Tuesday, October 31, 2006

സാങ്കേതികവിദ്യ - ലക്ഷ്മണ രേഖ (ഫയര്‍വാള്‍ 1)

URL:http://technology4all.blogspot.com/2006/10/1.htmlPublished: 10/11/2006 9:27 PM
 Author: ശനിയന്‍ \o^o/ Shaniyan
എന്താണ് ഫയര്‍വാള്‍?
നെറ്റ്‌വര്‍ക്കിലൂടെ വരുന്ന അനധികൃത കടന്നു കയറ്റക്കാരില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും കമ്പ്യൂട്ടറിനേയും, സ്വകാര്യ നെറ്റ്‌വര്‍ക്കിനെയും ചെറുക്കുന്നതിനായി ഉണ്ടാക്കിയിട്ടുള്ള ഉപാധിയാണ് ഫയര്‍വാള്‍. ഇത് നിര്‍മ്മാണ രീതി അനുസരിച്ച് പ്രധാനമായും മൂന്നായി തരം തിരിക്കാം - ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, ഹൈബ്രിഡ് (ആദ്യത്തെ രണ്ടിന്റേയും കൂടിയുള്ള രൂപം)


ഫയര്‍‌വാള്‍ എന്തിന്?
നമ്മുടെ കമ്പ്യൂട്ടര്‍ സ്വകാര്യ നെറ്റ്‌വര്‍ക്കിലും, അതു വഴി ഇന്റര്‍നെറ്റിലും സംവദിക്കുമ്പോള്‍ നിരന്തരമെന്നോണം പലതരം ആക്രമണങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. നമ്മുടെ കമ്പ്യൂട്ടറില്‍ ഓടുന്ന പ്രോഗ്രാമുകളുടേയും, അതിലുപരി ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ തന്നെയും പോരായ്മകളെയും നിര്‍മ്മാണത്തിലുണ്ടായിട്ടുള്ള പിഴവുകളേയും മുതലെടുത്ത് നമ്മുടെ കമ്പ്യൂട്ടറിനു മേല്‍ നിയന്ത്രണം നേടിയെടുക്കാനുള്ള ശ്രമങ്ങളും പലതരം വൈറസ് ആക്രമണങ്ങളും ആണ് സാധാരണ കണ്ടുവരുന്നത്. ഒരു ഫയര്‍വാളിനെ നമുക്കു രാമായണത്തിലെ ലക്ഷ്മണരേഖയോടുപമിക്കാം. ശ്രീരാമനും ലക്ഷ്മണനും (അധികൃത ഉപയോക്താക്കള്‍ - സീതയുടെ അടുത്തു ചെല്ലുക, സീതയെ സംരക്ഷിക്കുക, സീതയുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്ന സദുദ്ദേശ്യങ്ങളോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) തടസമില്ലാതെ ഉള്ളില്‍ കടക്കാമെങ്കിലും രാവണന്‍ (അടിച്ചു മാറ്റി, സീതയുടെ മേല്‍ നിയന്ത്രണം നേടി തന്റേതാക്കണം എന്ന ദുരുദ്ദേശത്തോടെ ഉള്ളില്‍ കടക്കാന്‍ ശ്രമിക്കുന്നു) കടക്കാന്‍ ശ്രമിക്കുമ്പോള്‍ തീ ചിതറുന്ന രാമായണം സീരിയലിലെ ലക്ഷ്മണ രേഖ. ഇവിടെ നമ്മുടെ കമ്പ്യൂട്ടറിനെ സീതയോടും, നമ്മുടെ സ്വകാര്യ നെറ്റ്വര്‍ക്കിനെ ലക്ഷ്മണരേഖയ്ക്കകത്തെ സ്ഥലത്തിനോടും ഉപമിക്കാം.

പൊതുവേ ഹാര്‍ഡ്‌വെയര്‍ ഫയര്‍വാളുകളാണ് ഒരു നെറ്റ്‌വര്‍ക്കിന്റെ പ്രാധമിക രക്ഷാ കവചമായി കണ്ടു വരുന്നത്. സിസ്കോയുടെ പിക്സ് ഫയര്‍‌വാള്‍ ഇതിന് ഒരു ഉദാഹരണമാണ്. നെറ്റ്‌വര്‍ക്കിനകത്തെ കമ്പ്യൂട്ടറുകളിലാണ് നാം സോഫ്റ്റ്വെയര്‍ ഫയര്‍വാളുകള്‍ ഉപയോഗിക്കുന്നത്. മകാഫീ, നോര്‍ട്ടണ്‍ തുടങ്ങിയ മിക്ക ആന്റി വൈറസ് കമ്പനിക്കാരും സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ വില്‍ക്കുന്നുണ്ട്. വിലക്കു വാങ്ങിയ വീണയുടെ ശബ്ദം നന്നായിരിക്കും എങ്കിലും, സൌജന്യമായി ഇന്റര്‍നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യാവുന്ന പല സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകളും ഒട്ടും മോശമല്ല. ഒരു സാധാരണ വീട്ടില്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മുഴുവന്‍ സമയവും നെറ്റ്‌വര്‍ക്കില്‍ കണക്റ്റ് ചെയ്യണമെന്നില്ലല്ലോ? അതിനാല്‍ തന്നെ, വിലകൂടിയ സോഫ്റ്റ്‌വെയര്‍ ഫയര്‍‌വാളുകള്‍ അത്യാവശ്യമില്ല. സോണ്‍ ലാബ്സിന്റെ സോണ്‍ അലാം ഒരു മികച്ച പെഴ്സണല്‍ ഫയര്‍വാള്‍ ആയി കണക്കാക്കപ്പെടുന്നു. (താല്‍പ്പര്യമുള്ളവര്‍ക്ക് അതു സൌജന്യമായി ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം.)

ഫയര്‌വാള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഫയര്‍വാളിന്റെ പ്രവര്‍ത്തനത്തിനെ നമ്മുടെ ചായ അരിക്കാന്‍ എടുക്കുന്ന അരിപ്പയോടുപമിക്കാം. നമുക്കാവശ്യമുള്ള വിവരങ്ങള്‍ മാത്രം കമ്പ്യൂട്ടറിലേക്കും അതുപോലെ പുറത്തേക്കും പോകാന്‍ അനുവദിക്കുന്ന ഒരു അരിപ്പയാണ് ഫയര്‍വാള്‍. ഓരോ ഫയര്‍‌വാളിലും നിര്‍വചിക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം നിയമങ്ങളും, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഉപയോഗിച്ചാണ് ഏതു തള്ളണം, ഏതു കൊള്ളണം എന്ന് തീരുമാനിക്കപ്പെടുന്നത്. മുന്നേ നിര്‍വചിക്കപ്പെടാത്ത ഒരു അവസ്ഥയില്‍ എത്തിപ്പെട്ടാല്‍ ഫയര്‍‌വാള്‍ ഉപഭോക്താവിനെ തീരുമാനിക്കാന്‍ അനുവദിക്കും. അകത്തേക്കും പുറത്തേക്കുമുള്ള വിവര പ്രവാഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു കാവല്‍ക്കാരനാണ് ഫയര്‍വാള്‍.



പൊതുവേ വിന്‍ഡോസില്‍ ഓടുന്ന കമ്പ്യൂട്ടറുകളാണ് ഏറ്റവും കൂടുതല്‍ ആക്രമണത്തിനു വിധേയമാവുന്നത്. ലിനക്സ്, മാക് തുടങ്ങിയവ അത്രത്തോളം തന്നെ ആക്രമിക്കപ്പെടുന്നില്ല. ഇതിന് ഒരു പ്രധാന കാരണം വിന്‍ഡോസിന്റെ പ്രചാരം ആണ്. ഡയലപ്പ് വഴി ഇന്റര്‍നെറ്റിലേക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് ഒരു സോഫ്റ്റ്‌വെയര്‍ ഫയര്‌വാള്‍ മാത്രം മതിയാവും. പക്ഷേ, ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ഹാര്‍ഡ്‌വെയര്‍ ഫയര്‍വാള്‍ ഒരു ഒഴിച്ചുകൂടാനാവാത്ത സംഗതിയാണ്. മിക്കവാറും എല്ലാ വയര്‍ലെസ്സ് റൌട്ടറുകളിലും ഇപ്പോള്‍ ഫയര്‍‌വാള്‍ അടങ്ങിയിട്ടുണ്ട്.



(തുടരും)

- ശനിയന്‍, ആദിത്യന്‍

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:35 PM 0 comments

ViswamBlogs... വിശ്വബൂലോഗം - ഒരു പെസഹാ കുമ്പസാരം

URL:http://viswaprabha.blogspot.com/2006/11/blog-post.htmlPublished: 11/1/2006 6:19 AM
 Author: വിശ്വപ്രഭ viswaprabha
എഴുതിപ്പെയ്തിറങ്ങാന്‍ ഒരാകാശം മുഴുവന്‍ മേഘങ്ങളുണ്ടെന്റെ കയ്യില്‍...
പക്ഷേ വായിച്ചുകോരിയെടുക്കാന്‍ ഒരു തുടം കടല്‍ നീട്ടുമോ നീ?


