Ente Malayalam - അത്താന്, സ്നേഹപൂര്‍വ്വം
URL:http://ente-malayalam.blogspot.com/2006/07/blog-post.html | Published: 7/5/2006 8:42 AM |
Author: evuraan |
തറ്റുടുത്ത മദ്ധ്യവയസ്ക്കകളുടെ നീണ്ട നിര. അറ്റം കണ്ട് പിടിച്ച് വരിയില്‍ കടന്നു കൂടുക തന്നെ.
പരിചയമുള്ള മുഖങ്ങളുണ്ടോ ഇവിടെ? ആവോ? നോക്കിക്കണ്ടു പിടിക്കാനൊന്നും നിന്നില്ല. വരിയ്ക്കൊടുവില്‍ ചെന്ന് നില്‍ക്കുന്നതിനിടയില്‍ അനന്തു അകത്തുണ്ട് എന്ന് മാത്രം ഉറപ്പ് വരുത്തി.
സന്ദേശമെഴുതിയ കുറിപ്പ് സഞ്ചിക്കൊപ്പം തെരുപ്പിടിച്ചു.
പറയണോ? പിന്നെ, വേറെയെന്തു വഴി?
വരും വരുമെന്ന് കരുതി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇനി, അറിയിക്കാതെ വയ്യ.
ഏറെ നേരം നിന്നൊടുവില്‍ വാതിലിലെത്തിയപ്പോഴേക്കും, മാസമനുസരിച്ചുള്ള താളിനുള്ളിലേക്ക് കൊണ്ടുവന്നിരുന്ന കുറിപ്പെടുത്ത് തിരുകിവെച്ചു.
ഭാവഭേദമൊന്നും കൂടാതെ, പതിവു പോലെ, അനന്തു റേഷന്‍ കാര്‍ഡും സഞ്ചിയും കൈനീട്ടി വാങ്ങി. കണക്കു് പുസ്തകത്തിലേക്കെഴുതാനെന്ന നാട്യത്തിനിടയില്‍, ഉള്ളിലിരുന്ന കുറിപ്പ് മേശയുടെ പിള്ളമുറിയിലേക്ക് തോണ്ടിയെറിഞ്ഞു.
“പച്ചരി, മൂന്ന് യൂണിറ്റ്...!”
“പതിമൂന്ന് രൂപാ അന്‍പത് പൈസാ..”
ചേലയുടെ കുത്തില്‍ നിന്നും, ഇരുപതിന്റെ നോട്ടെടുത്ത് കൊടുക്കവേ, അവന്റെ കൈ തൊടാനവള്‍ വിഫലമായൊരു ശ്രമം നടത്തി.
അവന്‍ കണ്ടില്ലെന്ന് തോന്നുന്നു, അനന്തുവിന്റെ കൈ തൊടാനായില്ല.
സഹായി, അലൂമിനിയം ചരുവത്തില്‍ നിന്നും പച്ചരി സഞ്ചിയിലേക്ക് പകര്‍ന്നെടുത്തതും, ബാക്കി ചില്ലറയും വാങ്ങി അവള്‍ തിരികെ നടന്നു.
റേഷന്‍ വാങ്ങാന്‍ വന്നവരുടെ വരിയ്ക്ക് നീളമൊടുങ്ങിയപ്പോള്‍, അനന്തു പിള്ളമുറിയിലെ കുറിപ്പെടുത്ത് നിവര്‍ത്തി, സഹായി കാണാതെ.
“ഇന്ന് രാത്രി കാണണം. അത്യാവശ്യം പറയാനുണ്ട്...”
അത് ചുരുട്ടിക്കൂട്ടിയെറിയവെ, നേരിയ ചിരിയവന്റെ മുഖത്ത് വിരിഞ്ഞുവോ?
ഇരുട്ട് കറുക്കവേ, രാക്കിളി പ്രത്യേക ശബ്ദത്തില്‍ കുറുകുന്നത് കേട്ടവള്‍, ഒച്ചയുണ്ടാക്കാതെ, അടുക്കള വാതില്‍ വഴി പുറത്തുകടന്നു. പതുങ്ങി, കിണറിനപ്പുറമുള്ള ഒഴിഞ്ഞ എരുത്തിലിന്റെ പിന്നാമ്പുറത്തെത്തി.
ചന്ദ്രികാ സോപ്പിന്റെ മണമടിക്കുന്നു, അനന്തു വന്നിരിക്കുന്നു. ആശ്വാസമായി.
“അപ്പാ സ്വാമി...?” അനന്തു ഒച്ച താഴ്ത്തി ചോദിച്ചു.
“ഉറങ്ങിക്കഴിഞ്ഞു..”
വികാരത്തള്ളലോടെ , അവളെയവന്‍ കടന്നുപിടിച്ചു.
പടര്‍ന്നു കയറുന്ന കൈകള്‍ അടര്‍ത്തി, അവനെയല്പം പിന്നോക്കം തള്ളിയിട്ട് പറഞ്ഞു:
“ഒരു കാര്യം പറയാനുണ്ട്... ഞാന്‍ ഗര്‍ഭിണിയാണ്...!!”
പൊള്ളുന്നതെന്തിനെയോ തൊട്ട മാതിരി അനന്തു കൈകള്‍ പിന്‍വലിച്ചു, ഒപ്പം അവന്റെ നടുക്കവും അവളറിഞ്ഞു.
നടന്നകലുന്ന കാലൊച്ച. കുറേ നേരം തരിച്ചു നിന്നിട്ടവളും തിരികെ നടന്നു.
വരാന്ത മുറിയിലെ അരമതിലില്‍ ചെന്നിരുന്നു.
അകത്ത്, അപ്പാ ക്ഷീണസ്വരത്തില്‍ ചുമയ്ക്കുന്നു.
ഏറെ നേരം കണക്ക് കൂട്ടിയിട്ട്, റേഡിയോവിനു മേലെ വച്ചിരുന്ന ഇന്‍ലെന്‍ഡൊരെണ്ണം ചെന്നെടുത്തു.
മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലവള്‍ എഴുതിത്തുടങ്ങി:
“ഏറ്റവും പ്രിയപ്പെട്ട അത്താന്,
അത്താന് സുഖമെന്ന് കരുതുന്നു.
ഈശ്വര കൃപയാല്‍, എനിക്ക് വിശേഷം ആയിരിക്കുന്നു...”

0 Comments:
Post a Comment
<< Home