Friday, October 20, 2006

എന്റെ ചിത്രങ്ങള്‍ - ആഴിക്കങ്ങേക്കരയുണ്ടോ...


ഏലയ്യാ കുത്തനെ തൂക്കനെ ഏലേലമ്മാ
ഏലയ്യാ നെടുമല കൊടുമല ഏലേലമ്മ.
ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ
അടങ്ങാത്തിരമാല വഴിയേ ചെന്നാലീയല്ലിനു തീരമുണ്ടോ..

എട്ടു പത്തു വയസ്സുള്ളപ്പോല്‍ കണ്ട രംഗമായിരുന്നു അത്‌.ഈയിടെ ദുബായി അബ്രയില്‍ ഈ ഉരു പോകുന്നതു കണ്ടപ്പോള്‍ അതില്‍ ചതിയില്‍ പെട്ട്‌ അടിമയായ പ്രഭു ചാട്ടവാറടിയേറ്റ്‌ തണ്ടു വലിക്കുന്നുണ്ടെന്ന് തോന്നിപ്പോയി. (പടയോട്ടമെന്ന സിനിമ ഒരുമാതിരി നാടകമാണ്‌, കൌണ്ട്‌ ഓഫ്‌ മോണ്ടിക്രിസ്റ്റോ അടിച്ചു മാറ്റി പ്രിയദര്‍ശനെഴുതിയ കഥയാണ്‌ എന്നൊക്കെ ഇന്നറിയാം,പക്ഷേ അന്നത്തെ അതേ പത്തുവയസ്സുകാരനായി ആ രംഗംഗള്‍ ഓര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല ഇന്നും)

ഈ ഉരുവിന്റെ പടം കുമാറിനാണു സമര്‍പ്പിച്ചു. (എന്തിനാണെന്നു പറയുന്നില്ല!)

posted by സ്വാര്‍ത്ഥന്‍ at 8:33 AM

0 Comments:

Post a Comment

<< Home