വളരെ നാളുകള്‍ക്കുശേഷമാണ് ബൂലോഗത്തുവന്ന് ഒരു പോസ്റ്റും അതിലെ മുഴുവന്‍ കമന്റുകളും ഇരുത്തിവായിക്കാന്‍ സമയവും സന്നദ്ധതയും ഒത്തുകിട്ടിയത്. കറുത്തു മാറാലപിടിച്ച ഈ വിശ്വബൂലോഗത്തെക്കുറിച്ച്  പലപ്പോഴും പറയണമെന്നു വിചാരിച്ച  കുറേ ജല്‍പ്പനങ്ങള്‍ ഒടുവില്‍ ഇവിടെത്തന്നെ ചേര്‍ക്കാമെന്നു കരുതുന്നു:


ബ്ലോഗുകള്‍ എന്നതിന് ഞാന്‍ വിചാരിക്കുന്ന ഏറ്റവും അടിസ്ഥാനപരമായ അര്‍ത്ഥം  എന്റെ തന്നെ മനോവ്യാപാരങ്ങള്‍ പുറത്തേക്കൊഴുക്കുവാനുള്ള ഒരുപാധി, ഉപകരണം എന്നതാണ്. ആ നിലയ്ക്ക്  ‘എന്റെ സ്വന്തം ബ്ലോഗ് ’എന്റെ സാടോപപ്രലാപങ്ങള്‍ക്കും ആത്മസാക്ഷാത്കാരത്തിനും വേണ്ടിത്തന്നെയാണ് നിലകൊള്ളേണ്ടത്. അങ്ങനെയുള്ളൊരു ബ്ലോഗ് ആയി ആണ് ‘വിശ്വബൂലോഗം’ ഞാന്‍ മാറ്റിവെച്ചിരിക്കുന്നത്. അതിലെഴുതിയിരിക്കുന്ന ഓരോ വാക്കും ആശയവും എന്റെ തന്നെ സ്വന്തം ചിന്തയാണു കൊണ്ടുവന്നുകോരിയിടുന്നത്. വാസ്തവത്തില്‍ അവിടെവരുന്ന കമന്റുകള്‍ പോലും എന്റെ മനോഭൂപ്രകൃതിയില്‍ കടന്നുകയറരുതെന്ന് എനിക്ക് നിര്‍ബന്ധം പോലുമുണ്ട്. അത്രമാത്രം മൌലികമായാണ് അതിലെ മിക്ക പോസ്റ്റുകളും ഞാന്‍ കാത്തുസൂക്ഷിക്കുക. എനിക്കു സ്വയം വായിക്കുമ്പോള്‍ അവ വിശ്വോത്തരങ്ങളായ കവിതയോ കഥയോ മറ്റെന്തൊക്കെയോ ആണ്!

ഇങ്ങനെ പറയുമ്പോള്‍ വിശ്വപ്രഭ അത്രയ്ക്കും ഒരഹങ്കാരിയാണെന്നു പക്ഷേ ദയവുചെയ്തു വിചാരിക്കരുത്. അയാള്‍ കൊണ്ടുനടക്കുന്ന ‘ആ ഒരു ബ്ലോഗ്’ ഞാന്‍, അതായത്, വിശ്വം എന്ന സാധനത്തിന്റെ മാത്രം വ്യക്തിത്വത്തിനെ പ്രതിനിധീകരിക്കുന്നു, അതിന്റെ കൊച്ചുസങ്കല്‍പ്പങ്ങള്‍ക്ക് ഇങ്കു കുറുക്കിക്കൊടുക്കുന്നു എന്നു മാത്രം കരുതുക. നോട്ടുപുസ്തകങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കെഴുതുന്ന കത്തുകള്‍ക്കുള്ളിലും ഒളിച്ചുചെന്നിടം തേടാറുണ്ടായിരുന്ന വിശ്വത്തിന്റെ മതിഭ്രമങ്ങള്‍ക്ക് സ്വന്തമായി ഒരു കുടില്‍ കെട്ടിക്കൊടുത്തു എന്നു മാത്രം അനുവദിച്ചുതരിക. തീനിനും കുടിയ്ക്കും കിടപ്പിനും കെട്ടിപ്പൂട്ടാനാവാതെ സ്വയം ഓടിരക്ഷപ്പെട്ട് സ്വച്ഛമായി പറന്നുകളിക്കാന്‍ മനസ്സിന് ഭാഗ്യം കിട്ടുന്ന ചില നാളുകളിലെ, യാമങ്ങളിലെ ആത്മരതിയാണ് അവിടത്തെ താമസക്കാര്‍. ഭാഷ പോലും പറന്നെത്താത്ത നിമ്നോന്നതങ്ങളിലും വിദൂരതകളിലുമാണ് അവയുടെ അഭിനിഷ്പതനങ്ങള്‍. കേള്‍ക്കുവാനുള്ള ചെവികളും കാണുവാനുള്ള കണ്ണുകളുമില്ലായെന്ന ഉത്തമമായ അറിവോടെ തന്നെ, എങ്കിലും ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ’ എന്ന ആത്മഗതത്തോടെ, ‘എന്നിട്ടെന്തേ നീയതൊന്നും ഒരിക്കലും പറയാഞ്ഞൂ’ എന്നാരുമൊരിക്കലും കുറ്റപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രം അവിടെ വിശ്വം എന്ന പല്ലി ഉത്തരവും താങ്ങി വല്ലപ്പോഴും ചിലച്ചുകൊണ്ടിരിക്കും. പണ്ടൊരിക്കല്‍ ആര്‍ക്കൊക്കെയോ കൊടുത്തിട്ടിറങ്ങിപ്പോന്ന വാക്കുകളാണെനിക്കു പാലിക്കേണ്ടിവരുന്നത്.

എന്നിട്ടും മലയാളത്തമ്മയോടുള്ള അതിരുകടന്ന ഇമ്പം എന്നെ കൊണ്ടെത്തിക്കുന്ന മറ്റൊരു സമതലമാണ് ബൂലോഗം. അവിടെ ഞാന്‍ എന്നത്തേയും പോലെ പലപല വേഷങ്ങള്‍ കെട്ടാന്‍ പഠിക്കുന്നു. നിതാന്തമായ എന്റെ ഏകാന്തതയ്ക്ക് പുറത്തു ചാടി ഞാന്‍ മറ്റൊരു ഉരുളന്‍‌കല്ലായോ ഇഷ്ടികക്കട്ടയായോ മാറേണ്ടിവരുന്നു പലപ്പോഴും. ഞാന്‍ ആയിരിക്കുമ്പോഴത്തെ എന്റെ മാത്രം മുനകളും ചീളുകളും പോടുകളും നഷ്ടപ്പെട്ട് വൃത്തമോ സമചതുരമോ ആയി ഞാന്‍ മതിലിന്റെ അംശമായി മാറുന്നു. സ്വയം കല്‍പ്പിച്ചെടുക്കുന്ന എന്റെ തന്നെ സ്വത്വത്തിന്റെ ശില്പഭംഗിയില്‍നിന്നും എനിക്കുറയൂരേണ്ടിവരുന്നു.

ആ സ്ഥാനാന്തരണഭ്രമണത്തിനിടയിലാണ് വിശ്വവും വിശ്വപ്രഭയും നിങ്ങള്‍ക്കിടയില്‍ ഉദിച്ചസ്തമിക്കാറ്‌.

വിനിമയം തന്നെയാണ് ജീവന്റെ ഏറ്റവും വലിയ പ്രശ്നം. അത് ആദിയിലെ വചനം മുതല്‍ ഒടുവിലെ തിരുവെഴുത്തുനാള്‍ വരെ നമ്മുടെയുടലിലും ആത്മാവിലും പുണര്‍ന്നുകൂടും. കാര്‍ബോണിക്  ചങ്ങലകളും ‘സാമാന്യബുദ്ധി‘യില്ലാത്ത വൈറസുകളും ഇരപിടിക്കാന്‍ പോകുന്ന അമീബയും ലോകത്തെ സംസ്കരിക്കാനിറങ്ങുന്ന ബുഷും ഒസാമയും അതിവേഗഫോറിയര്‍ രൂപാന്തരങ്ങളി ലൂടെ ലോകാന്തരജീവിതങ്ങളെ കയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ബെര്‍ക്കിലി യൂണിവേഴ്‌സിറ്റി പോലും ശ്രമിക്കുന്നത്  ആ സമസ്യയുടെ ചുരുളുകളഴിക്കാനാണ്. ഒട്ടുമിക്കവാറും ഈ ശ്രമങ്ങളിലാണ് നമ്മുടെ അന്ത്യവിധികളും നമ്മെത്തേടിയെത്തുകയും ചെയ്യുക എന്നാണെനിക്കു തോന്നാറ്. പറഞ്ഞവനും കേട്ടവനും ഇടയില്‍ ഒളിച്ചോടിപ്പോവുന്ന ശിഥിലാര്‍ത്ഥങ്ങള്‍ ഒട്ടൊന്നുമല്ല ഈ പ്രപഞ്ചത്തിന്റെ ജീവഗാഥയെ എന്നുമെന്നും ഗതിമാറ്റിവിട്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കാം പലപ്പോഴും തോന്നാറുണ്ട് കൂട്ടായ ജീവന്റെ ഏറ്റവും വലിയ പോരായ്മ ഇന്നും എന്നും വിനിമയത്തിനുള്ള അതിന്റെ കഴിവുകേടുതന്നെയാണെന്ന്.

