവസം വന്നാലും മതി..ബാക്കിയൊക്കെ മാഷ് നോക്കിക്കോളാം..”
തരിച്ചു നിന്നുപോയി..ഡിവിഷന്‍ കട്ടെന്ന യാഥാര്‍ഥ്യം ഡെമോക്ലസിന്റെ വാള്‍ പോലെ തൂങ്ങിയാടുന്നതോര്‍ത്തപ്പോള്‍ പറയാന്‍ തോന്നിയത് കടിച്ചിറക്കി...
ആചാര്യദേവോ ഭവ:
രംഗം മൂന്ന്:
രാവിലെ ചെന്നപ്പോള്‍ ഓഫിസ് റൂമില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരിക്കുന്ന മാന്യദേഹത്തെ മനസ്സിലായില്ല..മുഷിഞ്ഞ കൈലിയും ഷര്‍ട്ടും വേഷം..പാറിപ്പറക്കുന്ന മുടി..കയ്യില്‍ എരിയുന്ന സിഗരറ്റ്...കുടിച്ചിട്ടുമുണ്ട്...
പുച്ഛഭാവത്തെ ഒതുക്കി ആരാ മനസ്സിലായില്ലല്ലോ എന്നു ചോദിക്കാനൊരുങ്ങവേ വാതില്‍ക്കല്‍ നിന്നു ഗോമതിടീച്ചര്‍ ആംഗ്യം കാട്ടി വിളിച്ചു..പിന്നീടൊരഭ്യര്‍ത്ഥനയായിരുന്നു..”ടീച്ചര്‍ അയാള്‍ടെ മട്ടും ഭാവവും കണക്കാക്കണ്ട...മോനെ ചേര്‍ക്കാന്‍ കൊണ്ടുവന്നതാ...ദയവായി ടീച്ചര്‍ മുഷിഞ്ഞൊന്നും സംസാരിക്കരുതേ...എന്റെ ഡിവിഷന്‍......”

പിന്നീട് ജില്ലാകളക്ടറുടെ മട്ടിലും ഭാവത്തിലും അവിടെ ഇരുന്ന ആഭാസനോട് ഇറങ്ങിപ്പോടോന്നു പറയാന്‍ കഴിയാതെ ഉരുകുമ്പോള്‍ മനുസ്മ്^തി ഉള്ളിലെവിടെയ്യോ കൊളുത്തിവലിച്ചു...കടിച്സിറക്കി..

രംഗം നാല്:
ഐ ടി പ്രാക്റ്റിക്കല്‍ പരീക്ഷ.
ചന്ദ്രന്മാഷ് തോമസിന്റെ കാലു പിടിക്കുന്നു...”നീ ഒന്നിരുന്നു തന്നാല്‍ മതി..10 മാര്‍ക്ക് തരാം ഞാന്‍”...
“മാഷ് ഒന്നു പോയേ... രണ്ട് തവണ ലോറീല്‍ പോയാല്‍ ദിവസം കിട്ടുന്ന കാശെത്രയാന്ന് മാഷിനറിയോ? “
അറിയപ്പെടുന്ന ഒരു മണല്‍ തൊഴിലാളി ആയ തോമസിന്റെ സൈഡ് ബിസിനസ്സാണ് സ്കൂള്‍ വിദ്യാഭാസം(ക്ഷമിക്കണം, വിദ്യാഭ്യാസം).
മനുസ്മൃതി വീണ്ടും നോവിക്കുന്നു....

രംഗം അഞ്ച്:
ഓടിക്കിതച്ചെത്തി ചന്ദ്രഹാസമിളക്കി നില്‍ക്കുന്ന, സഹപാഠി കൂടിയായ പലചരക്കുകടക്കാരന്‍ ‍പോളിനെ നിയന്ത്രിക്കാന്‍ ബോസ് മാഷ് ആവതും ശ്രമിച്ചുനോക്കി.....
“താനൊന്നും പറയേണ്ടെടോ...എന്റെ കൊച്ചിനു മാത്രം പുല്ലുവില...നിങ്ങടെ സ്കൂളും ഒരു പരിഷ്കാരവും..എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ..ടീച്ചറെ ഇതില്‍ എന്താ പറയാനുള്ളത്...”

കാര്യം വഴിയെ മനസ്സിലായി....ബോസ് മാ‍ഷിന്റെ മാരുതി പാഞ്ഞുപോകുന്നത് പോള്‍ കടയിലിരിക്കെ കണ്ടിരുന്നു...അഞ്ച് ബി(ഇംഗ്ലിഷ് മീഡിയം)യിലെ അരവിന്ദിനെ ആശുപത്രിയിലേയ്ക്ക് കോണ്ടുപോയതായിരുന്നു. ഓടിക്കളിച്ചപ്പോള്‍ വീണതാണ്..കാലിന് ഒടിവുണ്ട്...
ഇതറിഞ്ഞ ഉടനെയായിരുന്നു പോളിന്റെ ഭാര്യ കടയിലേയ്ക്ക് വിളിച്ച് കുട്ടിക്കു സുഖമില്ലാത്തതിനാല്‍ മാഷന്മാര്‍ വീട്ടില്‍ കൊണ്ടുചെന്നാക്കിയ വിവരം പറയുന്നത്...കേട്ടപാതി കേള്‍ക്കാത്ത പാതി വാളെടുത്തിറങ്ങിയതാണ്...
കേവലം ഒരു പനിയെയും ഗുരുതരമായ ഒരപകടത്തേയും താരതമ്യം ചെയ്യാന്‍ തുനിഞ്ഞ രക്ഷകര്‍ത്താവിനെ നൊക്കി നില്‍ക്കേ മനുസ്മൃതി വീണ്ടും തേങ്ങി...
രംഗം ആറ്:
എട്ടേകാ‍ലിന്റെ “ചൈത്രം” പിടിക്കാനോടവേ, ആശ്രമം സ്കൂളിലെ സുധടീച്ചറുടെ കമന്റ് : “എന്നാലും ടീച്ചറേ ഇതു ശരിയല്ലാട്ടോ...ഞങ്ങടെ കുട്ട്യൊളെയൊക്കെ അങ്ങടേയ്ക് വല വീശിപ്പിടിക്ക്യാ അവിട്ത്തെ മാഷന്മാര്‍..ഇത്ര അധപതിക്കരുത്ട്ടോ.”

വീണ്ടും കുത്തിനോവിച്ചു തുടങ്ങിയ മനുസ്മ്^തി അടച്ച് വച്ചുകൊണ്ട് ഞാന്‍ ഇത്ര മാത്രം പറഞ്ഞു-“ ധൃതീണ്ട് ടീച്ചറെ....”ചൈത്രം പോയാല്‍ പിന്നെ ഒന്‍പതേകാലിനേ ബസുള്ളൂ...
ഡി. ഇ.ഒ വരണ ദിവസാ...”!!

Turn passers-by into loyal readers when you provide them with the opportunity to subscribe to your syndicated feed with Squeet. You and your readers will both benefit when you utilize Squeet Publisher to promote your content.

Learn More about Squeet Publisher!

posted by സ്വാര്‍ത്ഥന്‍ at 3:50 AM

0 Comments:

Post a Comment

<< Home