ആ വിനിമയത്തിന്റെ പല മൂര്‍ത്തരൂപങ്ങളില്‍ ഒന്നാണ് ഭാഷ. മനുഷ്യന്‍ ഉപയോഗിക്കുന്ന ഭാഷയുടെ സംസ്കൃതരൂപങ്ങളെയാണ് നാം ‘മലയാളം’ ‘ഇംഗ്ലീഷ്’, ‘ബ്രഹൂയി’, ‘ബ്രെയ്‌ലി’ എന്നൊക്കെ വിളിക്കുന്നതും. ഓരോരുത്തരും അവരവരുടെ സൌകര്യത്തിനു വേണ്ടി അവര്‍ക്കിഷ്ടപ്പെട്ടപോലെ അങ്ങനെയൊക്കെ ആക്കിയെന്നു മാത്രം.

ആ ഭാഷകളിലൊന്നില്‍ തന്നെ പിന്നെയും തരംതിരിവുകള്‍ ഉണ്ടായെന്നു വരാം. അതുകൊണ്ടാണ് ‘ദുരൂഹ‘മായും ‘പൈങ്കിളി‘യായും നമ്മുടെ തന്നെ കുഞ്ഞുമൊഴിപ്പാടുകള്‍ പരസ്പരം സംവാദം നടത്തുന്നതും.

ഇതൊരു കഴിവുകേടാണോ? അഹങ്കാരത്തിന്റെ ആളിക്കത്തലാണോ? അല്ലെന്നാണെനിക്കു വിനീതമായി തോന്നുന്നത്.

ഒരിക്കല്‍, വര്‍ഷങ്ങളായി കോമയില്‍ കിടന്നിരുന്ന അച്ഛനില്‍നിന്നും  പുറത്തുവരാനാവാതെ ഉള്ളില്‍തന്നെ തേങ്ങിക്കിടന്ന ഞരക്കങ്ങളും വേദനകളുമായി ഞാന്‍ പ്രതിവദിച്ചിട്ടുണ്ട്. ഭ്രാന്തമെന്നോണമെന്നുള്ള എന്റെ ചേഷ്ടകള്‍ കണ്ടു് സഹികെട്ടുനിന്ന വീട്ടുകാര്‍ക്ക് ഞാന്‍ അച്ഛന്റെ ചിന്തകള്‍ മുഴുവന്‍ പുറത്തെടുത്ത് കോരിക്കൊടുത്തിട്ടുണ്ട്.
പിന്നെ ഈയടുത്തൊരിക്കല്‍, ശ്രീക്കുട്ടിയോട് (വായനശാല സുനിലിന്റേയും സോയയുടേയും മകള്‍) ഞാന്‍ കൊഞ്ചിക്കളിച്ചിട്ടുണ്ട്. അഞ്ചുവയസ്സിന്റെ ഇത്തിരിപ്പോന്ന ഭാഷയില്‍ എനിക്കെയ്തുവീഴ്ത്താന്‍ അഞ്ഞൂറുവാക്കുപോലുമില്ലായിരുന്നു അമ്പുകളാക്കാന്‍. എന്നിട്ടും എന്നെ വിട്ടുപോവുമ്പോള്‍ ശ്രീക്കുട്ടി നല്ല ഇളം‌മലയാളത്തില്‍ തേങ്ങിത്തേങ്ങിക്കരഞ്ഞു! ഇല്ലേ സുനിലേ?

ഈ ബോധം നന്നായി ഉള്ളില്‍കരുതിക്കൊണ്ടു തന്നെയാണ് ഞാന്‍ ബൂലോഗങ്ങളില്‍ ഇടപെടാറുള്ളത്.  അതുകൊണ്ടായിരിക്കാം ചില കാര്യങ്ങള്‍ നല്ല വെടിപ്പായും മറ്റു ചിലവ തീരെ ദുര്‍ഗ്രാഹ്യമായും എഴുതിപ്പോവുന്നത്.

എന്നിരുന്നാലും,
കിട്ടുന്ന ഓരോ അവസരങ്ങളിലും മേല്‍ക്കാലത്തേക്കു ഗതി കിട്ടാവുന്ന ഒരു വിവരശകലമെങ്കിലും ഓരോ സംവേദനത്തിനുമിടയിലും  പരസ്പരം ചെലുത്തണമെന്ന് എനിക്കൊരു സ്വാര്‍ത്ഥമോഹമുണ്ട്. ആരാലുമോര്‍ക്കാതെ ഭാഷയുടെ പിന്നിടങ്ങളില്‍ കുഴിച്ചുമൂടിപ്പോകാവുന്ന ഒരു വാക്കെങ്കിലും ഞാന്‍ ഈ കാറ്റില്‍ ഊതിപ്പറത്തിവിടും. അത്തരം കൊച്ചുശകലങ്ങളിലൂടെയേ എന്റെയീ വിശ്വം ഒരുനാള്‍ പ്രവാചകന്മാര്‍ വാഗ്ദാനം ചെയ്ത സമഞ്ജസസ്വര്‍ഗ്ഗലോകമാവൂ എന്ന് ഉള്ളിലെ കിളി എന്നും കുറുകിക്കൊണ്ടിരിക്കുന്നു.

അതുകൊണ്ടാണ് മൊഴിത്താരകളുടെ പിന്നില്‍ ഇങ്ങേത്തലയ്ക്ക്  പച്ചയും ചുവപ്പുമുള്ള ഓരോ കൊടികളും ഒരു കമ്പിറാന്തലും മാത്രം പിടിച്ച് , പിന്നിട്ടുപോകുന്ന പാതകളേയും ഇരുട്ടിനേയും മാത്രം നോക്കിക്കൊണ്ട് എന്റെയാ കുടുസ്സുമുറിവണ്ടിയില്‍ ഞാനിരിക്കുന്നത്. കൊളുത്തുവിട്ടിളകിപ്പോകാതെ എനിക്കുമുന്നില്‍ യാത്രചെയ്യുന്ന ഈ ബൂലോഗനിര എന്റെ സായൂജ്യമാവുന്നതും അതുകൊണ്ടാണ്.
അതുതന്നെയായിരിക്കണം ഉമേഷും സിബുവും കൈപ്പള്ളിയും ഇന്ത്യാഹെറിറ്റേജും ഷിജുവും ഡാലിയും സീയെസ്സും ചന്ദ്രശേഖരന്‍‌നായരും ജ്യോതിയും അതുപോലെ മറ്റുപല ഗാര്‍ഡുകളും അവരവരുടെ കോച്ചുകളിലിരുന്നു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത്രയുമൊക്കെ പറഞ്ഞത് വളരെ ദുരൂഹമായിത്തോന്നുണ്ടായിരിക്കാം അല്ലേ? ഇതുതന്നെയും വായിച്ചെത്തിയെങ്കില്‍ കൊള്ളാം! നല്ല ക്ഷമയുള്ള ആള്‍ എന്നു ഞാന്‍ നിങ്ങളെ ഒന്നു പുറത്തു തട്ടിക്കോണ്ടു പറഞ്ഞോട്ടെ! ഇനി ഒന്നു ലളിതവല്‍ക്കരിച്ചു് , കരിക്കാതെ  ചുടാന്‍ പറ്റുമോ എന്നു നോക്കട്ടെ:

ചുരുക്കത്തില്‍ ഇത്ര്യേയുള്ളൂ: എനിക്കെന്റേതായൊരു ഭാഷയുണ്ട്. എന്റെ ലോകത്ത് എനിക്കതേ ആവൂ. പക്ഷേ നിങ്ങളുമായി ഇടപെടുമ്പോള്‍ കുറേയൊക്കെ മാറുവാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ നിലപാടുകളെപ്പറ്റി ഞാന്‍ പരത്താന്‍ ആഗ്രഹിക്കുന്ന ധാരണകള്‍ക്ക് തെറ്റു വരാത്തിടത്തോളം ഞാന്‍ അങ്ങനെ ചെയ്യാം. എന്റെ വാക്കിന്റെ അര്‍ത്ഥബോധത്തിനു കുറവില്ലാത്തവണ്ണം കൃത്യമായ വാക്കുകള്‍ തെരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ പക്ഷേ ആ സ്വാതന്ത്ര്യം എനിക്കു തന്നേ തീരൂ. (ഇതുപോലെയൊക്കെയാണ് വക്കീല്‍ നോട്ടീസുകളും എന്‍ഡ് യൂസര്‍ ലൈസന്‍സ് അഗ്രിമെന്റുകളും ഇത്ര ദുരൂഹമായിപ്പോകാറ്‌!)

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 10:34 PM 0 comments

കൈപ്പള്ളി :: Kaippally - Podcast No 12

URL:http://mallu-ungle.blogspot.com/2006/11/podcast-no-12.htmlPublished: 11/1/2006 11:36 AM
 Author: കൈപ്പള്ളി
<embed src="http://odeo.com/flash/audio_player_midsize_black.swf" quality="high" width="150" height="60" name="audio_player_midsize_black" align="middle" allowScriptAccess="always" wmode="transparent" type="application/x-shockwave-flash" flashvars="audio_id=2289411&audio_duration=296.176&valid_sample_rate=true&external_url=http://media.odeo.com/6/2/0/podcast12.mp3" pluginspage="http://www.macromedia.com/go/getflashplayer" />


അധുനിക കലാസൃഷ്ടികളും, മിനിമലിസവും, പിന്നെ അതിന്റെ കുറേ "ആരാധകരും"

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:26 PM 0 comments

കൈപ്പള്ളി :: Kaippally - ഊഹിക്കു.

URL:http://mallu-ungle.blogspot.co...g-post_116231991875083221.htmlPublished: 11/1/2006 12:06 AM
 Author: കൈപ്പള്ളി
  Posted by Picasa

posted by സ്വാര്‍ത്ഥന്‍ at 10:26 PM 0 comments

ഇതിഹാസം /O^O\ ithihasam - ബ്ലോഗ്‌സ്വര -2

URL:http://ithihasam.blogspot.com/2006/10/2.htmlPublished: 11/1/2006 9:07 AM
 Author: ശനിയന്‍ \o^o/ Shaniyan


ബ്ലോഗ്‌സ്വര എന്ന ബ്ലോഗര്‍മാരുടെ സംഗീത കൂട്ടായ്മയിലെ രണ്ടാമത് ആല്‍ബം ഇന്നു പുറത്തിറങ്ങുന്നു.

അണിയറയിലെ താരങ്ങള്‍ക്ക് ആശംസകള്‍..

ബ്ലോഗ്‌സ്വര -2ഇന് എല്ലാ ഭാവുകങ്ങളും!

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

ശേഷം ചിന്ത്യം - ഓം ഹ്രീം സ്വാഹ...

URL:http://chintyam.blogspot.com/2006/10/blog-post_31.htmlPublished: 11/1/2006 9:08 AM
 Author: സന്തോഷ്
ഇന്ന് ഹാലോവീന്‍. കുട്ടികളും മുതിര്‍ന്നവരും പ്രച്ഛന്ന വേഷം കെട്ടി ‘ട്രിക് ഓര്‍ ട്രീറ്റ്’ എന്ന് ചോദിച്ച് മിഠായി തേടി വരുന്ന ദിവസം. മൃഗങ്ങള്‍, പക്ഷികള്‍, ഫലങ്ങള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയ്ക്കു പുറമേ, ഭയപ്പെടുത്തുന്ന രൂപങ്ങളായും കുട്ടികളും മുതിര്‍ന്നവരും ഇന്ന് വേഷം മാറിയെത്തും. പൊള്ളയായ മത്തങ്ങകളില്‍ കരിമ്പൂച്ചയുടെയും, വവ്വാലിന്‍റെയും, മറ്റു പ്രേതരൂപികളുടെയും രൂപം കൊത്തിയെടുത്ത്, അതിനകത്ത്

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 8:56 PM 0 comments

തണുത്ത ചിന്തകള്‍ - നവമ്പര്‍

URL:http://thanuppan.blogspot.com/2006/11/blog-post.htmlPublished: 11/1/2006 10:30 AM
 Author: തണുപ്പന്‍
നിനക്കാത്ത നേരത്ത്, ഒരു നവമ്പറിലായിരുന്നു ഓര്‍മ്മയിലെ ആദ്യത്തെ മഞ്ഞ് വീഴുന്നത്. ഒരുച്ചയുറക്കം കഴിഞ്ഞുണര്‍ന്നപ്പോള്‍ ചുറ്റും വെള്ളപുതച്ച് കിടന്ന ലോകം തെല്ലെല്ലാത്ത ഒരമ്പരപ്പായി നിറഞ്ഞു.ആപാദചൂഡം മഞ്ഞില്‍ പുതച്ച് നില്‍ക്കുന്ന മരങ്ങളും മനുഷ്യരും. ആദ്യമൊക്കെ മഞ്ഞിന്‍റെ താളത്തിലേക്കലിഞ്ഞ് ചേരാന്‍ ഇത്തിരിയൊന്ന് ക്ലേശിച്ചു. പതുക്കെ മഴപോലെ തന്നെ ആഞ്ഞ് പെയ്യുന്ന സൌന്ദര്യം മഞ്ഞിലും കാണാന്‍ തുടങ്ങി.മറന്ന് വെച്ച മഴയുടെ ഗൃഹാതുരത്വം മഞ്ഞായി പുതുജീവനെടുക്കുകയാണുണ്ടായത് .

സത്യത്തില്‍ മഞ്ഞിനോടെന്ന പോലെ മാറിവരുന്ന എല്ലാ ഋതുഭേദങ്ങളോടും എന്നും എന്‍റെ വികാരം തീക്ഷ്ണമായ പ്രണയം തന്നെയായിരുന്നു. എന്നാലും ആദ്യമഞ്ഞിന്‍റെ ഓര്‍മ്മകളില്‍ ഞാന്‍ നവമ്പറിനെ സ്നേഹിച്ച് കൊണ്ടേയിരുന്നു. കാലുറക്കാത്ത നടവഴികളേയോ വളയത്തിനൊത്ത് തിരിയാത്ത പാതകളേയോ ഒരിക്കലും പഴിക്കാന്‍ എനിക്ക് തോന്നിയില്ല, അത്രയും ഞാനതിനോട് കീഴ്പെട്ട് പോയിരുന്നു.

മറ്റൊരു മഞ്ഞുകാലത്തിന്‍റെ തുടക്കത്തിലാണ്,മറവിപിടിച്ച ഒരു ലഹരിയില്‍ ഞാനാദ്യമായി മഞ്ഞിനെ ചുംബിച്ചു.നിര്‍ഭാഗ്യം(?) ആദ്യത്തെ ചുംബനം ആദ്യത്തെ പ്രണയമായില്ല.

അക്കാലത്തുമല്ല ഞാന്‍ മഞ്ഞിനെ സ്നേഹിച്ച് തുടങ്ങിയത്. തൊട്ടടുത്ത മഞ്ഞ് കാലത്തോടൊപ്പം എന്നില്‍ വിരിഞ്ഞ വസന്തമായിരുന്നു എന്നെ മഞ്ഞുമായടുപ്പിച്ചത്.മഞ്ഞ് പിടിച്ചതെന്തിലും ഞാനോരോ വെളുത്ത പൂക്കളെ കണ്ട് തുടങ്ങി.

‘ഇത് മുല്ല, ഇത് പിച്ചകം, ഇത് നന്ത്യാര്‍വട്ടം”
ഞാന്‍ കാട്ടിക്കൊടുത്ത പൂക്കളെല്ലാം എന്‍റേത് മാത്രമായി. ചുറ്റും വലിയ യന്ത്രങ്ങള്‍ എന്‍റെ മഞ്ഞ് പൂക്കളെ കോരിയെടുത്ത് വലിയ ട്രക്കുകളിലേക്ക് തട്ടി.


ദൈവത്തിന്‍റെ കലണ്ടറില്‍ മറ്റൊരു കൊല്ലത്തിന്‍റെ നവമ്പര്‍ മരണത്തിന്‍റെ മാസമായിരുന്നു.ഓരോ മനുഷ്യനുമെന്ന പോലെ ദൈവത്തിനും ഒരു കലണ്ട്റുണ്ടത്രേ, അതില്‍ താളുകള്‍ മറിക്കുമ്പോള്‍ പ്രണയവും വിരഹവും പൂക്കളും പഴുത്തിലകളും കരിയിലകളും മഞ്ഞും, കാറ്റും മഴയും ജനനവും മരണവും.....പറഞ്ഞ് തീരും മുമ്പേ ആ നവമ്പറിനെ സാക്ഷിനിര്‍ത്തി, ചെറിയ കാലയളവിലെ വലിയ സൌഹൃദം ബാക്കിവെച്ച്, അവന്‍ അകലങ്ങളിലേക്ക് പോയിരുന്നു.അന്നാ സുഹൃത്തിന്‍റെ വിയോഗത്തില്‍ അനുതപിക്കാന്‍ അലങ്കരിച്ച മേശക്ക് ചുറ്റും കൊച്ചു കൊച്ച് ഗ്ലാസുകളുമായി ഞങ്ങളിരുന്നു. മരണം ‘ആഘോഷി‘ക്കുന്നതിന് കറുത്ത വസ്ത്രം വേണമെന്ന് എനിക്കന്ന് വരെ അറിയില്ലായിരുന്നു.എന്‍റെയുള്ളിലെ മരണം എന്നും വെളുത്ത വസ്ത്രങ്ങളും തുളയുള്ള ശിരോവസ്ത്രവുമണിഞ്ഞതായിരുന്നു. കറുത്ത വസ്ത്രത്തിന്‍റെ അഭാവം ആ മേശയില്‍ എന്നെ ജാള്യനും നിശ്ശബ്ദനുമാക്കി. അതേ മേശക്ക് മറ്റൊരു കോണിലെ പൂച്ചക്കണ്ണുകള്‍ എന്നെ പിന്തുടരുന്നത് ഞാനറിഞ്ഞിരുന്നില്ല.

അതേ മഞ്ഞ് കാലം ആ പൂച്ചക്കണ്ണുകളെന്‍റേതാക്കിമാറ്റി.ആ കണ്ണുകളുടെ തെളിമ എന്‍റെ കാഴ്ചക്ക് മേലെ തിമിരം പോലെ പടര്‍ന്നു.അടര്‍ത്തിമാറ്റാന്‍ തുനിഞ്ഞപ്പോഴൊക്കെ സ്വയം പറഞ്ഞു, ഇനിയും ഒരു മഞ്ഞ് കാലമാകട്ടെ.
അതൊരു സത്യമായിരുന്നു. അറം പറ്റിയ സത്യം.

മറ്റൊരു മഞ്ഞ് കാലത്ത്, ജനലിനും കട്ടിളക്കുമിടയില്‍ കടലാസും പഞ്ഞിയും ചേര്‍ത്തൊട്ടിക്കാന്‍ മറന്ന് പോയ സൂക്ഷ്മ ദ്വാരങ്ങളിലൂടെ ചൂളമടിച്ച് കയറുന്ന കൊടും തണുപ്പിന്‍റെ കാറ്റേറ്റ് കിടക്കുമ്പോഴാണ് ഏകസഹോദരിയുടെ വിവാഹക്കാര്യം ചെവിയിലെത്തുന്നത്.സുഹൃത്തെന്നോ സഹോദരിയെന്നോ ആദ്യ വിശേഷിപ്പിക്കേണ്ടതെന്നറിയാത്ത അവളുടെ വിവാഹം ആദ്യം വിരിഞ്ഞ ആനന്ദാശ്രുവുമായി അന്നത്തെ മഞ്ഞിനൊപ്പം പെയ്തൊഴിഞ്ഞു.

ഓര്‍മ്മകളില്‍ മഞ്ഞ് കാലത്തോട് ഞാനൊരിക്കലേ പിണങ്ങിയിട്ടൊള്ളൂ.അക്കാലങ്ങളില്‍ മഞ്ഞിന് ഇന്നേക്കാളും കടുപ്പമുണ്ട്.ആഗോളതാപനം അതിനെയുരുക്കാന്‍ മാത്രം കഠിനപ്പെട്ടിട്ടില്ലായിരുന്നു.ഓര്‍ക്കാനറക്കുന്ന കാലം.കനമേറിയ ബൂട്ടുകള്‍ കൊണ്ട് വെറുതെ ഞാന്‍ മഞ്ഞ് കട്ടകളെ ചവട്ടിയരച്ച് കൊണ്ടിരുന്നു.അത് യുവത്വമായിരുന്നത്രേ! ഒരു മഞ്ഞ് കാലത്ത് , ഒരു സുരതത്തിന്‍റെ ആലസ്യത്തില്‍ അലിഞ്ഞൊലിക്കുന്ന മഞ്ഞ് മലകളുടെ നിമ്നോന്നതികളില്‍ ചേര്‍ന്ന് കിടക്കുമ്പോഴാണ് അതേ സഹോദരിയുടെ വിവാഹമോചനം ഒരു ഞെട്ടലായി ഞാനറിയുന്നത്.മഞ്ഞ് മലകളുടെ കഥകള്‍ക്ക് ചെവികൊടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ ആദ്യമായി ഭാഷയോടും ദേശത്തോടും അന്യത തോന്നി.മഞ്ഞിനോടും.ആദ്യത്തെ വെറുപ്പ്.

പിന്നെ നേട്ടങ്ങളുടെ മഞ്ഞുകാലം, ദേശാന്തരങ്ങളിലെ വിലാസങ്ങളും ആസ്വദിക്കപ്പെട്ടിരുന്ന തിരക്കും എന്നെ അഹങ്കാരിയാക്കിയതില്‍ മഞ്ഞ് കാലത്തെ കുറ്റം പറയാതിരിക്കൂ.

മണ്മറഞ്ഞ സുഹൃത്ത് ദൈവത്തിന്‍റെ മഞ്ഞ് കാല കലണ്ടര്‍ മാത്രം എനിക്കായി മാറ്റിവെച്ചു.പെയ്യുന്ന മഞ്ഞിനോടൊപ്പം സന്തോഷവും സന്തോപവും ഒരു ചലച്ചിത്രത്തിലെന്ന പോലെ വന്നും പോയും കൊണ്ടിരിക്കുന്നു. എല്ലാ വികാരങ്ങളും ഒരു പ്രത്യേകതാളത്തില്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും എന്നറിയാന്‍ പിന്നേയും കുറേ മഞ്ഞ് കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കൊടും ശൈത്യത്തില്‍ ശ്രദ്ധയോടെ വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചത് മഞ്ഞിനെ വെല്ലുവിളിക്കാന്‍ അശക്തനായത് കൊണ്ടായിരുന്നു. ഋതുഭേദങ്ങളെ പ്രകൃതി തരുന്ന പോലെ ഉള്‍ക്കൊള്ളാന്‍ ആവും പോലെ ഞാന്‍ ശ്രദ്ധിച്ചു.

ആയിടക്കാണ് സമാനചിന്താഗതിക്കാരും മഞ്ഞിനെ സ്നേഹിച്ചവരുമായ ഒരു പറ്റം മൈക്രോബുകള്‍ എന്നെ കണ്ടെത്തുന്നത്. ആ മഞ്ഞ് കാലത്തെ കടുത്ത നിരാശയും അതില്‍ നിന്നുടലെടുത്ത വായനയും എന്നെ ഋഷിതുല്യ നിസ്സംഗതനാക്കിമായിരുന്നു.ഏതോ പൂര്‍വ്വ ജന്മങ്ങളുടെ കഥ പറയാന്‍ ഘോഷയാത്രയായെത്തിയ മൈക്രോബുകളെ എന്‍റെ ആതിഥ്യമറിയിക്കുന്നതിന് പകരം അപമാനിച്ചിറക്കിവിടാന്‍ ഞാന്‍ തയ്യാറല്ലായില്ല. എന്‍റെ ശ്വാസകോശങ്ങളുടെ ഓരോ അറകളും ഞാനവര്‍ക്കായി തുറന്ന് കൊടുക്കട്ടെ. ഈ ആശുപത്രികിടക്കയില്‍ അധിനിവേശമില്ലാത്ത പ്രയാണമായി അവരെന്നില്‍ നിറയട്ടേ.

ഇത്രയുമായിരിക്കേ, ആശുപത്രി ജാലകങ്ങള്‍ക്കപ്പുറത്ത്, തെളിഞ്ഞ സൂര്യനേയും വകവെക്കാതെ അപ്പൂപ്പന്‍ താടി പോലുള്ള നനുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. ചില്ലുപാളികളെ വകവെക്കാതെ അവ താന്താങ്ങളുടെ ഏറ്റവും സമ്മതനായ ആരാധകന്‍റെ ശരീരമാസകലം പൊതിഞ്ഞു.കാലുകളില്‍ നിന്നരിച്ച് തുടങ്ങിയ തണുപ്പിനെ വകവെക്കാതെ ഏന്തിവലിഞ്ഞ് മേശക്കലണ്ടറില്‍ ഞാന്‍ ഒക്ടോബറിന്‍റെ ഏട് പറിച്ച് വലിച്ചു. വീണ്ടും ഒരു നവമ്പര്‍.
=അന്ത്യം=

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 8:17 PM 0 comments

എന്റെ മലയാളം - എന്റെ പുതിയ കമ്പ്യൂട്ടര്‍

URL:http://mymalayalam.blogspot.com/2006/10/blog-post_31.htmlPublished: 11/1/2006 1:47 AM
 Author: Arun Vishnu M V (Kannan)
ഞാന്‍ എന്റെ പഴയ കമ്പ്യൂട്ടര്‍(P3, 500MHz, 192MB SD RAM)മാറ്റി, പുതിയ ഒരെണ്ണം അസംബ്ലി ചെയ്തു. കോണ്‍ഫിഗറേഷന്‍ ഒന്നു നോക്കൂ..കൊഴപ്പമില്ലല്ലോ അല്ലേ!!!!

http://arunmvishnu.blogspot.com/2006/10/my-new-system.html

posted by സ്വാര്‍ത്ഥന്‍ at 3:58 PM 0 comments

കൈപ്പള്ളി :: Kaippally - Lighter

URL:http://mallu-ungle.blogspot.com/2006/10/lighter.htmlPublished: 11/1/2006 12:06 AM
 Author: കൈപ്പള്ളി
  Posted by Picasa

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 1:26 PM 0 comments

കൈപ്പള്ളി :: Kaippally - അശ്ലീലം

URL:http://mallu-ungle.blogspot.co...g-post_116231076434804167.htmlPublished: 10/31/2006 9:27 PM
 Author: കൈപ്പള്ളി
DropSculptures

posted by സ്വാര്‍ത്ഥന്‍ at 10:26 AM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - മുയല്‍കുട്ടികള്‍

URL:http://jacobvo.blogspot.com/20...g-post_116230842959331621.htmlPublished: 10/31/2006 8:25 PM
 Author: ജേക്കബ്‌




posted by സ്വാര്‍ത്ഥന്‍ at 9:05 AM 0 comments

കൈപ്പള്ളി :: Kaippally - ചുമ്മ ഒരു സൂര്യാസ്ഥമയം

URL:http://mallu-ungle.blogspot.com/2006/10/blog-post_31.htmlPublished: 10/31/2006 12:25 PM
 Author: കൈപ്പള്ളി
 
Ras AL Khor wild life sanctuaryയില്‍ നിന്നും ഇന്നലെ എടുത്ത ഒരു ചിത്രം Posted by Picasa

posted by സ്വാര്‍ത്ഥന്‍ at 1:25 AM 0 comments

Monday, October 30, 2006

കൈപ്പള്ളി :: Kaippally - Sigma 2X Teleconverter

URL:http://mallu-ungle.blogspot.co...10/sigma-2x-teleconverter.htmlPublished: 10/31/2006 11:31 AM
 Author: കൈപ്പള്ളി
 

ഇന്നല്ലെ ഒരു Sigma 2X Teleconverter വാങ്ങി. അത് എന്റെ "പുട്ടുകുറ്റി‍" (Sigma 80-400 APO OS 4.5-5.6) ലെന്സില്‍ ഘടിപ്പിച്ച്. 2X Teleconverter ന്റെ Specificationല്‍ AF (Auto Focus) ആണെന്ന് എഴുതിയിട്ടുണ്ടെങ്കിലും സാദനം പുട്ടുകുറ്റിയില്‍ Auto Focus പ്രവര്ത്തിച്ചില്ല. അന്നു വൈകിട്ടു തന്നെ സാദനം തിരികെ കോടുത്ത് കാശ് മേടിച്ചു. ഒരു സമാധനമായി. അലെങ്കില്‍ വെറുതെ നഷ്ടത്തില്‍ 2nd handആയി വില്കേണ്ടി വരുമായിരുന്നു.

അപ്പോള്‍ എല്ലാവരും ശ്രദ്ദിക്കുക.

Sigma 1.4X and Sigma 2X Teleconverter 300mm ല്‍ കൂടിയ ഒരു ലെന്സിലും AF പ്രവര്ത്തിക്കുന്നതല്ല.
(എന്നെപോലെ) നല്ല ഷോള്‍ഡര്‍ മസ്സില്സ് ഉണ്ടെങ്കില്‍ സാരമില്ല :-) അല്ലെങ്കില്‍ AF ഇല്ലാത്ത വലിയ ലെന്സുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണു്.

Teleconverter ഉപയോഗിച്ചാല്‍ അപ്പെര്‍ച്ചര്‍ കാര്യമായി കുറയും. canon 1Dലും 350Dലും ഒരേ Result ആയിരുന്നു. എനിക്ക് ചിത്രങ്ങളുടെ sharpness തീരെ തൃപ്തികരമല്ലായിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
http://www.sigmaphoto.com/lenses/lenses_tele.asp Posted by Picasa

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

Suryagayatri സൂര്യഗായത്രി - നഷ്ടങ്ങള്‍

URL:http://suryagayatri.blogspot.com/2006/10/blog-post_30.htmlPublished: 10/30/2006 11:27 AM
 Author: സു | Su
വൃക്ഷങ്ങളുടെ നിഴലില്‍ മറഞ്ഞിരുന്ന വീടുകളുടെ, തട്ടിന്‍പുറത്ത് ഇരുന്ന് കുറുകിയിരുന്ന പ്രാവുകള്‍, എണ്ണിയാലൊടുങ്ങാത്ത നിലകള്‍ ഉള്ള, പറന്നെത്താന്‍ കഴിയാത്ത, ഫ്ലാറ്റുകള്‍ നോക്കി, വെട്ടിമാറ്റലും പ്രതീക്ഷിച്ച് ഇരിക്കുന്ന, മരക്കൊമ്പിലിരുന്ന്, പഴയകാലം ഓര്‍ത്ത്, നിസ്സഹായതയോടെ നെടുവീര്‍പ്പിട്ടു.

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

കൈപ്പള്ളി :: Kaippally - കരീം ഭായ്യുടെ പത്ത് കല്പനകള്‍

URL:http://mallu-ungle.blogspot.com/2006/10/blog-post_30.htmlPublished: 10/30/2006 10:01 AM
 Author: കൈപ്പള്ളി

ബൂലോഗ‌ ക്ലബ്ബ്‌: പുതിയ ബ്ലോഗര്‍മാര്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍.

മൂനണ്ണം ഒഴിച്ച് എല്ലാ കല്പനകളും ഞാന്‍ അങ്കികരിക്കുന്നു. ദാര്‍ശനീകമായ ചില വിയോജിപ്പുകള്‍ എനിക്കുണ്ട് .


5)...
    "എങ്കിലും അതിര്‍ വരമ്പുകള്‍ ലംഘിക്കുമ്പോള്‍ അത്തരം ബ്ലോഗിന്റെ വിസിബിലിറ്റി കുറക്കാന്‍ കഴിയുന്നവര്‍ വേറെയുണ്ട്‌ എന്നോര്‍ക്കണം".


ഈ അതിര്‍ വരമ്പുകള്‍ എവിടയാണു് രേഖപെടുത്തിയിരിക്കുന്നതു. അശ്ലീലതയും കലയും എല്ലാം കാണുന്നവന്റെ മനസിലാണു്. പുറത്തുനിന്ന് നാം എന്തിനു അതിര്‍ വരമ്പുകള്‍ സ്രിഷ്ടിക്കണം. സ്വതന്ത്രമായ ആവിഷ്കാരം തടയുന്ന ഒന്നിനേയും ഞാന്‍ പിന്തുണക്കില്ല. ഭീഷണിയുടെ ധ്വനി ഉള്ളതായി എനിക്കു തോന്നി.


    8) ബ്ലോഗുകള്‍ ഗൂഗ്‌ളിന്റെതാണെങ്കിലും നാം അതുപയോഗിച്ചൊരു ബൂലോഗം പണിയുകയാണ്‌. ചെറിയ കുടുംബങ്ങളും വലിയ കുടുംബങ്ങളും ചേര്‍ന്ന്‌ ഒരു വലിയ ഭൂഗോളം. ഇതില്‍ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ എഴുതുന്നു. ചേട്ടനും അനിയനും എഴുതുന്നു. മാഷും കുട്ടികളും എഴുതുന്നു.ചേട്ടനും അനിയത്തിയും ചേര്‍ന്നെഴുതുന്നു.അങ്ങനെ അങ്ങനെ പോകുന്നു.


ഒന്നിച്ച് ബ്ലോഗ് ചെയുന്നതു കൊണ്ടു നാം ഭൃഹത്തായ ഒന്നും പണിയുന്നില്ല. അങ്ങനെ ചിന്തിക്കുന്നതു തന്നെ ബാലിശമാണു്. പണ്ട് IRC Chat ചെയുന്നതു കോണ്ടു അരെങ്കിലും എന്തെങ്കിലും പണിഞ്ഞോ. ഒരു മഹത്തായ Technology വളര്‍ന്നു, അത്രമാത്രം.

നാം എല്ലാവരും സ്വന്തം ആവിഷ്കാരങ്ങള്‍ സ്വതന്ത്രമായി ചെയുന്നു. Web 2.0 എന്നതിന്റെ പ്രധാന തത്ത്വശാസ്ത്രം തന്നെ അതിരുകളില്ലാത്ത സ്വതന്ത്രമായ ആവിഷ്കാര പ്രക്രിയ എന്നതാണു്. ഇവിടെ ബന്ധങ്ങളില്ല. ആശയങ്ങള്‍ മാത്രം. അവ വസ്തുനിഷ്ടമായതൊ അല്ലാത്തതോ ആവാം. ബന്ധങ്ങള്‍ വീക്ഷണത്തിനു് എപ്പോഴും തടസങ്ങളാണു്. ചിന്തക്കും കര്‍മ്മത്തിനും എല്ലാം തടസം. സ്വാര്‍ഥതയുടെ മറ്റൊരു മുഖം കൂടിയല്ലെ ബന്ധങ്ങള്‍. ഇന്നത്തെ മനുഷ്യന്‍ അത് മനസിലാക്കുമ്പെള്‍ നൂറ്റാണ്ടുകള്‍ പിന്നിടും. സ്വതന്ത്രമായ ആ ദര്‍ശനത്തിലേക്ക് കണ്ണു് തുറക്കു.

നമ്മുടെ കൂട്ടായ്മകള്‍ ആശയങ്ങളോടുള്ള സമത്വം കൊണ്ടു ഒത്തുചേരുന്ന ഒന്നുമാത്രം ആയി തീരരുത്. എന്നില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവനെ ബഹുമാനിക്കാനും അവന്‍ പറയുന്നത് കേള്‍കാനുമുള്ള വേദി ആകണം നമ്മുടെ പൊതുവേദികള്‍. XML/RSS aggregator കളും പിന്മൊഴികളും censorshipന്റെ ആയുധങ്ങളാക്കി മാറ്റരുത്. അങ്ങനെ പണ്ടു ശ്രമിച്ചവരെല്ലാം പരാചപെട്ടു.

അതുകോണ്ടാണു ഞാന്‍ വര്‍ഗ്ഗങ്ങളെ എതിര്‍ക്കുന്നതു. എനിക്ക് ലേബലുകള്‍ വേണ്ട. നല്ലത് എന്ന് എനിക്ക് തെന്നുന്നത് എവിടെ കണ്ടാലും അതു കഴിയുമെങ്കില്‍ പഠിക്കാനും സ്വീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജിവിതകാലം കോണ്ടു എത്ര വ്യത്യസ്തമായ കാര്യങ്ങള്‍ professional ആയി ചെയ്യാന്‍ കഴിയും എന്നതാണു് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ ജിവിതത്തില്‍ പല തൊഴിലുകള്‍ പഠിച്ചതിന്റെ കാരണവും അതുതന്നെയാണു. അതിര്‍ വരമ്പുകള്‍ നാം സ്വയം സൃഷ്ടിച്ചാല്‍ മതി, എല്ലാവരേയും അതിനുള്ളില്‍ തളക്കാന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണു്.

4) പിന്നെ Tracingഉം Hackingഉം ഒന്നും നമുക്ക് ഇവിടെ ചര്‍ച്ച ചെയണ്ട. അതില്‍ യാതൊരു കാര്യവുമില്ല. എന്നെപോലെ Internetലും TCP/IPയിലും 1991ല്‍ കളി തുടങ്ങിയ ഒരുപാട് മലയാളി സുഹൃത്തുക്കള്‍ ലോകത്തിന്റെ പല ഭാകങ്ങളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നതു കോണ്ടു ആ വിഷയം നമുക്ക് തല്‍കാലം വിടാം.

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

കൈപ്പള്ളി :: Kaippally - ദുബൈ നഗരത്തിലെ അവസാനത്തെ FREE Beach

URL:http://mallu-ungle.blogspot.com/2006/10/free-beach.htmlPublished: 10/31/2006 11:15 AM
 Author: കൈപ്പള്ളി
 

ദുബൈ നഗരത്തിലെ അവസാനത്തെ പുറമ്പോക്കായി കിടക്കുന്ന കടല്‍ തീരം. റോടില്‍ നിന്നും ചെറിയ മണ്‍കുന്നുകള്‍ കടന്നു ഉള്ളിലേക്ക് ചെന്നാല്‍ 800 മീറ്റര്‍ ദൈര്‍ഖ്യമുള്ള് ഈ മനോഹര തീരം കാണാം. അടുത്തു തന്നെ ഏതെങ്കിലും ഹോട്ടല്‍ ഇതു വിലക്കുവാങ്ങും.

അതിനുമുമ്പ് എനിക്കി‌വിടെ ഒരു 100 തൃസന്ധ്യ ചിലവഴിക്കണം. Posted by Picasa

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

Suryagayatri സൂര്യഗായത്രി - രാഹുല്‍

URL:http://suryagayatri.blogspot.com/2006/10/blog-post_31.htmlPublished: 10/31/2006 9:04 AM
 Author: സു | Su
അച്ഛമ്മയുടെ കൈ പുറത്ത്‌ വീണതും രാഹുലിനു വേദനിച്ചു. ഹൃദയം നിറഞ്ഞാല്‍ക്കൂടെ, കണ്ണില്‍ നിന്ന് ഒഴുക്ക്‌ പാടില്ല. പിന്നെ ശകാരങ്ങളുടെ ആഴം കൂടും. സ്നേഹം അപൂര്‍വ്വം ആണ് ഈയിടെയായിട്ട്‌. കുറച്ചുകാലം മുമ്പ്‌ വരെ "എന്റെ പൊന്നുങ്കുടം" എന്നേ വിളിച്ചിരുന്നുള്ളൂ. മാറ്റത്തിനു കാരണം അവനല്ല എന്നാണ്‌‍ അവനു തോന്നിയിട്ടുള്ളത്‌. അവന്റെ അമ്മയാണ്. എവിടെപ്പോയോ എന്തോ. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍, പുറപ്പെടുവിക്കാനും, സ്കൂളില്‍ വിടാനും അച്ഛന്‍ മാത്രമേ ഉള്ളൂ. വേനലവധിയ്ക്ക്‌ വീട്ടില്‍ അമ്മയുടെ പോയപ്പോഴാണ്, ഒരു ദിവസം അമ്മ എവിടെയോ പോയിട്ട്‌ വരാതിരുന്നത്‌. വീട്ടില്‍ എല്ലാവരുടേയും മുഖം അവനോര്‍മ്മയുണ്ട്‌. ആരും ഉറക്കെ മിണ്ടുന്നില്ലായിരുന്നു. അവിടെ, എന്തു ബഹളമായിരുന്നു. സന്ധ്യ വരെ അമ്മാമന്റെ കുട്ടികളോടൊത്ത്‌ കളിയും ചിരിയും ആയിരുന്നു. അമ്മ എപ്പോഴാണ്‌‍ പോയതെന്ന് മനസ്സിലായില്ല. ഇനീം വന്നില്ലേ വന്നില്ലേന്ന് എല്ലാവരും ചോദിക്കുന്നത്‌ കേട്ടു. മുത്തശ്ശന്റെ ഒച്ചയും പൊങ്ങിക്കേട്ടത്‌ അന്നാണ്‌‍. ഊണു കൊടുത്ത അമ്മയെ അവന്‍ പിന്നെ കണ്ടില്ല. രാത്രി, അച്ഛനും അമ്മയുമില്ലാതെ ആയപ്പോള്‍ അവനു സങ്കടം വന്നിരുന്നു. പിറ്റേ ദിവസം അവന്‍ എണീക്കുമ്പോള്‍ത്തന്നെ അച്ഛമ്മയേയും അച്ഛനേയും കണ്ടു. അച്ഛമ്മ അവനെ അടുത്ത്‌ പിടിച്ച്‌ തലയില്‍ തലോടി. അച്ഛന്റെ മുഖം അവനിഷ്ടപ്പെട്ടില്ല. അവനു അസുഖം വരുമ്പോഴൊക്കെ അച്ഛന്റെ മുഖം ഇങ്ങനെയാണ്‌‍ കണ്ടിട്ടുള്ളത്‌. അവന്‍ അന്നും പതിവുപോലെ ഊഞ്ഞാലിലും, ഗേറ്റിനുമുകളിലും ഒക്കെ കളിച്ചു. ഉച്ചയ്ക്ക്‌ അച്ഛന്റേയും അച്ഛമ്മയുടേയും കൂടെ വീട്ടിലേക്ക്‌ വന്നതാണ്‌‍.

പിന്നെ കുറച്ചുകാലമായി അമ്മാവന്റെ വീട്ടിലേക്ക്‌ പോയിട്ടില്ല. മുത്തശ്ശന്‍ ഇടയ്ക്ക്‌ വരുമ്പോഴൊക്കെ അവന്‍ പോകാന്‍ വാശി പിടിയ്ക്കാറുണ്ട്‌. അച്ഛമ്മ, എന്തെങ്കിലും സൂത്രം പറയും. മുത്തശ്ശന്‍ തെറ്റിക്കഴിഞ്ഞാല്‍ പറയും.

'അനുസരണയില്ലാത്ത വക. അല്ലേലും എങ്ങനെയാ നന്നാവ്വാ. തള്ളമാരു നന്നാവണം. ഇറങ്ങിപ്പോകുമ്പോ ആ ജന്തൂനു ഇതിന്റെ വല്ല വിചാരോം ഉണ്ടായിരുന്നോ?'

അമ്മയെക്കുറിച്ച്‌ എന്തൊക്കെയോ ദേഷ്യപ്പെടുകയാണെന്ന് അവനു മനസ്സിലായിട്ടുണ്ട്‌. പല പുതിയ വാക്കുകളും അച്ഛമ്മയില്‍ നിന്ന് അവന്‍ പഠിച്ചിട്ടുണ്ട്‌. പക്ഷെ അമ്മ പോയതിനു അച്ഛമ്മ ഇത്രയ്ക്കും ദേഷ്യപ്പെടാന്‍ കാരണം മാത്രം അവനറിയില്ല. അവന്റെ ക്ലാസ്സിലെ ദീപൂന്റെ അമ്മയും അവന്റെ കൂടെയില്ല. എന്നിട്ടും അവന്റെ അച്ഛമ്മ അവനെ ദേഷ്യപ്പെടുന്നത്‌ ഇതുവരെ രാഹുല്‍ കണ്ടില്ല. രണ്ടുവീടുകള്‍ക്ക്‌ അപ്പുറമാണ്‌‌‍ അവര്‍. എന്നാലും ദീപൂന്റെ അമ്മ ഇടയ്ക്കെപ്പോഴോ വന്ന് കണ്ടിട്ടുണ്ട്‌. ഒരുപാട്‌ ചോക്ലേറ്റും കളര്‍ പെന്‍സിലും ഒക്കെ രാഹുലിനും കൊടുത്തിട്ടുണ്ട്‌. അമ്മ പോയി ഇങ്ങനെ കുറേ വസ്തുക്കളും കൊണ്ടുവരാന്‍ ആണെങ്കില്‍ അവനും സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ അവന്റെ അമ്മ ഇതുവരെ വന്നില്ല. അച്ഛനുമായിട്ടും ചിലപ്പോള്‍ അച്ഛമ്മ വഴക്കിടുന്നത്‌ കേള്‍ക്കാം. അച്ഛന്‍ കേട്ടതായിപ്പോലും ഭാവിക്കില്ല.

***************************


അന്നും എന്തോ കാര്യത്തിനു വഴക്ക്‌ കേട്ടപ്പോഴാണു മിണ്ടാതെ ഒരു മൂലയ്ക്കിരിക്കാം എന്ന് അവനു തോന്നിയത്‌. മയക്കം വന്ന് തുടങ്ങുമ്പോഴാണ്‌‍ കുറേ ആള്‍ക്കാരുടെ ശബ്ദം കേട്ടത്‌. ആരെങ്കിലും വരുന്നത്‌ അവനു വല്യ ഇഷ്ടം ഉള്ള കാര്യമാണ്‌‍. അച്ഛമ്മ എവിടേം കൊണ്ടുപോകാറില്ല. അവന്‍ പതുക്കെ എണീറ്റ്‌ അച്ഛമ്മ എവിടെയെന്നു നോക്കി. അവന്‍ അമ്പരന്നുപോയി. അച്ഛമ്മ മുറിയില്‍ കട്ടിലില്‍ ഇരുന്നു ഉറക്കെയുറക്കെ കരയുന്നുണ്ട്‌. അവനു പേടിയായി. അച്ഛമ്മയ്ക്ക്‌ വല്ല അസുഖവും ആയോ? . ചുറ്റും കുറേ സ്ത്രീകളും കരയുന്നുണ്ട്‌. ഇവര്‍ക്കൊക്കെ എന്തു പറ്റിയോ എന്തോ.

അവനെ ആരോ എടുത്തു. ചെറിയച്ഛന്‍ ആണ്‌‍. ഇവരൊക്കെ എന്തിനു വന്നതാണെന്ന് ചോദിക്കണമെന്നുണ്ട്‌. ആരോട്‌ ചോദിക്കും പക്ഷെ. ചെറിയച്ഛന്‍ അവനെ എടുത്തുകൊണ്ടു നടന്നു. അവനു അതിശയം ആയി. ഒന്നാം ക്ലാസ്സില്‍ ആയതിനു ശേഷം അച്ഛന്‍ പോലും എടുക്കുന്നത്‌ അവനു വല്ല പനിയോ മറ്റോ വരുമ്പോഴാണ്‌‍.

********************************

ഒരുപാട്‌ നാളുകള്‍ കഴിഞ്ഞിരുന്നു. അച്ഛന്‍ ഉമ്മറത്ത്‌ കിടക്കുന്നതും , അവനു പരിചയമുള്ളതും ഇല്ലാത്തതും ആയ ഒരുപാട്‌ പേര്‍ വന്ന് അവനെ തലോടിയതും ഒക്കെ അവനു ഓര്‍മ്മയുണ്ട്‌. അമ്മയെ മാത്രം കണ്ടില്ല. അമ്മയോ അച്ഛനോ ഇല്ലാതെ ആദ്യമായി ഉറങ്ങുന്നത്‌ അമ്മ പോയിട്ട്‌ വരാതിരുന്ന ആ ദിവസം മാത്രമാണ്‌‍. ഇന്നവനുറങ്ങുന്നത്‌ അച്ഛമ്മയുടെ കൂടെയാണ്. ചെറിയച്ഛനും കുട്ടികളും വരുമ്പോള്‍ അവരോടൊപ്പവും.

എന്തോ കേസു കൊടുക്കണമെന്നും അവന്റെ അച്ഛന്റെ തെറ്റല്ലെന്നും ലോറി വന്നിടിക്കുകയായിരുന്നുമെന്നൊക്കെ അച്ഛമ്മയോട്‌ ചെറിയച്ഛന്‍ പറഞ്ഞിരുന്നു. അവനൊന്നും അറിയില്ല. അമ്മയുടെ അടുത്തേക്കാണോ അച്ഛന്‍ പോയത്‌ എന്ന് ചോദിക്കണമെന്നുണ്ട്‌. അവന്റെ അച്ഛന്‍ മരിച്ചുപോയതാണെന്നും, അമ്മ പോയത്‌ എങ്ങോട്ടാണെന്നറില്ലെന്നും ദീപു അവന്റെ അച്ഛമ്മയോട്‌ സൂത്രത്തില്‍ ചോദിച്ചറിഞ്ഞ്‌ പറഞ്ഞിട്ടുണ്ട്‌. അമ്മ പോയതില്‍ അവനു കേള്‍ക്കേണ്ടി വന്ന വഴക്കുകള്‍ ഒരിക്കലും അച്ഛനും പോയപ്പോള്‍ അവനു കേള്‍ക്കേണ്ടി വന്നില്ല എന്നതില്‍ അവനിത്തിരി സന്തോഷമുണ്ട്‌. "അത്‌ നിന്റെ അച്ഛന്‍ അച്ഛമ്മയുടെ മോനായതുകൊണ്ടാ, പിന്നെ മരിച്ചും പോയില്ലേ?" എന്ന് ദീപു പറഞ്ഞു. അവനു എല്ലാത്തിനും ഉത്തരം ഉണ്ട്‌. അച്ഛമ്മ ഇപ്പോള്‍ വഴക്കേ പറയാറില്ല. സ്കൂളില്‍ വിടുന്നു. കൊണ്ടുവരുന്നു. ഗൃഹപാഠം ചെയ്യിക്കുന്നു. പക്ഷെ ഇതൊന്നും അവനൊരു രസമില്ല. അമ്മ പോയത്‌ എവിടേക്കാണെന്ന് അവനറിയില്ല. അതുകൊണ്ട്‌ അവനു അച്ഛന്‍ ഉള്ളിടത്തേക്ക്‌ പോയാല്‍ മതി. മരിച്ചവര്‍ എവിടെയാണോ ആവോ പോകുന്നത്‌? നാളെ ദീപുവിനോട്‌ ചോദിക്കാം. അച്ഛമ്മ അത്താഴം കഴിഞ്ഞ്‌ പാത്രങ്ങള്‍ കഴുകുന്നതും നോക്കി അവന്‍ അടുക്കളപ്പടിയില്‍ ഇരുന്നു. മയക്കം തുടങ്ങിയിരുന്നു. എവിടെയോ നിന്ന് വന്ന് ഒരു ഇളം കാറ്റ്‌ അവനെ തഴുകിക്കൊണ്ടിരുന്നു. അവന്റെ അച്ഛനേയും അമ്മയേയും ഓര്‍ത്ത്‌ അവന്‍ പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഒന്നും അറിയാതെ. ജീവിതം എന്തെന്നറിയാതെ.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 10:25 PM 0 comments

Aruninte Blog - 13000

URL:http://aruninte.blogspot.com/2006/10/13000.htmlPublished: 10/31/2006 12:53 AM
 Author: arun

36% - 2006

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:31 PM 0 comments